kerala

വിഡി സതീശനെതിരെ ഐഎന്‍ടിയുസി ചരട് വലിച്ചത് ചെന്നിത്തലയോ? ചെന്നിത്തലക്കെതിരെ ഉടന്‍ പരാതിയെന്ന് സൂചന

കോട്ടയം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുദ്രാവാക്യം വിളിയുമായി ഐഎന്‍ടിസുസി പ്രവര്‍ത്തകര്‍ ചങ്ങനാശ്ശേരിയില്‍ രംഗത്തിറങ്ങിയതിന് പിന്നില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണോ?ചെന്നിത്തല കാരണമാണ് ഇന്ന് തനിക്കെതിരെ സമരം നടന്നതെന്നാണ് പ്രതിപക്ഷ നേതാവ് കരുന്നത്. കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല ഐഎന്‍ടിയുസി എന്നു പറഞ്ഞതിനെതിരെയാണ് സതീശനെതിരെ നേതാക്കളും അണികളും രംഗത്തുവന്നിരിക്കുന്നത്. ഇന്ന് നടന്ന പ്രകടനം ആസൂത്രിതമാണെന്നും ഇതിന് പിന്നില്‍ ചെന്നിത്തല ആണെന്നുമാണ് വി ഡി സതീശനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഇത് സംബന്ധിച്ച തെളിവുകളും ഇവര്‍ ശേഖരിക്കുന്നുണ്ട്.

നീക്കത്തിന് പിന്നില്‍ പാര്‍ട്ടിയിലെ സതീശന്റെ ശത്രുക്കളുമുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് അണികളുടെ വികാരം സമരത്തില്‍ ഐഎന്‍ടിയുസിക്ക് എതിരായിരുന്നു. ഇത് സതീശനും വ്യക്തമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് പറഞ്ഞതും. ഇന്നലെ ചെന്നിത്തല വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരിയില്‍ ഉണ്ടായിരുന്നു. ചങ്ങനാശ്ശേരിയിലെ ടിബിയിലായിരുന്നു അദ്ദേഹത്തിന് പരിപാടി. ഇവിടെ എത്തി ഐഎന്‍ടിയുസി നേതാക്കള്‍ ചെന്നിത്തലയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പി പി തോമസാണ് ഇന്നലത്തെ കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തത്. അദ്ദേഹമാണ് ഇന്ന് സമരത്തിന് നേതൃ്ത്വം കൊടുത്തതും. ഇതോടെയാണ് ഇന്നത്തെ സതീശന്‍ വിരുദ്ധ സമരം ആസൂത്രിതമാണെന്ന ആക്ഷേപം ഉയരുന്നത്.

ഇന്ന് പ്രതിപക്ഷ നേതാവിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തില്‍ നേതൃത്വവും അതൃപ്തരാണ്. ചെന്നിത്തലയാണ് എതിരായി നില്‍ക്കുന്നത് എന്നാണ് സതീശനെ അനുകൂലിക്കുന്നവരുടെ പക്ഷം. സംഭവത്തില്‍ സതീശന്‍ അനുകൂലിക്കുന്നവര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കാനാണ് ഒരുക്കം. അതേസമയം ചങ്ങനാശ്ശേരിയിലെ ഐ.എന്‍.ടി.യു.സി പ്രകടനത്തെ തള്ളി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരനും രംഗത്തുവന്നു. പ്രകടനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും പ്രകടനം നടത്തിയ നടപടി തെറ്റാണെന്നുമാണ് ചന്ദ്രശേഖരന്റെ നിലപാട്. ഐഎന്‍ടിയുസി യുടെ ജില്ലാ അധ്യക്ഷന്മാരുമായി ഇന്നുതന്നെ ആശയവിനിമയം നടത്തുമെന്നും കോണ്‍ഗ്രസിനൊപ്പം ആണ് ഐഎന്‍ടിയുസി എന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. ഐ എന്‍ ടി യു സി പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങള്‍ നടത്തരുത്. എഐസിസിയുടെ സര്‍ക്കുലറിലടക്കം ഐഎന്‍ടിയുസിയുടെ സ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്. പരാതിയും പരിഭവവും പറയേണ്ട സമയമല്ലിതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പ്രകടനം നടത്തിയതിന്റെ പേരില്‍ എന്ത് നടപടിയുണ്ടായാലും അതെല്ലാം നേരിടാന്‍ തയ്യാറാണെന്നാണ് ഇവരുടെ നിലപാട്. കോണ്‍ഗ്രസിന്റെ മറ്റു സംഘടനകള്‍ പോലെ എക്കാലത്തും കോണ്‍ഗ്രസിനോടു ചേര്‍ന്നു പ്രവര്‍ത്തിച്ച സംഘടനയാണ് ഐ.എന്‍.ടി.യു.സി. അത്തരത്തിലൊരു സംഘടനയെ സതീശന്‍ തള്ളിപ്പറഞ്ഞത് ശരിയായില്ല എന്നും ഐ.എന്‍.ടി.യു.സി പറഞ്ഞു. കോട്ടയത്ത് കെ റെയില്‍ വിരുദ്ധ സമര പരിപാടിയില്‍ പങ്കെടുക്കാന്‍ സതീശന്‍ ഇന്ന് കോട്ടയത്ത് എത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരത്തിലൊരു പ്രതിഷേധം. ഇതിന് പിന്നിലും കൃത്യമായ ആസൂത്രണം ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവിനെ അനുകൂലിക്കുന്നവര്‍ കരുതുന്നത് ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമര്‍ശത്തിനെതിരെയാണ് ചങ്ങനാശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടന്നത്. സതീശന്‍ ഉന്നയിച്ച പ്രസ്താവന പിന്‍വലിക്കണമെന്നാണ് ഐ.എന്‍.ടി.യു.സി യുടെ ആവശ്യം. സതീശന്‍ പ്രസ്താവന പിന്‍ വലിക്കുകയാണോ അല്ലെങ്കില്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുയാണോ ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് ഐ.എന്‍.ടി.യു.സി വര്‍ക്കിങ് കമ്മിറ്റി അംഗം പി.പി തോമസ് ആവശ്യപ്പെട്ടു.

 

Karma News Network

Recent Posts

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

9 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

34 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

49 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

1 hour ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

1 hour ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

2 hours ago