topnews

ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞപകടം, 13 പേർക്ക് പരിക്ക്, 2 പേർ ഗുരുതരാവസ്ഥയിൽ

പത്തനംതിട്ട : ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. നിലയ്ക്കലിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ തീർത്ഥാടകരുമായി നിലയ്ക്കൽ നിന്ന് ഇറങ്ങിവന്ന മിനി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ തമിഴ്നാട്ടിൽ നിന്നുള്ള 13 തീർത്ഥാടകർക്ക് പരുക്കേറ്റു.

പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. അതേസമയം തിരുവനന്തപുരം ശ്രീകാര്യത്ത് ഡ്രെയ്നേജ് പെപ്പ്ലെെൻ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചു. അയിരൂപ്പാറ സ്വദേശി വിനയൻ, ബിഹാർ സ്വദേശി ദീപക് എന്നിവരാണ് മണ്ണിനടിയിൽപ്പെട്ടത്. ഞായറാഴ്ച രാവിലെ 10 മണിക്കായിരുന്നു അപകടം.

15 അടിയോളം താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. അ​ഗ്നിരക്ഷാസേനയുടേയും പോലീസിന്റെയും നാല് മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് ഇവരെ പുറത്തെത്തിച്ചത്. വിനയനെ നേരത്തെ പുറത്തെടുക്കാൻ സാധിച്ചിരുന്നെങ്കിലും ദീപകിനെ രക്ഷിക്കാനായിരുന്നില്ല. പിന്നാലെ, 30-ഓളം അ​ഗ്നിരക്ഷാസേനാ ഉദ്യോ​ഗസ്ഥർ ചേർന്ന് നടത്തിയ രക്ഷാദൗത്യത്തിനൊടുവിലാണ് അദ്ദേഹത്തെ പുറത്തെത്തിച്ചത്.

karma News Network

Recent Posts

ഓൺലൈൻ പർച്ചേസ് പ്ലാറ്റ്‌ഫോം മാതൃകയിൽ ലഹരി മരുന്നിന്റെ വിൽപന, രണ്ടു യുവാക്കൾ അറസ്റ്റിൽ

മലപ്പുറം∙ ഓൺലൈൻ പർച്ചേസ് പ്ലാറ്റ്‌ഫോം മാതൃകയിൽ ലഹരി മരുന്നിന്റെ വിൽപന ഒരുക്കിയ സംഘത്തിന് വണ്ടൂർ എക്‌സൈസ് പൂട്ടിട്ടു. വാട്സാപ്പ് നമ്പറിൽ…

2 hours ago

ലോകത്തേ ഏറ്റവും വലിയ മഴ ഉൽസവം,കൊട്ടിയൂർ ക്ഷേത്രത്തിൽ ഭക്തലക്ഷങ്ങൾ, ഇളനീർ വയ്പ്പിനു രാശിവിളി

പ്രധാന ഹൈന്ദവ തീർഥാടന കേന്ദ്രമായ കൊട്ടിയൂരിൽ വൈശാഖ മഹോൽസവത്തിനു ജന ലക്ഷങ്ങൾ. കണ്ണൂരിലേ സഹ്യ പർവതത്തിൽ സ്ഥിതി ചെയ്യുന്ന കാനന…

3 hours ago

പ്രധാനമന്ത്രി വിവേകാനന്ദപ്പാറയില്‍ ധ്യാനനിമഗ്നനാകുക 45 മണിക്കൂര്‍, വൻ സുരക്ഷ

തിരുവനന്തപുരം∙  പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനനിമഗ്നനാകുക മൂന്നു ദിവസങ്ങളിലായി 45 മണിക്കൂര്‍.30ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍…

4 hours ago

പണം തട്ടിപ്പ് നടി ആശാ ശരത് രാജ്യം വിട്ടു, മുഖ്യ പ്രതി എസ്.പി സി ചെയർമാൻ എൻ ആർ ജെയ്മോൻ അറസ്റ്റിൽ

വൻ സാമ്പത്തിക തട്ടിപ്പു കേസിൽ മുഖ്യകണ്ണി ആയിട്ടുള SPC ചെയർമാൻ ഇടുക്കി രാജാക്കാട് എൻ ആർ ജെയ്മോൻ നരിവേൽ അറസ്റ്റിലായതിനു…

4 hours ago

സ്നേഹം വഴിഞ്ഞൊഴുകി ഒടുവിൽ പാലസ്തീന് പിന്തുണയുമായി ദുൽഖറും

Karma Video Story ലോകത്ത് ഒരേ സമയം 4 യുദ്ധങ്ങൾ നടക്കുന്നു. പാലസ്തീന് പിന്തുണ;ഉക്രയിനിൽ 70000 മരണം,അർമേനിയയിൽ ലക്ഷത്തിലധികം ക്രിസ്ത്യാനികൾ…

5 hours ago

മകളുടെ 6 മാസം ഗർഭമുള്ള വയർ തൊട്ടുമുട്ടിയിട്ടും അമ്മയ്ക്ക് മനസ്സിലായില്ല പോലും അവളുടെ ശരീരത്തിലെ വ്യതിയാനങ്ങൾ

കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും നവജാതശിശുവിനെ എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തിൽ കേസിൽ നടക്കുന്ന പിന്നാമ്പുറകരുനീക്കങ്ങൾ സംബന്ധിച്ച് ബലമായ ആശങ്കകൾ ഉണ്ടെന്ന് അഡ്വ. സം​ഗീത…

6 hours ago