more

വീട്ടുകാർക്ക് പ്രശ്‌നമില്ല, ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല,

എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ ഒന്നടങ്കം ചർച്ചാവിഷയമായിരിക്കുന്നത്.തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വെഡ്ഡിങ് സ്റ്റോറീസ് ചിത്രീകരിച്ച ചിത്രങ്ങളാണ് വൈറലായത്.ഈ വിവാഹപൂർവ ഷൂട്ട് സഭ്യത ലംഘിച്ചെന്നാണ് ഉയർന്ന ആക്ഷേപം.പരമ്പരാഗത ശൈലിയിലുള്ള ചിത്രങ്ങൾ ഒഴിവാക്കി പുതിയ ട്രെന്റ് പിന്തുടരണം എന്ന ആഗ്രഹം ഋഷി കാർത്തിക്കിനും ലക്ഷ്മിക്കുമുണ്ടായിരുന്നു.ഇക്കാര്യം ദമ്പതികൾ കുടുംബസുഹൃത്തും ഫൊട്ടഗ്രഫറുമായ അഖിൽ കാർത്തികേയനോട് പറഞ്ഞു.തുടർന്ന് വാഗമണ്ണിലെത്തി ഷൂട്ട് നടത്തുകയായിരുന്നു.ചിത്രങ്ങൾ വെഡ്ഡിങ് സ്റ്റോറീസിന്റെ പേജിലൂടെയാണ് പങ്കുവച്ചത്.ഇതിനുപിന്നാലെയാണ് വിമർശകർ തലപൊക്കിയത്

എന്റെ ഭാര്യയ്‌ക്കൊപ്പം ഞാൻ നടത്തിയ ഷൂട്ട്.എന്റെ വീട്ടുകാർക്ക് പ്രശ്‌നമില്ല,ബന്ധുക്കൾക്ക് പ്രശ്‌നമില്ല.പിന്നെ സമൂഹമാധ്യമങ്ങളിൽ ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല.ഷൂട്ട് ചെയ്യുമ്പോൾ വസ്ത്രം ധരിച്ചിട്ടുണ്ട്.ഷോർട്‌സിന്റെയും സ്ലീവ്‌ലസ് ഡ്രസ്സിന്റെയുമൊക്കെ മുകളിലാണ് പുതപ്പ് പുതച്ചത്

പക്ഷേ,ഷോർഡറും കാലും കാണുന്നതുമൊക്കെയാണ് സദാചാരക്കാരുടെ പ്രശ്‌നം.സാരിയുടെ കുറച്ചു ഭാഗം മാറിയാൽ വരെ സദാചാര പൊലീസ് ആകുന്നവരിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല.സഭ്യതയില്ലെന്നു പറഞ്ഞ് വരുന്ന കമന്റുകളിൽ പലതിന്റെയും സഭ്യതയും നിലവാരവും ശ്രദ്ധേയമാണ്.അതിനേക്കാൾ സഭ്യത എന്തായാലും ഈ ചിത്രങ്ങൾക്കുണ്ട് എന്നാണ് വിശ്വാസം-ഋഷികാർത്തിക് പറഞ്ഞു.വലിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ ഒരു കൂസലും കൂടാതെ നടക്കുന്നു.അത്തരം കുറ്റകൃത്യങ്ങൾക്കെതിരെ പ്രതികരിക്കാത്തവർ വരെ രംഗത്തു വരുന്നു എന്നതാണ് രസകരം.സ്ത്രീയുടെ ശരീരഭാഗം കാണുമ്പോൾ നിങ്ങൾ ചിന്തിക്കുന്നത് മറ്റു പലതുമാണ്.സ്ത്രീ എന്നാൽ ശരീരം മാത്രമാണ് എന്നു കരുതുന്നതിന്റെ പ്രശ്‌നമാണിത്.അതിനെ വ്യത്യസ്തമായ ഒരു പോസ്റ്റ് വെഡ്ഡിങ് ആയി കണ്ടാൽ പ്രശ്‌നം തീർന്നു.ഇഷ്ടമായില്ലെങ്കിൽ സ്‌ക്രോൾ ചെയ്തു പോയാൽ പോരെ.ഇനി തെറി വിളിച്ചേ തീരൂ എങ്കിൽ ആയിക്കോളൂ.ആരുടേയും വായ മൂടി കെട്ടാൻ സാധിക്കില്ലല്ലോയെന്നും ദമ്പതികൾ പറഞ്ഞു

Karma News Network

Recent Posts

ആ കൊച്ച് വാ തുറക്കുന്നത് തന്നെ പൊറോട്ട തിന്നാനും കള്ളം പറയാനും പിന്നെ ക്യാപ്‌സ്യൂൾ വിഴുങ്ങാനും മാത്രമാണ്- അഞ്ജു പാർവതി പ്രഭീഷ്

നടുറോഡിലെ മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കമാണ് ഇപ്പോഴത്തെ രാഷ്ട്രീയ കേരളത്തിലെ ഒരു പ്രധാന ചർച്ചാ വിഷയം. ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ…

20 mins ago

കണ്ണൂരിൽ ഗ്യാസ് ടാങ്കറും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേർ മരിച്ചു

കണ്ണൂർ ചെറുകുന്നിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഗ്യാസ് ടാങ്കറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചാണ് അപകടം. കാസർകോട് കാലിച്ചാനടുക്കം ശാസ്താം പാറ…

50 mins ago

ബോംബ് പൊട്ടി ചത്തവനും CPM യിൽ രക്തസാക്ഷി

കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനെയും രക്തസാക്ഷിയാക്കി സിപിഎം. പാനൂർ കിഴക്കുവയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എം.…

9 hours ago

മുഖ്യമന്ത്രിക്കസേര പിടിക്കാൻ ബി.ജെ.പി സജ്ജമായി, സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ

കേരളത്തിന്റെ മുഖ്യമന്ത്രി കസേര പിടിക്കാൻ ബിജെപി സജ്ജമായി,സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ മുന്നറിയിപ്പു നല്കി ശോഭാ സുരേന്ദ്രൻ. കേരളത്തിലെ മുഖ്യമന്ത്രികസേരയ്ക്കായി…

10 hours ago

ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ചു, കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ

ന്യൂഡൽഹി∙ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. ഏപ്രിൽ 28ന്…

10 hours ago

ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയം, ജയരാജൻ്റെ നാവിൻ തുമ്പിലുള്ളത് പലതും തകർക്കുന്ന ബോംബ്, വി.ഡി. സതീശൻ

തിരുവനന്തപുരം: ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി…

11 hours ago