Politics

സിപിഐഎം ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാഫിയ; ഷാഫി പറമ്പില്‍

പാലക്കാട്: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ സൈബര്‍ പോരാളിയായ അര്‍ജ്ജുന്‍ ആയങ്കിയുടെ അടക്കം പങ്ക് പുറത്തുവന്ന സാഹചര്യത്തില്‍ രൂക്ഷ വിമര്‍ശനവുമായി പാലക്കാട് എം.എല്‍.എ.ഷാഫി പറമ്പില്‍ . സി.പി.ഐ.എം എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാഫിയ എന്ന് തിരുത്തേണ്ട സാഹചര്യമാണെന്നും സ്വര്‍ണ്ണക്കടത്ത് വാര്‍ത്തകളുടെ ഓരോ തുമ്ബും സി.പി.എമ്മിലാണ് അവസാനിക്കുന്നത് എന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

സി.പി.എമ്മിലെ മുതിര്‍ന്നവരുടെ മാഫിയാ തലവന്‍ കൊടി സുനിയുടെ നേതൃത്വത്തിലാണെങ്കില്‍ ഡി.വൈ.എഫ്.ഐക്കും, എസ്.എഫ്.ഐക്കും ആകാശ് തില്ലങ്കേരിയും, അര്‍ജുന്‍ ആയങ്കിയുമാണ് മാഫിയ തലവന്മാരെന്നും ഷാഫി പറമ്ബില്‍ ചൂണ്ടിക്കാട്ടി. കുറ്റം ചെയ്യുന്നവര്‍ പിടിക്കപ്പെടുമ്ബോള്‍ പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞൊഴിയാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളില്‍ പിണറായി വിജയന്റെ വാഴ്ത്തു പാട്ടുകളാണെന്നും ഇവര്‍ റെഡ് വളണ്ടിയര്‍ മാര്‍ച്ചില്‍ പങ്കെടുത്ത ചിത്രങ്ങള്‍ വരെ പുറത്ത് വന്നിരിക്കുകയാണെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു.

നേതാക്കളോടൊപ്പമുള്ളതും, റെഡ് വളണ്ടിയര്‍ മാര്‍ച്ചില്‍ പങ്കെടുത്തതുമായ ചിത്രങ്ങളില്‍ മാത്രമല്ല അവര്‍ ഇടപെട്ട കേസുകളില്‍ നിന്നും പാര്‍ട്ടിയുമായുളള ബന്ധം വ്യക്തമാണെന്നും ഷാഫി പറമ്ബില്‍ വ്യക്തമാക്കി. സിപിഎം മാഫിയ പ്രവര്‍ത്തകരെ സംഘടന വല്‍ക്കരിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Karma News Network

Recent Posts

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

5 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

6 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

31 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

36 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

1 hour ago