topnews

ശബരിമല നട വിഷു ഉത്സവത്തിനായി തുറന്നു, 14ന് പുലർച്ചെ വിഷുക്കണി ദർശനം

മേട മാസ പൂജകൾക്കും വിഷു ഉത്സവത്തിനുമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നു. ബുധനാഴ്ച വൈകുന്നേരം 5 ന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി പിഎൻ മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കുകയായിരുന്നു. ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നടകളും മേൽശാന്തി തുറന്ന് വിളക്കുകൾ തെളിച്ചു. തുടർന്ന് തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.

പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽ ശാന്തി അഗ്നി തെളിച്ചതോടെ ഇരുമുടി കെട്ടുമായി അയ്യപ്പഭക്തർ ശരണം വിളികളോടെ പതിനെട്ടാം പടി കയറി അയ്യനെ കണ്ടു തൊഴ്തു. മാളികപ്പുറം മേൽശാന്തി മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നടതുറന്ന് ഭക്തർക്ക് മഞ്ഞൾപ്പൊടി പ്രസാദം വിതരണം ചെയ്തു. നട തുറന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഇരു ക്ഷേത്രങ്ങളിലും ഉണ്ടായിരുന്നില്ല.

ഇന്ന് പുലർച്ചെ 5 മണിക്കാണ് ക്ഷേത്രനട തുറന്നത്. ഇന്ന് മുതൽ നെയ്യഭിഷേകം ഉണ്ടായിരിക്കും. മേടം ഒന്നായ ഏപ്രിൽ 14ന് പുലർച്ചെ മൂന്ന് മണിക്ക് തിരുനട തുറക്കും. തുടർന്ന് വിഷുക്കണി ദർശനവും കൈനീട്ടം നൽകലും. പിന്നീട് പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതി ഹോമവും നടക്കും.

പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18നാണ് തിരുനട അടയ്ക്കുക. തീർഥാടകർക്കായുള്ള സൗകര്യങ്ങൾ ദേവസം ബോർഡും സർക്കാരും കെഎസ്ആർടിസിയും ഒരുക്കിയിട്ടുണ്ട്. ഇന്നലെ മുതൽ കെഎസ്ആർടിസി യുടെ വിവിധ യൂണിറ്റുകളിൽ നിന്നും പമ്പയിലേക്ക് സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംത്തിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പ സർവീസുകൾ ഉണ്ട്.

Karma News Network

Recent Posts

ഗരുഡ പ്രീമിയം യാത്രക്കാര്‍ കയ്യൊഴിഞ്ഞന്ന വാദങ്ങൾ അസത്യം, സർവീസ് ലാഭകരമെന്ന് കെഎസ്ആർടിസി

ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…

7 seconds ago

പാക്ക് അധിനിവേശ കാശ്മീർ ഉടൻ ഇന്ത്യൻ ഭാഗമാകും- അമിത്ഷാ

പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…

20 mins ago

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…

28 mins ago

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി, രശ്മിക മന്ദാനയ്ക്കു മറുപടിയുമായി പ്രധാനമന്ത്രി

ഡൽഹി: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ല നടി രശ്മിക മന്ദാനയ്ക്കു…

41 mins ago

രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാൻ ആകെ തകർന്നു പോയി, കടത്തിൽ മുങ്ങിപ്പോയി- അവസ്ഥ വിവരിച്ച് മോളി കണ്ണമാലി

സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.…

58 mins ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത്…

1 hour ago