നാഗ ചൈതന്യയും സായ് പല്ലവിയും പ്രധാന വേഷത്തിലെത്തിയ ലൗ സ്റ്റോറി സൂപ്പർഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പല്ലവിയുടേയും നാഗ ചൈതന്യയുടേയും കെമിസ്ട്രി ആരാധകർക്കിഷ്ടമായി. ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ നാഗചൈതന്യയുമായി ഒരു ചുംബന രംഗമുണ്ട്. സായ് പല്ലവി പൊതുവെ ചുംബന രംഗങ്ങളിൽ അഭിനയിക്കാറില്ല.
സായ് പല്ലവി നിലപാട് മാറ്റിയോ എന്നാണ് ആരാധകരുടെ സംശയം. ഇതിന് മറുപടിയുമായി വന്നിരിക്കുകയാണ് താരം. ഈ രംഗത്തിൽ താൻ യഥാർത്ഥത്തിൽ നാഗ ചൈതന്യയെ ചുംബിച്ചിട്ടില്ല. താൻ ചുംബന രംഗങ്ങളിൽ അഭിനയിക്കില്ലെന്നും അതിനോട് താത്പര്യമില്ല. തനിക്ക് താത്പര്യമില്ലാത്ത രംഗങ്ങൾ അഭിനയിക്കാൻ സംവിധായകൻ നിർബന്ധിച്ചിട്ടില്ല. ക്യാമറാമാൻ സമർത്ഥമായി ചിത്രീകരിച്ച രംഗമാണ് അത്, താനും നാഗചൈതന്യയും യഥാർത്ഥത്തിൽ ചുംബിച്ചിട്ടില്ല
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. ഇന്ന് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സായി പല്ലവി. നിലപാടുകളും ആദർശങ്ങളും മുറുകെപ്പിടിക്കുന്ന വ്യക്തി കൂടിയാണ് സായ് പല്ലവി. സൗന്ദര്യ വർദ്ധക വസ്തുക്കളുടെ മോഡലാകാൻ താൽപര്യമില്ലെന്ന് പറഞ്ഞ് രംഗത്തുവന്നത് നിലപാടുകളുടെ ഭാഗമായിരുന്നു. സിനിമ പോലെ തന്നെ നടിയുടെ നിലപാടുകൾക്കും പൂർണ്ണ പിന്തുണയാണ് ലഭിക്കുന്നത്.
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…