world

ഭഗവത് ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ഇന്ത്യൻ പാരമ്പര്യം കാത്ത് ഋഷി സുനക്

ലണ്ടൻ. ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ഋഷി സുനക് എത്തിയതിൽ ഇന്ത്യക്കും ഇത് അഭിമാനത്തിന്റെ മുഹൂർത്തം. ഇന്ത്യയേയും ഇന്ത്യയുടെ പാരമ്പര്യത്തെയും എപ്പോഴും മുറുകെ പിടിക്കുന്ന ഋഷി സുനക് എന്ന ഇന്ത്യൻ വംശജൻ ബ്രിട്ടന്റെ ഏറ്റവും ഉയർന്ന പദവിയിൽ എത്തുന്നത് ഇത് ആദ്യം. പഞ്ചാബിൽ ജനിച്ച് ആദ്യം കിഴക്കൻ ആഫ്രിക്കയിലേക്കും പിന്നീട് 1960കളിൽ ബ്രിട്ടനിലേക്കും കുടിയേറിയതാണ് ഋഷിയുടെ പൂർവികർ. ബ്രിട്ടനിൽ ജനിച്ച യശ്‌വീർ സുനകിന്റെയും ഉഷയുടെയും മൂത്തമകനാണ് ഋഷി സുനക്. 1980 മേയ് 12നു ഹാംഷറിലെ സതാംപ്ടണിലാണ് ഋഷി സുനക് ജനിക്കുന്നത്. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ഋഷിയുടെ ഭാര്യ.

യോക്‌ഷൈറിൽനിന്നുള്ള എംപിയായ ഋഷി തിങ്കളാഴ്ച ഭഗവത്ഗീത തൊട്ടാണ് പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തത് എന്നത് ലോക ശ്രദ്ധ നേടുകയാണ്. ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ പാർലമെന്റേറിയൻ എന്ന പെരുമയും അങ്ങനെ ഋഷിക്ക് സ്വന്തമായി. മനസിന് സമ്മർദം നിറയുന്ന അവസരങ്ങളിൽ ഭഗവത്ഗീത ഇപ്പോഴും തനിക്ക് രക്ഷക്കായി എത്താറുണ്ടെന്നും തന്റെ കർത്തവ്യത്തെക്കുറിച്ച് ഓർമിപ്പിക്കാറുണ്ടെന്നും ഋഷി പറഞ്ഞിട്ടുണ്ട്.

തന്റെ പൈതൃകത്തെയും പൈതൃക സംസ്കാരത്തെയും അതിന്റെ മൂല്യങ്ങളെയും കുറിച്ച് കുടുംബം എപ്പോഴും ഓർമിപ്പിക്കാറു ണ്ടെന്നും ഋഷി പറയാറുണ്ട്. ഇന്ത്യയിൽ ഇടയ്ക്ക് സന്ദർശനം നടത്താറുള്ള ഋഷി, ഭാര്യ അക്ഷിതയുമായി ബെംഗളൂരുവിലെത്തി ബന്ധുക്കളെ കാണാറുണ്ട്.
ഋഷിക്ക് 700 മില്യൻ പൗണ്ടിന്റെ ആസ്തി ഉണ്ടെന്നാണ് കണക്കുകൾ സൂചന നൽകുന്നത്. യോക്‌ഷെയറിലെ വലിയ മാളികയ്ക്കു പുറമേ റിഷിയും ഭാര്യക്കും സെൻട്രൽ ലണ്ടനിലെ കെൻസിങ്ടണിലും വസ്തുവകകളുണ്ട്. ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ട ക്രിക്കറ്റ് കളി ഋഷിക്കെന്നും പ്രിയപ്പെട്ടതാണ്.

Karma News Network

Recent Posts

ഐസ്ക്രീമിൽ മനുഷ്യ വിരൽ, കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു

മുംബയ്: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് മനുഷ്യവിരൽ ലഭിച്ച സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു.…

8 mins ago

മരം വീണ് മുകളിലേക്ക് വീണു, വയോധിക മരിച്ചു, അഞ്ചുവയസ്സുകാരിക്ക് പരിക്ക്, സംഭവം കോഴിക്കോട്

കോഴിക്കോട് : വീടിനു മുകളിൽ മരംവീണ് വയോധിക മരിച്ചു. പെരുമണ്ണ അരമ്പച്ചാലിൽ ചിരുതക്കുട്ടി (85) ആണ് മരിച്ചത്. മണ്ണെടുത്തുകൊണ്ടിരിക്കുന്നതിനിടെ പന…

38 mins ago

ഡോ. സാമുവല്‍ മാര്‍ തിയോഫിലസ് മെത്രാപോലീത്ത ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍

ബിലിവേഴ്‌സ് ഈസ്റ്റേന്‍ ചര്‍ച്ച് സഭാ അധ്യക്ഷനായി ഡോ. സാമൂവേല്‍ മാര്‍ തിയോഫിലോസ് തെരഞ്ഞെടുക്കപ്പെട്ടു. ചെന്നെ ഭദ്രാസനാധിപനമായിരുന്നു. സഭയിലെ മുതിര്‍ന്ന മെത്രാപ്പോലീത്തയാണ്.…

50 mins ago

വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോ​ഗവുംമായി ആബിദ് അടിവാരം

ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോ​ഗവുമായി…

1 hour ago

തുണി മടക്കിവച്ചില്ല, 10 വയസുകാരിയെ കാലില്‍ പിടിച്ച് തറയില്‍ എ റിഞ്ഞ് പിതാവ്

കുണ്ടറയില്‍ പത്ത് വയസുകാരിക്ക് അച്ഛന്റ ക്രൂരമര്‍ദനം. കേരളപുരം സ്വദേശിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുണിമടക്കിവയ്ക്കാന്‍ താമസിച്ചത് ചോദ്യം ചെയ്തായിരന്നു…

1 hour ago

സിലിഗുഡിയിലെ ട്രെയിൻ അപകടം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നൽകും

ന്യൂഡൽഹി : പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തിൽപെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ചു.…

2 hours ago