entertainment

വീട്ടുജോലി വിവാദങ്ങളില്‍ മുക്തയ്ക്ക് പിന്തുണയുമായി ഭര്‍ത്താവ് റിങ്കു ടോമി

സ്റ്റാര്‍ മാജിക് പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ നടി മുക്ത പറഞ്ഞ വാക്കുകള്‍ വലിയ വിവാദമായിരിക്കുകയാണ്. ‘എന്റെ മകള്‍, പെണ്‍കുട്ടിയാണ്. അവള്‍ വേറൊരു വീട്ടില്‍ കയറിച്ചെല്ലാനുള്ളതാണ്. അതുകൊണ്ട് വീട്ടിലെ പണികളില്‍ ഞാന്‍ അവളെ കൂടെ കൂട്ടാറുണ്ട്. അതെല്ലാം അവളെ ശീലിപ്പിക്കാറുണ്ട്’- എന്നായിരുന്നു മകളെ കുറിച്ച് മുക്ത പറഞ്ഞത്. ഇതാണ് വിവാദമായി മാറിയത്. സംഭവത്തിന് പിന്നാലെ മുക്തയ്ക്ക് എതിരെ സൈബര്‍ ആക്രമണവുമുണ്ടായി. ഇപ്പോള്‍ മുക്തയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഭര്‍ത്താവ് റിങ്കു ടോമി.

തനിക്കെതിരെ ഉയരുന്ന ഇത്തരം വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിച്ച് മുക്ത അതെന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് റിങ്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കമന്റ് ഇട്ടത്. ‘ അവള്‍ എന്റേത്, ലോകം എന്തും പറയട്ടെ. ഞാന്‍ പറഞ്ഞ ഒരു വാക്കില്‍ കേറി പിടിച്ച് അത് പങ്കു വെച്ച് സമയം കളയാതെ, ഒരുപാട് പേര്‍ നമ്മളെ വിട്ട് പോയി പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം. അവര്‍ക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കൂ’- എന്നാണ് മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മുക്ത കുറിച്ചത് .

‘നീ നല്ല ഒരു അമ്മയാണ് ഐ ലവ് യൂ’ എന്നാണ് റിങ്കു കുറിച്ചത്. എന്നാല്‍ സൈബര്‍ അറ്റാക്ക് ശക്തമാകുന്നു എന്ന് കണ്ടതോടെ കമന്റ് ബോക്‌സ് മുക്ത ഓഫ് ചെയ്യുകയും ചെയ്തു. പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി മാറുകയും ചെയ്തു.

Karma News Network

Recent Posts

പീഢന കേസിൽ തേഞ്ഞൊട്ടി മമത, ഹൈക്കോടതിയിൽ നിന്നും പ്രഹരം

പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ സി വി ആനന്ദബോസിനെതിരെ മമത ബാനർജിയും പോലീസും എടുത്ത ലൈംഗീക പീഢന കേസിൽ കൊല്ക്കത്ത…

3 hours ago

കൈക്കൂലി കേസില്‍ സീനീയര്‍ ക്ലര്‍ക്ക് വിജിലൻസ് പിടിയിൽ, ജോലിയില്‍ നിന്ന് വിരമിക്കാന്‍ ആറ് ദിവസം ബാക്കിയുള്ളപ്പോഴാണ് അറസ്റ്റ്

തിരുവനന്തപുരം: തിരുവല്ലം സോണല്‍ ഓഫീസിലെ സീനിയര്‍ സെക്ഷന്‍ ക്ലര്‍ക്ക് കൈക്കൂലി കേസില്‍ വിജിലൻസ് പിടിയിൽ. ക്ലർക്ക് അനില്‍കുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്.…

4 hours ago

രാമേശ്വരം കഫേ സ്‌ഫോടനം,ലഷ്‌കർ ഭീകരരുമായി ബന്ധമുള്ള ഒരാൾ അറസ്റ്റിൽ

ചെന്നൈ: രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കർണാടക ഹുബ്ബളി സ്വദേശിയായ 35കാരൻ ചോട്ടു എന്നറിയപ്പെടുന്ന ഷോയിബ്…

4 hours ago

പാക്കിസ്ഥാന്റെ നട്ടെല്ലുരി മോദി, ചന്ദ്രൻ ഇന്ത്യക്കുള്ളത്

പാക്കിസ്ഥാനെ ചുരുട്ടി കൂട്ടി നരേന്ദ്ര മോദിയുടെ കൂറ്റൻ സിക്സറുകൾ.പാക്കിസ്ഥാനു ചന്ദ്രനെ അവരുടെ പതാകയിൽ മതി..എനിക്ക് ചന്ദ്രനിൽ ഇന്ത്യൻ പതാക വേണം.…

5 hours ago

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങിമരിച്ചു

കോഴിക്കോട്: ക്ഷേത്രക്കുളത്തിൽ പതിനാലുകാരൻ മുങ്ങിമരിച്ചു. ആഴ്ചവട്ടം ദ്വാരകയിൽ ജയപ്രകാശിന്‍റെ മകൻ സഞ്ജയ് കൃഷ്ണ (14) ആണ് മരിച്ചത്. മറ്റ് കുട്ടികള്‍ക്കൊപ്പം…

5 hours ago

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് , കേരളത്തിന്റെ നീക്കം തടയണം, കേന്ദ്രത്തിന് കത്ത് നൽകി എം.കെ.സ്റ്റാലിൻ

ചെന്നൈ ∙ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ നീക്കം അനുവദിക്കരുതെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു…

6 hours ago