സംഗീതാസ്വാധകരുടെ പ്രിയ ഗായികയാണ് റിമി ടോമി. പാട്ടിലൂടെയും അവതരണത്തിലൂടെയും, അഭിനയത്തിലൂടെയും മലയാളികൾക്ക് ഒപ്പം റിമി നിറഞ്ഞു നില്ക്കാൻ തുടങ്ങീട്ട് വര്‍ഷം കുറെയായി. താരത്തിന്റെ എന്തൊരു ആഘോഷവും റിമിയെ സ്നേഹിക്കുന്നവരുടെ ആഘോഷം കൂടിയാണ്. പ്രതിസന്ധിഘട്ടങ്ങൾ ഉണ്ടായപ്പോഴും റിമിക്ക് ആശ്വാസവാക്കുകളുമായി അവരുടെ ആരാധകർ ഒപ്പം ഉണ്ടായിരുന്നു താനും. തിങ്കൾ മുതൽ വെള്ളിവരെ എന്ന സിനിമയിലൂടെയാണ് റിമി അഭിനയത്തിലേക്കെത്തുന്നത്.
ഇപ്പോളിതാ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന്റെ ഫോട്ടോ പങ്കുെവച്ചിരിക്കുകയാണ് താരം. ആദ്യ ഡോസ് വാക്സിനാണ് താരം ഇന്ന് സ്വീകരിച്ചത്. ഇതിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു. കുത്തിവയ്പ് പേടിയാണെന്ന് വ്യക്തമാക്കുന്നതാണ് റിമിയുടെ ശരീരഭാഷ. കൈകൾ രണ്ടും ബലമായി കൂട്ടിപ്പിടിച്ച് കണ്ണ് രണ്ടും അടച്ചുമാണ് റിമി വാക്സിൻ സ്വീകരിക്കുന്നത്.എന്റെ മുഖത്ത് കാണുന്ന പോലെ ഒന്നും പേടിക്കേണ്ട, നോർമൽ ഇൻജെക്ഷൻ, അത്രേയുള്ളൂ’ എന്നാണ് റിമി ഫോട്ടോക്ക് കാപ്ഷൻ നൽകിയത്.
കുത്തിവയ്പ് ഇത്ര പേടിയാണോ എന്ന് ഈ ചിത്രത്തിനു താഴെ നിരവധി പേർ ചോദിച്ചിട്ടുണ്ട്. റിമിയോടൊപ്പം മുക്ത, മുക്തയുടെ ഭർത്താവും റിമിയുടെ അനുജനുമായ റിങ്കു ടോമി, റിമിയുടെ അനുജത്തി റീനു തുടങ്ങിയവരാണ് വാക്സിൻ എടുത്തത്. കോവി ഷീൽഡ് വാക്സിനാണ് സ്വീകരിച്ചത്
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…