kerala

ഇനി ശരണംവിളിയുടെ നാളുകൾ, മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു

പത്തനംതിട്ട : ഇനി ശബരിമലയിൽ ശരണംവിളിയുടെ നാളുകൾ. മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ നേതൃത്വത്തിലാണ് നട തുറന്നത്. പുതിയ മേൽശാന്തിമാർ നാളെ ചുമതലയേൽക്കും. ഒരുക്കങ്ങളെല്ലാം സജ്ജമാണെന്ന് സർക്കാർ അറിയിച്ചു. നാളെ മുതലാണ് മണ്ഡലകാല പൂജകൾ ആരംഭിക്കുന്നത്. നാളെ രാവിലെ മൂന്നരയ്ക്ക് നടകൾ തുറക്കുന്നത് പുതിയ മേൽശാന്തിമാരാണ്.

തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു. നിലയ്ക്കലിൽ ടോൾപിരിവിനായി ഫാസ്ടാഗ് സംവിധാനം ഏർപ്പെടുത്തി. മരക്കൂട്ടം മുതൽ ശരംകുത്തിവരെ ക്യൂ കോംപ്ലക്സിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ശബരിപീഠത്തിൽ മൊബൈൽ ചാർജ്ജ് ചെയ്യാനുള്ള സംവിധാനമുണ്ട്. സന്നിധാനത്ത് ഡൈനാമിക് ക്യൂ കൺട്രോളിലൂടെ തിരക്ക് നിയന്ത്രിക്കാൻ കഴിയും.

അതേസമയം, ശബരിമല, ഉത്സവ സീസൺ പ്രമാണിച്ച് പ്രത്യേക വന്ദേ ഭാരത് സർവീസ് നടത്തും. ചെന്നൈ എഗ്മോർ റെയിൽവേ സ്റ്റേഷനും തിരുനെൽവേലിക്കും ഇടയിലാകും പ്രത്യേക വന്ദേ ഭാരത് സർവീസ് നടത്തുകയെന്ന് ദക്ഷിണ റെയിൽവേ വ്യക്തമാക്കി. എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. ചെന്നെ എഗ്‌മോറിൽ നിന്ന് തിരുനെൽവേലിയിലേക്കുള സർവീസ് നവംബർ 16, 23, 30 തീയതികളിലും ഡിസംബർ മാസത്തിൽ 7, 14, 21, 28 ദിവസങ്ങളിലായിരിക്കും സർവീസ്. എഗ്‌മോറിൽ നിന്ന് രാവിലെ ആറുമണിക്ക് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്‌ക്ക് 2.15-ന് തിരുനെൽവേലിയിലെത്തും.

തിരുനെൽവേലിയിൽ നിന്ന് ചെന്നൈ എഗ്‌മോറിലേക്കുള്ള ട്രെയിൻ ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിക്ക് സർവീസ് ആരംഭിച്ച് 11.15ന് ചെന്നൈ എഗ്മോറിലെത്തും. ചെന്നൈ എഗ്മോർ – തിരുനെൽവേലി വന്ദേ ഭാരത് സ്‌പെഷൽ വിവിധ സ്റ്റേഷനുകളിൽ നിർത്തും. താംബരം, വില്ലുപുരം ജംഗ്ഷൻ, തിരുച്ചിറപ്പാലി, ഡിണ്ടിഗൽ ജംഗ്ഷൻ, മധുര ജംഗ്ഷൻ, വിരുദുനഗർ ജംഗ്ഷൻ എന്നീ ആറ് സ്റ്റേഷനുകളിലാകും സ്റ്റോപ്പ് ഉണ്ടായിരിക്കുക.

karma News Network

Recent Posts

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആദ്യം അപേക്ഷിച്ച 14 പേർക്ക്…

41 mins ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ ഗുരുതര വീഴ്ച , എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനാണ് പന്തിരാങ്കാവ് എസ്എച്ചഒ എഎസ് സരിനെ സസ്‌പെന്‍ഡ്…

51 mins ago

കാണാതായ പൊലീസുകാരനെ കണ്ടെത്തി, കാണാതായത് ഈ മാസം എട്ടിന്

തൃശൂര്‍ : തൃശ്ശൂർ ചാലക്കുടിയിൽ കാണാതായിരുന്ന പൊലീസുകാരനെ കണ്ടെത്തി. തൃശ്ശൂർ ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ…

1 hour ago

ഡ്രൈവിങ് സ്കൂൾ സമരം പിൻവലിച്ചു, ടെസ്റ്റ് പരിഷ്കരണത്തിൽ അയഞ്ഞ് മന്ത്രിയും മോട്ടോർ വാഹന വകുപ്പും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നടപ്പാക്കിയ ഡ്രൈവിങ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം ഒത്തുതീർപ്പായി. ഡ്രൈവിങ് പരിഷ്കരണത്തില്‍…

1 hour ago

പത്ത് വർഷം കൊണ്ട് രാജ്യത്തിനുണ്ടായ വളർച്ച അതിശയിപ്പിക്കുന്നത്, പ്രധാനമന്ത്രിയെ പ്രശംസിച്ച് രശ്മിക മന്ദാന

ചുരുങ്ങിയ കാലം കൊണ്ട് രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് രശ്മിക മന്ദാന. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച താരത്തിന്റെ വാക്കുകളാണ്…

2 hours ago

മലപ്പുറത്ത് അമീബിക് മസ്തിഷ്‌കജ്വരം, അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയില്‍

മലപ്പുറം : അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ. മലപ്പുറം മൂന്നിയൂർ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട്…

2 hours ago