kerala

സ്വപ്നസാഫല്യം, കലാമണ്ഡലത്തിൽ മോഹിനിയാട്ടം അവതരിപ്പിച്ച് ആർഎൽവി രാമകൃഷ്ണൻ

തൃശൂർ : കലാമണ്ഡലത്തിൽ നൃത്തം അവതരിപ്പിച്ച് ആർഎൽവി രാമകൃഷ്ണൻ. കലാമണ്ഡലത്തിലെ വിദ്യാർത്ഥി യൂണിയനാണ് കൂത്തമ്പലത്തിൽ നൃത്തം അവതരിപ്പിക്കാനുള്ള വേദി ഒരുക്കി നൽകിയത്. ജൂനിയർ സത്യഭാമ വർണവിവേചനം നടത്തിയതിനെതിരെ ആർഎൽവി രാമകൃഷ്ണന് പിന്തുണയറിയിച്ചാണ് മോഹിനിയാട്ടം അവതരിപ്പിക്കാൻ കലാമണ്ഡലത്തിലേക്ക് ക്ഷണിച്ചത്.

മോഹനനല്ല, മോഹിനിയാണ് മോഹിനിയാട്ടം അവതരിപ്പിക്കേണ്ടത്, കറുത്ത നിറമുള്ളവർ നൃത്ത മത്സരങ്ങളിൽ പങ്കെടുക്കേണ്ട തുടങ്ങി നിരവധി അധിക്ഷേപ പരാമർശങ്ങളായിരുന്നു സത്യഭാമ നടത്തിയത്. ഇതിനെതിരെയുള്ള പ്രതിഷേധം കൂടിയാവുകയാണ് കൂത്തമ്പലത്തിലെ ഈ നൃത്തം. ആർഎൽവി രാമകൃഷ്ണന്റെ മോഹിനിയാട്ടം കാണാൻ നിരവധി പേരാണ് കൂത്തമ്പലത്തിലെത്തിയത്. വൈസ് ചാൻസലർ, രജിസ്ട്രാർ, അധ്യാപകർ, വിദ്യാർത്ഥികള്‍ തുടങ്ങിയവരെല്ലാം സദസ്സിലെത്തി.

തന്റെ വലിയ സ്വപ്നവും മോഹവുമാണ് കൂത്തമ്പലത്തിൽ നൃത്തം അവതരിപ്പിക്കാൻ കിട്ടുന്ന അവസരമെന്നായിരുന്നു കലാമണ്ഡലത്തിലേക്ക് നൃത്തം അവതരിപ്പിക്കാൻ ക്ഷണിച്ചപ്പോൾ ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചത്. എന്നാൽ അത്തരമൊരു അവസരം ലഭിക്കാൻ ഒരു വിവാദം വേണ്ടി വന്നുവെന്ന പരിഭവവും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു.

karma News Network

Recent Posts

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഞ്ചാവ് കൃഷി, പുതിയ നീക്കവുമായി പാകിസ്താൻ

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ വഴി കണ്ടെത്തി പാകിസ്താൻ. ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാൻ ഒരുങ്ങുകയാണ് രാജ്യം. കഴിഞ്ഞ…

19 mins ago

കുഞ്ഞതിഥി ഉടനെത്തും, പാട്ടും പാടി ഒന്‍പതാം മാസത്തിലേക്ക് കടന്ന് അമല പോൾ

തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി അമല പോളും ഭർത്താവ് ജ​ഗത് ദേശായിയും. ഒന്‍പതാം മാസത്തിലേക്ക് കടന്നു എന്ന സന്തോഷ…

50 mins ago

മലയാളി യുവതി കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു, ഭർത്താവിനെ കാണാനില്ല

തൃശൂർ : കാനഡയിൽ മലയാളി യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു. ചാലക്കുടി സ്വദേശിനി ഡോണ(30)യാണ് മരിച്ചത്. താമസിക്കുന്ന വീട്ടിൽ മരിച്ച നിലയിൽ…

55 mins ago

ഐ.എ.എസ്. ഉദ്യോഗസ്ഥയ്ക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ, റവന്യൂ ജീവനക്കാരന്റെ പണി തെറിച്ചു

തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥയ്ക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ച റവന്യൂ ജീവനക്കാരന് സസ്‌പെൻഷൻ. തിരുവനന്തപുരം റവന്യൂ ഡിവിഷൻ ഓഫീസ് ക്ലാർക്ക് ആർ.പി.സന്തോഷ്…

1 hour ago

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമണം, 52കാരന് മരണം

തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. വാൽപ്പാറ അയ്യർപ്പാടി കോളനിയിലെ രവി(52)യാണ കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നകതിനിടെയായിരുന്നു കാട്ടാന…

1 hour ago

ബലാൽസംഗ കേസിൽ കുരുങ്ങി പ്രമുഖ ഫിസിക്കൽ ട്രയിനർ അമൽ മനോഹർ, എഫ് ഐ ആർ ഇട്ടു

പ്രമുഖ ഫിസിക്കൽ ട്രയിനറും കോച്ചുമായ അമൽ മനോഹറിനെതിരെ ബലാൽസംഗ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. യുവതിയെ പ്രണയം നടിച്ച് ബലാൽസംഗം…

2 hours ago