Categories: topnews

കവിയൂരില്‍ പാസ്റ്റര്‍മാര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം

പത്തനംതിട്ട കവിയൂരില്‍ പാസ്റ്റര്‍മാര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം. കാരുണ്യ കാന്‍സര്‍ കെയര്‍ മിനിസ്ട്രി എന്ന ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തകരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്. കാന്‍സര്‍ രോഗികളെ സഹായിക്കാനും ആശ്വസിപ്പിക്കാനും കവിയൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറ്റുശ്ശേരി മാക്കാട്ടി കവലയിലെ വീടുകള്‍ സന്ദര്‍ശിച്ച വൃദ്ധരായ പാസ്റ്റര്‍മാരെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും ലഘുലേഖ കീറിക്കളയുകയും ചെയ്തു. കവിയൂര്‍ പഞ്ചായത്തില്‍ കാലുകുത്തിയാല്‍ തട്ടിക്കളയുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.

പ്രായമുള്ളവരായതുകൊണ്ടാണ് തല്ലാതെ വിടുന്നതെന്നും ഇതാവര്‍ത്തിച്ചാല്‍ കാല് തല്ലിയൊടിക്കുമെന്നുമായിരുന്നു ഭീഷണി. തിരുവല്ല സ്വദേശികളായ പി എം കുരുവിള, പി എം മത്തായി എന്നിവരെയാണ് ആര്‍എസ്എസ് സംഘം ഭീഷണിപ്പെടുത്തിയത്. ഇവരെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുന്നതും ലഘുലേഖ കീറിക്കളയുന്നതും മൊബൈലില്‍ പകര്‍ത്തിയ സംഘം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. വരും ദിവസങ്ങളില്‍ ഓരോ പഞ്ചായത്തിലും ഇത് ആവര്‍ത്തിക്കുമെന്നും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി.

കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്ക് സഹായിക്കുക, നിര്‍ധനരായ കുട്ടികള്‍ക്ക് പഠനസൗകര്യം ഒരുക്കി കൊടുക്കുക എന്നിങ്ങനെയുള്ള കാരുണ്യപ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ നടത്തുന്നതെന്ന് ട്രസ്റ്റ് പ്രസിഡന്റ് കെ എം ജോസ് പറഞ്ഞു. രോഗികളും നിര്‍ധനരുമായ എല്ലാവിഭാഗം ആളുകളെയും സഹായിക്കുന്നുണ്ടെന്നും മതപരിവര്‍ത്തനം തങ്ങളുടെ നയമല്ലെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റിന്റെ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അവരുടെ ആരാധന സ്വാതന്ത്രത്തിന് സിപിഐ എം പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഉറപ്പു നല്‍കി.

വിശ്വാസത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനുമെതിരെ എവിടെനിന്ന് ഭീഷണി ഉയര്‍ന്നാലും അത് തടയാനും സംരക്ഷിക്കാനും സിപിഐ എം ഉണ്ടാകുമെന്നും ഉദയഭാനു പറഞ്ഞു. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിലും പാസ്റ്റര്‍മാരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു.

Karma News Network

Recent Posts

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

3 hours ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

3 hours ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

4 hours ago

അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…

4 hours ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…

5 hours ago

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

5 hours ago