കാന്താര എന്ന വമ്പൻ ഹിറ്റിന്റെ സംവിധായകൻ എന്ന നിലയില് രാജ്യമൊട്ടാകെ ഋഷഭ് ഷെട്ടി ശ്രദ്ധയകാര്ഷിച്ചിരുന്നു. ഋഷഭ് ഷെട്ടിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ച കുടുംബ വിശേഷങ്ങളാണ് ആരാധകരുടെ ശ്രദ്ധയാകർഷിച്ചത്.
പ്രശസ്തമായ ദിവ്യ ക്ഷേത്ര ഹരിഹരപുര ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. മകൾ ആദ്യാക്ഷരം കുറിക്കുന്ന ചിത്രമാണ് ഋഷഭ് പങ്കുവച്ചത്.
കുഞ്ഞുങ്ങളെ അക്ഷരങ്ങളുടെ ലോകത്തേക്ക് വരവേൽക്കുന്ന ചടങ്ങാണ് വിദ്യാരംഭം. വിദ്യാഭ്യാസത്തിനായുള്ള കുഞ്ഞുങ്ങളുടെ ആദ്യ ചുവടുവെപ്പാണിതെന്ന് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഋഷഭ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനായുള്ള തിരക്കിലാണ് താരം. ബിഗ്ബജറ്റിലൊരുങ്ങുന്ന കാന്താര ചാപ്റ്റർ 1-നായി അതിഗംഭീര സെറ്റ് നിർമിച്ചുവെന്ന റിപ്പോർട്ട് അടുത്തിടെ പുറത്തെത്തിയിരുന്നു.’
കാന്താരയുടെ രണ്ടാം ഭാഗം വരുന്നെന്ന പ്രഖ്യാപനം മുതൽ വലിയ ആകാംക്ഷയിലാണ് പ്രേക്ഷകർ. വരാനിരിക്കുന്ന മിത്തോളജിക്കൽ ത്രില്ലറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന് യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…