kerala

നാലുപേർക്ക് കൂടി കൊവിഡ് ജെ എൻ വൺ, സംസ്ഥാനത്ത്ജാഗ്രത നിദേശം

തിരുവനന്തപുരം : കൊവിഡ് ഉപവകഭേദമായ ജെഎൻ വൺ സംസ്ഥാനത്ത് നാലുപേർക്ക് കൂടി സ്ഥിരീകരിച്ചു. സാമ്പിൾ പരിശോധനയിലാണ് കോഴിക്കോട്ട് നാലുപേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. അതിവേഗം പടരുന്ന ഒമിക്രോൺ വകഭേദമാണിത്. ഈ വകഭേദത്തിനെതിരെ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ക്രിസ്‌മസ് ,​ പുതുവത്സര,​ ഉത്സവ സീസൺ ആയതിനാൽ രോഗം വ്യാപിക്കാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശം.

പ്രായമായവരും മറ്റ് രോഗങ്ങൾ ഉള്ളവരും കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച ആക്ടീവ് കേസുകളുട എണ്ണം മൂവായിരമായി. രാജ്യത്ത് കൊവിഡ് ബാധിച്ചവരിൽ ഭൂരിഭാഗം കേസുകളും കേരളത്തിലാണ്.

സംസ്ഥാനത്ത് കൂടുതല്‍ പേരിലും പടരുന്നത് കൊവിഡ് ഒമിക്രോണ്‍ വകഭേദമാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ കൊവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. വളരെ വേഗത്തില്‍ പടരുന്ന വകഭേദം ആണിത്. ഇതിന്റെ കൂടി സാന്നിധ്യം ആകാം കേരളത്തില്‍ നിലവില്‍ കൊവിഡ് കേസുകള്‍ ഉയരാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കാറ്റഗറി ബി അഥവാ കിടത്തി ചികിത്സ വേണ്ട കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായി എത്തുന്നവരാണ് കൂടുതലും. പ്രായമായവരിലും മറ്റ് രോഗങ്ങള്‍ ഉള്ളവരിലും ആണ്.

karma News Network

Recent Posts

ചിന്നക്കനാലിലെ റിസോർട്ട് ഭൂമി ഇടപാട്, മാത്യു കുഴൽനാടനെതിരെ FIR രജിസ്റ്റർചെയ്ത് വിജിലൻസ്

തൊടുപുഴ: ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസില്‍ എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ വിജിലൻസ് എഫ്ഐആര്‍. കേസില്‍ ആകെയുള്ള 21 പ്രതികളില്‍ 16ാം…

20 seconds ago

ഷവർമയിൽ നിന്ന് വിഷബാധ, ചികിത്സയിലായിരുന്ന 19 കാരൻ മരിച്ചു

മുംബൈ : ഷവർമ കഴിച്ച് 19 കാരൻ മരിച്ചു. മുംബൈ സ്വദേശി പ്രതിമേഷ് ഭോക്‌സെയാണ് മരിച്ചത്. ഇതേ സമയത്ത് കടയിൽ…

18 mins ago

അവരുടെ പ്രണയത്തെക്കുറിച്ച് പറയാൻ ചീഫ് ജസ്റ്റിസ് മറന്നില്ല, അഡ്വ. കെ പി ദണ്ഡപാണി സാറിന്റെ അനുസ്മരണ ചടങ്ങിനെക്കുറിച്ച് അഡ്വ. വിമല ബിനു

സുപ്രീം കോടതിയിൽ ഇന്ന് നടന്ന ഫുൾ കോർട്ട് റഫറൻസിനിടെ 4 സീനിയർ അഭിഭാഷകർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. മലയാളിയായ സീനിയർ അഡ്വക്കറ്റ്…

40 mins ago

കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ വീണ്ടും ചുമതലയേറ്റു, എംഎം ഹസന് വിമർശനം

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ തിരിച്ചെത്തി. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. മുതിർന്ന കോൺ‌ഗ്രസ് നേതാവ്…

55 mins ago

വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടി, നവനീതിന്റെ കവിളില്‍ സ്‌നേഹ ചുംബനം നല്‍കി മാളവിക

മാളവികയുടെ വിവാഹ ആഘോഷത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് മാളവികയും നവനീതും തമ്മിലുള്ള വിവാഹം നടന്നത്.…

1 hour ago

വിഷ്ണുപ്രിയയുടെ കൊലപാതകം, വെള്ളിയാഴ്ച വിധി പറയും

‌കണ്ണൂർ: കേരളത്തെ നടുക്കിയ വിഷ്ണുപ്രിയയുടെ കൊലപാതകത്തിൽ പ്രതിക്കുള്ള ശിക്ഷാവിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്)…

1 hour ago