മകൾക്ക് ആദ്യക്ഷരം കുറിക്കാൻ ഹരിഹരപുര ക്ഷേത്രത്തിലെത്തി ഋഷഭ് ഷെട്ടി

കാന്താര എന്ന വമ്പൻ ഹിറ്റിന്റെ സംവിധായകൻ എന്ന നിലയില്‍ രാജ്യമൊട്ടാകെ ഋഷഭ് ഷെട്ടി ശ്രദ്ധയകാര്‍ഷിച്ചിരുന്നു. ഋഷഭ് ഷെട്ടിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ച കുടുംബ വിശേഷങ്ങളാണ് ആരാധകരുടെ ശ്രദ്ധയാകർഷിച്ചത്.

പ്രശസ്തമായ ദിവ്യ ക്ഷേത്ര ഹരിഹരപുര ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ തരം​ഗമാകുന്നത്. മകൾ ആദ്യാക്ഷരം കുറിക്കുന്ന ചിത്രമാണ് ഋഷഭ് പങ്കുവച്ചത്.

കുഞ്ഞുങ്ങളെ അക്ഷരങ്ങളുടെ ലോകത്തേക്ക് വരവേൽക്കുന്ന ചടങ്ങാണ് വിദ്യാരംഭം. വിദ്യാഭ്യാസത്തിനായുള്ള കുഞ്ഞുങ്ങളുടെ ആദ്യ ചുവടുവെപ്പാണിതെന്ന് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഋഷഭ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഒരുക്കുന്നതിനായുള്ള തിരക്കിലാണ് താരം. ബി​ഗ്ബജറ്റിലൊരുങ്ങുന്ന കാന്താര ചാപ്റ്റർ 1-നായി അതി​ഗംഭീര സെറ്റ് നിർമിച്ചുവെന്ന റിപ്പോർട്ട് അടുത്തിടെ പുറത്തെത്തിയിരുന്നു.’

കാന്താരയുടെ രണ്ടാം ഭാ​ഗം വരുന്നെന്ന പ്രഖ്യാപനം മുതൽ വലിയ ആകാംക്ഷയിലാണ് പ്രേക്ഷകർ. വരാനിരിക്കുന്ന മിത്തോളജിക്കൽ ത്രില്ലറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.