entertainment

പൃഥ്വിരാജ് കൊത്തിയത് 2015ൽ ലക്ഷദീപിൽ രക്ഷിച്ച നരേന്ദ്രമോദിയെ

പൃഥ്വിരാജ് കൊത്തിയത് പാലുകൊടുത്ത കൈക്കിട്ട്. ആരായിരുന്നു ലക്ഷദ്വീപിൽ അദ്ദേഹത്തിന്റെ അനാർക്കലി ചിത്രത്തിന്റെ ഷൂട്ടിങ്ങ് തടഞ്ഞത്..അല്ലെങ്കിൽ സിനിമാ ഷൂട്ടിങ്ങിനു ലക്ഷ ദീപിൽ കാലു കുത്തിക്കില്ലെന്ന് പറഞ്ഞത്. അന്ന് അനാർക്കലി ഷൂട്ട് ഷെയ്യാൻ അവിടെ കാലു കുത്തിക്കില്ലെന്ന് പറഞ്ഞപ്പോൾ മത മൗലീക വാദികളേ വിരട്ടി ഓടിച്ച് നടനു വഴി തുറന്ന് നല്കിയത് നരേന്ദ്ര മോദിയായിരുന്നു. കേന്ദ്ര സർക്കാരിന്റെ ശക്തമായ ഇടപെടൽ മൂലം ആയിരുന്നു ഷൂട്ടിങ്ങിനായി സമാധാനത്തോടെ 2015ൽ പൃഥ്വിരാജും സംഘവും എത്തിയത്

2015ൽ സിനിമയുടെ സംവിധായകൻ സച്ചി ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. സിനിമ ഹറാം ആണെന്നും ലക്ഷദ്വീപിൽ ഷൂട്ടിങ് അനുവദിക്കില്ലെന്നും ഒരു കൂട്ടം മതമൗലിക വാദികൾ നിലപാട് എടുത്തപ്പോൾ നരേന്ദ്ര മോദി സർക്കാർ ഇടപെട്ട് പ്രത്യേക അനുമതി നൽകിയാണ് അന്നു ഷൂട്ടിങ് നടന്നത്. അന്തരിച്ച സച്ചിയുടെ ആദ്യ സംവിധാന സംരഭമായിരുന്നു അനാർക്കലി.

സിനിമ ഹറാം എന്ന് പറഞ്ഞ് സിനിമാക്കാരേ ഓടിച്ച ദ്വീപിൽ പിന്നെ എങ്ങിനെ ഷൂട്ടിങ്ങ് നടന്നു. അവിടെയാണ്‌ കേന്ദ്രത്തിൽ ഒരു ഭരണം ഉണ്ടെന്നും ലക്ഷ ദീപ് ഇന്ത്യയുടെ ഭാഗം ആനെന്നും നിയന്ത്രിക്കാൻ മുകളിൽ നരേന്ദ്ര ദാമോദർ മോദി എന്ന സക്തനായ പ്രധാനമന്ത്രി ഉണ്ട് എന്നും തിരിച്ചറിയേണ്ടത്. ഇതേ പ്രിഥ്വിരാജ് തന്നെയാണ്‌ ദ്വീപിലെ വിവരങ്ങൾ പങ്കുവയ്ച്ച് കേന്ദ്ര സർക്കാരിനെതിരേ കഴിഞ്ഞ ദിവസം പോസ്റ്റിട്ടത്. തുടർന്ന് മറ്റ് ചില സിനിമാക്കാരും രംഗത്ത് വന്നിരുന്നു. സിനിമയേയും, സിനിമാ പ്രവർത്തകരേയും സിനിമാ ഷൂട്ടിങ്ങിനെയും ഹറാം ആയി കാണുന്ന ആളുകളുടെ ഇടയി;ൽ നിന്നും അന്ന് അവരെ തല ഉയർത്തി രക്ഷിച്ചത് നരേന്ദ്ര മോദി ആയിരുന്നു. അതും ലക്ഷ ദീപിൽ.

2015 ഫെബ്രുവരിയിൽ ഒരു കപ്പലിൽ ചിത്രത്തിന്റെ  അണിയറപ്രവർത്തകരുമായി ലക്ഷദ്വീപിലേക്ക് പോകുന്ന വഴിയാണ് സച്ചി ആ വിവരം അറിഞ്ഞത്. അഗതി, കവരട്ടി, ബംഗാരം, തിന്നകര ദ്വീപുകളിൽ ചിത്രം ഷൂട്ട് ചെയ്യാനുള്ള അനുമതി ദ്വീപിന്റെ ഭരണാധികാരി രാജേഷ് പ്രസാദ് പിൻവലിച്ചിരുന്നു.സിനിമ ഇസ്ലാമികമല്ലെന്നും ഹറാമാണെന്നും കാട്ടി സിനി സ്റ്റുഡന്റ്സ് ഫെഡറേഷൻ എന്ന സംഘം അഡ്മിനിസ്‌ട്രേറ്റർക്ക് നിവേദനം നൽകി. പള്ളിയിയെ ഇമാം ഒപ്പിട്ട നിവേദനത്തിൽ ഷൂട്ടിംഗ് ആരംഭിച്ചാൽ സാമുദായിക പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് അനുമതി നിഷേധിച്ചു.

അഭിനേതാക്കളായ പൃഥ്വിരാജ്, ബിജു മേനോൻ, പ്രിയാൽ ഗോർ, മിയ ജോർജ് എന്നിവരോട് ഈ പ്രശ്‌നത്തെക്കുറിച്ച് പറഞ്ഞാൽ, അവർ ഈ ചിത്രം മതിയാക്കി ഉടൻ തന്നെ അവരുടെ അടുത്ത സിനിമകൾക്കായി പുറപ്പെടുമെന്ന് സച്ചി പറയുന്നു. അതിനാൽ അദ്ദേഹം മിണ്ടാതിരുന്നു, നിർമ്മാതാവ് രാജീവ് നായരുമായും പ്രൊഡക്ഷൻ കൺട്രോളർ റോഷൻ ചിറ്റൂറുമായും ചർച്ച നടത്തി.ടീം അടുത്ത ദിവസം കവരത്തിയിൽ എത്തിച്ചേരേണ്ടതായിരുന്നു. ഷൂട്ടിങ് അനുമതി ലഭിക്കാൻ അൽപം സമയം ആവശ്യമായതിനാൽ യഥാർത്ഥ വഴി മാറ്റി കറങ്ങി ലക്ഷദ്വീപിലേക്ക് പോകാൻ കപ്പലിന്റെ ക്യാപ്റ്റനോട് സച്ചി നിർദേശിച്ചു. ദൽഹിയിലെ അടുത്ത ബന്ധങ്ങൾ ഉപയോഗിച്ച് വിദേശകാര്യ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ വിവരം അറിയിക്കാൻ സച്ചിക്ക് കഴിഞ്ഞു. ഉദ്യോഗസ്ഥർ ഉടൻ തന്നെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററോട് ദില്ലിയിലേക്ക് വരാൻ ആവശ്യപ്പെട്ടു.

ദൽഹിയിൽ എത്തിയ അഡ്മിനിസ്‌ട്രേറ്ററോട് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞത് ഇപ്രകാരം ആയിരുന്നു-ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗമാണെങ്കിൽ, ഫിലിം ഷൂട്ടിംഗ് അവിടെ എന്ത് വില കൊടുത്തും നടക്കണം.” ക്രമസമാധാന പ്രശ്നത്തെ ഉന്നയിച്ച അഡ്മിനിസ്‌ട്രേറ്റർ പ്രശ്‌നമുണ്ടായാൽ നിയന്ത്രിക്കാൻ ആവശ്യമായ ശക്തികൾ സേന ഇല്ലെന്നു പറഞ്ഞു. ആവശ്യമെങ്കിൽ ”ഞങ്ങൾ കേന്ദ്രസേനയെ അയയ്ക്കും,” ഉദ്യോഗസ്ഥർ ഉറച്ചു പറഞ്ഞു. കവരത്തിയിലെത്തിയ ഉടൻ അഡ്മിനിസ്‌ട്രേറ്റർ രാജേഷ് അനുമതി സർട്ടിഫിക്കറ്റ് നൽകി. അതേസമയം, എംബാർക്കേഷൻ ജെട്ടിക്ക് സമീപം എത്തുമ്പോൾ സച്ചിക്ക് എന്തായിരിക്കും സംഭവിക്കുക എന്ന് ഉറപ്പില്ലായിരുന്നു. രണ്ടായിരിത്തോളം പേർ സന്നിഹിതരായിരുന്നു, എന്നാൽ ഞങ്ങൾ പുറത്തേക്കിറങ്ങിയപ്പോൾ, അവർ കരിക്ക് നൽകി സ്വീകരിച്ചു. ചിത്രത്തിൽ സഹകരിക്കാൻ പ്രദേശവാസികളായ സ്ത്രീകളെ അനുവദിച്ചിരുന്നില്ല. അവരെ ക്യാമറയ്ക്കു മുന്നിൽ എത്തിക്കാൻ ചിലർ വിസമ്മിതിച്ചു. തുടർന്ന് ലക്ഷദ്വീപിലെ ഡോക്റ്റർമാരുടേയും എൻജിനീയർമാരുടേയും കുടുംബാംഗങ്ങളായിരുന്നു ചില സീനുകളിൽ പ്രത്യക്ഷപ്പെട്ടെതെന്നും സച്ചി അന്നു വ്യക്തമാക്കിയിരുന്നു.

Karma News Network

Recent Posts

ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകൻ കുഴ‍ഞ്ഞു വീണ് മരിച്ചു

കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…

7 mins ago

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി, കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു, പരാതി

കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…

12 mins ago

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

40 mins ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

49 mins ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

1 hour ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

1 hour ago