Categories: kerala

ക്രിസ്ത്യൻ വിവാഹ വേഷത്തിൽ വരനൊപ്പം റിതു മന്ത്ര, വിവാഹിതയായോ? എന്ന് ആരാധകര്‍ ചോദിക്കുന്നു

ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിലൂടെ ജനശ്രദ്ധ നേടിയ ഗായികയും മോഡലും അഭിനേത്രിയുമായ റിതു ബിഗ് വിവാഹിതയായോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയിയല്‍ ഉയരുന്നത്. ക്രിസ്ത്യന്‍ വധുവിന്റെ വേഷത്തില്‍ ഒരുങ്ങി നില്‍ക്കുന്ന റിതുവിന്റെ ചിത്രങ്ങളും വീഡിയോസും വൈറലായതോടെയാണ് ഇത്തരം സംശയങ്ങള്‍ വർധിച്ചിരിക്കുന്നത്.

റിതു ബിഗ് ബോസിന്റെ ഫൈനലില്‍ വരെ മത്സരിച്ച് നിന്നെങ്കിലും ടൈറ്റില്‍ വിന്നറാവാന്‍ കഴിഞ്ഞില്ല. അതേ സമയം റിതു ബിഗ് ബോസില്‍ പോയതിന് പിന്നാലെ പുറത്ത് നടിയുടെ പ്രണയകഥകളാണ് ചര്‍ച്ചയായിരുന്നത്. മത്സരത്തിന് ശേഷം പ്രണയത്തെ കുറിച്ചൊന്നും പറയാന്‍ നടി കൂട്ടാക്കിയില്ലെന്നിരിക്കെയാണ് റിതു വിവാഹിതയായോ എന്ന ചോദ്യങ്ങൾ സോഷ്യൽ മീഡിയിൽ ഉയരുന്നത്.

നേരത്തെ ബ്രൈഡല്‍ ഫോട്ടോഷൂട്ട് നടത്തിയപ്പോൾ സമാനമായ രീതിയില്‍ നടിയുടെ വിവാഹ വാര്‍ത്ത പ്രചരിച്ചിരുന്നതാണ്. എന്നാലിപ്പോൾ വരന്‍ കൂടി കൂടെയുള്ളത് ആശയക്കുഴപ്പത്തിന് കാരണമാക്കി. ഇരുവരും പിങ്ക് നിറമുള്ള വസ്ത്രമാണ് ധരിച്ചിട്ടുള്ളത്. റിതു സാരിയ്‌ക്കൊപ്പം വെയിലും അണിഞ്ഞ് കൈയ്യില്‍ ബൊക്കയും പിടിച്ചാണ് നില്‍ക്കുന്നത്. വരന്‍ ഇതേ നിറമുള്ള കോട്ടും സ്യൂട്ടുമാണ് ധരിച്ചിട്ടുള്ളത്.

താരത്തിന്റെ വിവാഹമാണോ എന്ന കണ്‍ഫ്യൂഷന്‍ വന്നെങ്കിലും ഇതും ബ്രൈഡല്‍ ഫോട്ടോഷൂട്ടാവാനാണ് സാധ്യതയെന്നാണ് ചിലരൊക്കെ കരുതുന്നത്. ഇരുവരും ഒരുമിച്ചും അല്ലാതയുമായി ഫോട്ടോസെടുക്കാന്‍ പോസ് ചെയ്യുന്നതും പുറത്ത് വന്ന വീഡിയോയില്‍ വ്യക്തമായിട്ടുണ്ട്. അതേ സമയം വരന് ബിഗ് ബോസ് താരം കൂടിയായ ബ്ലെസ്ലിയുമായി സാമ്യമുള്ളതിനാല്‍ അങ്ങനെയും ചില ചോദ്യങ്ങൾ ചില ചോദിക്കുന്നുണ്ട്. ഏതായാലും പുതിയ ചിത്രങ്ങളെ കുറിച്ച് നടിയുടെ മറുപടി അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള റിതു ബിഗ് ബോസില്‍ എത്തിയതോടെയാണ് ശ്രദ്ധേയയാവുന്നത്. വ്യക്തമായ നിലപാടുകള്‍ കൊണ്ട് ആരാധകരുടെ പ്രശംസ നേടിയെടുക്കാനും നടിയ്ക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മോഡലും നടനുമായ ജിയ ഇറാനിയുമായിട്ടുള്ള സൗഹൃദവും പ്രണയവും ഇതിനിടെ വലിയ വാര്‍ത്തകള്‍ക്ക് കാരണമായിരുന്നു. റിതു ഷോ യില്‍ പങ്കെടുക്കുന്ന സമയത്താണ് തങ്ങളുടെ പ്രണയത്തെ കുറിച്ച് ജിയ വെളിപ്പെടുത്തുന്നത്. ഇരുവരും ഒരുമിച്ചുള്ള സ്വകാര്യ ചിത്രങ്ങളും വീഡിയോസുമൊക്കെ ജിയ പുറത്ത് വിട്ടിരുന്നു. മാത്രമല്ല വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതിനെ പറ്റിയും പറഞ്ഞിരുന്നതാണ്.

Karma News Network

Recent Posts

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

21 mins ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

46 mins ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

1 hour ago

യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം, സംഭവം കായംകുളത്ത്

ആലപ്പുഴ : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ​ഗുണ്ടകൾ…

2 hours ago

അമീറുല്‍ ഇസ്ളാം രക്ഷപ്പെടും, യഥാർഥ പ്രതി അമീറുല്‍ അല്ല, അഡ്വ. ബി.എ ആളൂർ പറയുന്നു

കേരളത്തേ പിടിച്ചുകുലുക്കിയ ജിഷ വധകേസിലേ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ അംഗീകരിക്കണോ ലഘൂകരിക്കണോ എന്ന് നാളെ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി…

2 hours ago

സ്വന്തം പാർട്ടിക്കാരേ കൊന്നോ ? സി.പി.എം കരിയും സഹാറാ മരുഭൂമിപോലെ പാണ്ഢ്യാല ഷാജി

കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…

3 hours ago