kerala

മണ്ഡലകാലത്ത് ഇത്ര വൻ ഇടിയും മഴയും ഇതാദ്യം, അയ്യനേ കാണാൻ നനഞ്ഞ് ഭക്തസാഗരം

സന്നിധാനത്ത് കനത്ത് മഴയും ഇടിമിന്നലും.അണമുറിയാതെ ഒഴുകുന്ന ഭക്തജന തിരക്ക്, കുടയോ ഒന്നും ഉപയോഗിക്കാതെ പെരുമഴ നനഞ്ഞ് ശരണം വിളിച്ച് ഭക്തർ.മിനുട്ടിൽ 100ലക്ഷത്തിലധികം പേർ 18ാം പടി ചവിട്ടുന്നു. രാവിലെ നട തുറന്നപ്പോൾ തുടങ്ങിയ തിരക്ക് ഇപ്പോഴും സന്നിധാനത്ത് തുടരുകയാണ്. അതിനിടെ സന്നിധാനത്തും പമ്പയിലും കനത്ത മഴയും ഇടിമിന്നലുമാണ്. ഇത് ഭക്തരുടെ മലക്കയറ്റത്തെ സാരമായി ബാധിച്ചു. സന്നിധാനത്ത് മഴ ഇപ്പോഴും തുടരുകയാണ്.

ഒരു മിനുട്ടിൽ ഇന്ന് 60 പേരെയാണ് പതിനെട്ടാം പടി കയറ്റി വിടുന്നത്. കനത്ത മഴയിലും സന്നിധാനത്തേക്ക് തീർത്ഥാടക പ്രവാഹമാണ്. ശബരിപീഠം,മരക്കൂട്ടം, ശരംകുത്തി എന്നിവിടങ്ങളിൽ ഭക്തരെ തടഞ്ഞ ശേഷം ഘട്ടം ഘട്ടമായാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. സന്നിധാനത്തെ പോലീസിൻ്റെ പുതിയ ബാച്ച് നാളെ ചുമതലയേൽക്കും. നാളെയും സന്നിധാനത്ത് തിരക്കേറേനാണ് സാധ്യത. 90000 വെർച്ച്വൽ ക്യൂബുക്കിങ്ങാണ് നാളെ ഉള്ളത്. അത് കൂടാതെ സ്പോട്ട് ബുക്കിംങ്ങ് വെറെയും ഉണ്ടാകും. ഇതോെടെ സന്നിധാനവും പരിസരവും ഭക്തജനത്തിരക്കിലമരും. ഇതിനായി മുൻകരുതൽ എടുത്തിയിരിക്കുകയാണ് പോലീസ്.

ഇതിനിടെ സന്നിധാനത്ത് നാളെ വൻ തിരക്ക് ഉണ്ടാകും എന്ന് സൂചന നല്കി ദേവസ്വം അധികാരികൾ. തിരക്കിൽ ജീവ ഹാനി ഉണ്ടാകാതെ വൻ ജാഗ്രത പുലർത്തുന്നു. കളമശേരിയിലെ അപകടം കണക്കിലെടുത്ത് 18ാംപടിയിലും മറ്റ് സ്റ്റെപ്പുകൾ ഉള്ളിടത്തും വൻ ജാഗ്രതയാണ്‌. വെർച്വൽ ക്യു ബുക്കിങ് അനുസരിച്ച് രണ്ട് ദിവസവും 90,000 പേർ ഉണ്ട്. ഇതിനു പുറമേ സ്പോട് ബുക്കിങ് കൂടി വരും. ഇതേപോലെ മുൻകൂട്ടി ബുക്കിങ് കഴിഞ്ഞത് ക്രിസ്മസ് ദിനമായ 25ന് ആണ്. അന്നത്തേക്കുള്ള ബുക്കിങ് നേരത്തെ പൂർത്തിയായി.ഒരേസമയം 20 സ്ഥലങ്ങളിലെ ക്യാമറ ദൃശ്യങ്ങൾ കാണുന്നതിനുള്ള സംവിധാനവും കൺട്രോൾ റൂമിൽ ഒരുക്കിയിട്ടുണ്ട്. ഓരോ ക്യു കോംപ്ലക്സിലെയും തിരക്ക് മനസ്സിലാക്കി നിയന്ത്രിച്ചു വിടുന്നതിനും ഇത് സഹായിക്കും.

Karma News Network

Recent Posts

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു, 4 മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…

9 mins ago

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

19 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

37 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

41 mins ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

1 hour ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

1 hour ago