health

അവള്‍ അനുഭവിച്ച സങ്കടങ്ങളും, പ്രതിസന്ധികളും പറഞ്ഞറിയിക്കാന്‍ പറ്റുന്നതിലും അപ്പുറമാണ്, ഭവ്യയെ കുറിച്ച് സച്ചിന്‍

പലപ്പോഴും ജീവിതത്തില്‍ ചെറിയൊരു പ്രതിസന്ധി ഉണ്ടാകുമ്പോഴേ തളര്‍ന്ന് പോകുന്നവരുണ്ട്. അത്തരക്കാര്‍ മാതൃകയാക്കേണ്ടതാണ് സച്ചിന്റെയും ഭവ്യയുടെയും ജീവിതം. ഭവ്യയെ കാന്‍സര്‍ മഹാമാരി പിടിമുറുക്കിയപ്പോഴും അവള്‍ക്ക് ധൈര്യം നല്‍കി ഒപ്പം നിന്നത് ഭര്‍ത്താവ് സച്ചിനായിരുന്നു. ഇപ്പോള്‍ ഭവ്യയുടെ അതിജീവനത്തെ കുറിച്ച് പറയുകയാണ് സച്ചിന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സച്ചിന്‍ ഇക്കാര്യം കുറിച്ചിരിക്കുന്നത്.

സച്ചിന്‍ പങ്കുവെച്ച കുറിപ്പ്, ജീവിതം ഇത്ര മനോഹരമാണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്… സങ്കടങ്ങള്‍ നമ്മളെ തേടിവരുബോള്‍, ഒറ്റനിമിഷംകൊണ്ടു എല്ലാം നഷ്ട്ടമാകും എന്ന് തോന്നി പോകുമ്പോള്‍ ചിലപ്പോള്‍ നമ്മളുടെയൊക്കെ മനസ് കൈവിട്ടുപോകുന്ന സമയമുണ്ട്, ഈ നശിച്ചജീവിതം എന്തിനെന്ന് നമ്മള്‍ നമ്മളോടുത്തന്നെ ചോദിക്കാറുമുണ്ട്… എന്നാല്‍ ആ നശിച്ച കാലം കഴിഞ്ഞാല്‍ സന്തോഷം നമ്മളെത്തേടിവരും, ഇരുട്ടുനിറഞ്ഞ നമ്മുടെ ജീവിതത്തിലേക്ക് വെളിച്ചം വരും, തീര്‍ച്ച;

കഴിഞ്ഞ കാലങ്ങളില്‍ അവള്‍ അനുഭവിച്ച സങ്കടങ്ങളും, പ്രതിസന്ധികളും പറഞ്ഞറിയിക്കാന്‍ പറ്റുന്നതിലും അപ്പുറമാണ്, വേദനകള്‍ കടിച്ചമര്‍ത്തി പരസ്പ്പരം സന്തോഷങ്ങള്‍ കണ്ടെത്തി.. പിന്നെ സങ്കടങ്ങള്‍ എല്ലാം മറക്കാന്‍വേണ്ടി പൊള്ളയായിട്ടുള്ള കുറെ സ്വപ്നങ്ങള്‍ കണ്ടു, അതില്‍ ആനന്ദം കണ്ടു.. എന്തൊക്കെയോ, ആരില്‍നിന്നും മറക്കാന്‍വേണ്ടി യാത്രകളേ അഭയം തേടി.. എന്നിട്ടും തീരാത്ത പല പല ചോദ്യങ്ങള്‍ അവളെ അലട്ടികൊണ്ടിരുന്നു.. ചിലപ്പോള്‍ എന്തെങ്കിലും ആവട്ടെ വരുന്നിടത്തുവെച്ചുകാണാം എന്നുപറഞ്ഞു ഒരു ദീര്‍ഘശ്വാസം എടുത്തുപിരിയും,..

എന്നാല്‍ ദിവസങ്ങള്‍ കഴിയുംതോറും ജീവിക്കാനുള്ള ധൈര്യം അവളില്‍ കൂടികൊണ്ടേയിരിക്കുന്നു.. വേദനകള്‍ ഇപ്പോള്‍ ശരീരത്തില്‍ മാത്രമായി ഒതുങ്ങുന്നു,അല്ലങ്കില്‍ ഒതുക്കുന്നു; ചുറ്റിനും നിറഞ്ഞുനിന്നിരുന്ന പ്രതിസന്ധികളെ തരണംചെയ്യാന്‍ പഠിച്ചിരിക്കുന്നു, കുറ്റപ്പെടുത്തിയവരുടെയും ഒറ്റപ്പെടുത്തിയവരുടെയും മുന്നിലൂടെ ചെറുപുഞ്ചിരിയാല്‍ നടന്ന് നീങ്ങാന്‍ കഴിയുന്നു.. വേദനകളുടെ ലോകം മറന്ന് ജീവിതം ആസ്വദിച്ചുതുടങ്ങുന്ന അവളുടെ കൂടെ ഒരു തെരാളിയെപോലെ ഈ യുദ്ധഭൂമിയില്‍ ല്‍കൂടി ഞാനും നടന്നും, ഓടിയും, ചാടിയുംനീങ്ങുന്നു,

ഇതില്‍പ്പരം ആനന്ദം എനിക്ക് ഇനി എന്താണ്… ജീവിതം ഇനിയും ഒരുപാട് തരണംചെയ്യാന്‍ ഉണ്ടെങ്കിലും ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഈ അവസ്ഥയില്‍ ഞങ്ങള്‍ക്ക് അത്രമാത്രം സന്തുഷ്ട്ടാരാണ്.. ഇതുപോലെതന്നെ തളര്‍ന്നിരിക്കുന്ന, ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒരുപാട് ആളുകള്‍ നമുക്കുചുറ്റും ഉണ്ട് നിങ്ങളെ ജീവിതത്തിലും ഒരുനാള്‍ ഇരുട്ടുമാറി വെളിച്ചംവരും… അതിനായി കാത്തിരിക്കുക..

Karma News Network

Recent Posts

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

4 hours ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

5 hours ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

6 hours ago

അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…

6 hours ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…

6 hours ago

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

7 hours ago