entertainment

ഇന്ത്യയിലെ ഏറ്റവും മികച്ച പത്ത് അഭിനേതാക്കളില്‍ ഒരാള്‍, ഉര്‍വശിയെ പ്രശംസിച്ച്‌ ആര്‍.ജെ ബാലാജി

ഇന്ത്യയിലെ മികച്ച പത്ത് അഭിനേത്രികളില്‍ ഒരാളാണ് ഉര്‍വശിയെന്ന് നടനും സംവിധായകനുമായ ആര്‍ജെ ബാലാജി. ‘വീട്ട്‌ലാ വിശേഷം’ എന്ന പുതിയ ചിത്രത്തിന്റെ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ഈക്കാര്യം പറഞ്ഞത്. സത്യരാജ് സര്‍ മുന്‍പ് പറയുന്നതുപോല ശരിക്കും നടിപ്പ് രാക്ഷസി തന്നെയാണ് ഉര്‍വശി മാം. സിനിമയില്‍ അവര്‍ക്കറിയാത്ത മേഖലകളില്ലെന്നും ബാലാജി പറഞ്ഞു.

അഭിനയത്തിനപ്പുറം കഴിവുകളുള്ള താരമാണ് ഉര്‍വശി. സെറ്റില്‍ വന്നാല്‍ വെറും പത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ഷോട്ട് പൂര്‍ത്തിയാക്കാന്‍ ഉര്‍വശിക്കു സാധിക്കും. കൂടെ ജോലിചെയ്തതില്‍ വച്ച്‌ ഏറ്റവും ഇന്റലിജന്റ് ആയ നടിയാണ് ഉര്‍വശിയെന്ന് മുന്‍പ് കമല്‍ പറഞ്ഞിരുന്നു

ഉര്‍വശിയെയും സത്യരാജിനെയും പ്രധാന കഥാപാത്രങ്ങളാക്കി ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വീട്ട്‌ലാ വിശേഷം. രാജ്കുമാര്‍ റാവു നായകനായി എത്തിയ ബോളിവുഡ് ചിത്രം ബദായി ഹോയുടെ റീമേക്ക് ആണ് വീട്ട്‌ലാ വിശേഷം. ആര്‍ജെ ബാലാജി, എന്‍.ജെ. ശരവണന്‍ എന്നിവരാണ് ചിത്രത്തിന്റെ സംവിധാനം. അപര്‍ണ ബാലമുരളി, കെപിഎസി ലളിത, പവിത്ര ലോകേഷ് എന്നിവരാണ് മറ്റ് താരങ്ങള്‍. സംഗീതം ഗിരീഷ് ഗോപാലകൃഷ്ണന്‍. എഡിറ്റിങ് സെല്‍വ. നിര്‍മാണം ബോണി കപൂര്‍. ചിത്രം ജൂണ്‍ 17ന് തിയറ്ററുകളിലെത്തും. മുന്‍പ് ഉര്‍വശിക്കൊപ്പം മുക്കുത്തി അമ്മന്‍ എന്ന നയന്‍താര ചിത്രത്തിലും ബാലാജി അഭിനയിച്ചിരുന്നു

Karma News Network

Recent Posts

യുദ്ധം അറബ് ലോകത്തേക്ക്, ഇസ്രായേലിലേക്ക് 200 മിസൈൽ വിട്ട് ലബനോൻ, ഹിസ്ബുള്ള തലവനെ വധിച്ചു

ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായി. അങ്ങിനെ ലോകത്ത് മറ്റൊരു യുദ്ധം കൂടി പൊട്ടിപുറപ്പെട്ടിരിക്കുകയാണ്‌. ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം…

1 hour ago

ശാശ്വതീകാനന്ദ സ്വാമി മരിച്ചത് വെടിയേറ്റ്, പ്രതികളേ അറിയാം,ദൃക്സാക്ഷി

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയേ കൊല്ലപ്പെടുത്തിയത് തലക്ക് നിറയൊഴിച്ച്. മുറിവിൽ നിന്നും രക്തവും വെള്ളവും ഒഴുകുന്നത്…

2 hours ago

റഷ്യയിൽ സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി, വ്ളാദിമിർ പുതിനുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലെത്തും. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ക്ഷണപ്രകാരമാണ്…

2 hours ago

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം, താരങ്ങളെ ഒരു നോക്കുകാണാന്‍ കാത്തുനില്‍ക്കുന്നത് പതിനായിരങ്ങള്‍

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ ടീം അംഗങ്ങളെ സ്വീകരിക്കാന്‍…

3 hours ago

SNDP യെ പൊളിക്കണം, വെള്ളാപ്പള്ളിയെയും കുടുംബത്തെയും പൂട്ടണം, തന്ത്രം മെനഞ്ഞ് സിപിഎം

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എസ്എൻഡിപി യോഗത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഎം. എസ് എൻഡി പി യോ​ഗങ്ങളിൽ സംഘപരിവാർ പ്രവർത്തകരെ…

3 hours ago

സുനിത വില്യംസ് മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വരും, ക്രൂ പ്രോഗ്രാം മാനേജർ

വാഷിംഗ്ടൺ ഡിസി :സ്റ്റാർലൈനറിൻ്റെ ദൗത്യത്തിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി…

4 hours ago