ലക്നൗ : മൊബൈൽ ഷോറൂമിൽ കവർച്ചാസംഘം എത്തിയത് പിപിഇ കിറ്റ് ധരിച്ച്. മീററ്റിലെ ഗംഗാ നഗറിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഷോറൂമിൽ നിന്ന് നൂറോളം ഫോണുകളാണ് മോഷണം പോയത്. കവർച്ചയിൽ 60 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് നഷ്ടമായതെന്ന് പോലീസ് പറഞ്ഞു.
മോഷ്ടാക്കൾ ഷോറൂമിനോട് ചേർന്നുള്ള ഒഴിഞ്ഞ പ്ലോട്ടിലൂടെയാണ് കടയ്ക്കുള്ളിലേക്ക് കയറിയത്. പിപിഇ കിറ്റ് ധരിച്ചിരുന്നതിനാൽ സിസിടിവി ദൃശ്യത്തിൽ മോഷ്ടാക്കളുടെ മുഖം വ്യക്തമല്ല. ഉടമ രാവിലെ ഷോറൂം തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഷോറൂമിൽ നിന്ന് വില പിടിപ്പുള്ള നിരവധി സാധനങ്ങൾ നഷ്ടമായി.
പിന്നാലെ ഉടമയുടെ പരാതിയിൽ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. നൂറോളം മൊബൈൽ ഫോണുകൾ മോഷണം പോയതായി പരിശോധനയിൽ കണ്ടെത്തി. കവർച്ചാ സംഘത്തിൽ ഒരാളുടെ മുഖം തിരിച്ചറിയാൻ സാധിച്ചു എന്നാണ് വിവരം.
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…