നിലപാട് മാറ്റിയിട്ടില്ല, നാ​ഗ ചൈതന്യയെ ചുംബിച്ചിട്ടില്ല, തുറന്നുപറഞ്ഞ് സായ് പല്ലവി

നാഗ ചൈതന്യയും സായ് പല്ലവിയും പ്രധാന വേഷത്തിലെത്തിയ ലൗ സ്റ്റോറി സൂപ്പർഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പല്ലവിയുടേയും നാഗ ചൈതന്യയുടേയും കെമിസ്ട്രി ആരാധകർക്കിഷ്ടമായി. ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ നാഗചൈതന്യയുമായി ഒരു ചുംബന രംഗമുണ്ട്. സായ് പല്ലവി പൊതുവെ ചുംബന രം​ഗങ്ങളിൽ അഭിനയിക്കാറില്ല.

സായ് പല്ലവി നിലപാട് മാറ്റിയോ എന്നാണ് ആരാധകരുടെ സംശയം. ഇതിന് മറുപടിയുമായി വന്നിരിക്കുകയാണ് താരം. ഈ രംഗത്തിൽ താൻ യഥാർത്ഥത്തിൽ നാഗ ചൈതന്യയെ ചുംബിച്ചിട്ടില്ല. താൻ ചുംബന രംഗങ്ങളിൽ അഭിനയിക്കില്ലെന്നും അതിനോട് താത്പര്യമില്ല. തനിക്ക് താത്പര്യമില്ലാത്ത രംഗങ്ങൾ അഭിനയിക്കാൻ സംവിധായകൻ നിർബന്ധിച്ചിട്ടില്ല. ക്യാമറാമാൻ സമർത്ഥമായി ചിത്രീകരിച്ച രംഗമാണ് അത്, താനും നാഗചൈതന്യയും യഥാർത്ഥത്തിൽ ചുംബിച്ചിട്ടില്ല

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. ഇന്ന് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സായി പല്ലവി. നിലപാടുകളും ആദർശങ്ങളും മുറുകെപ്പിടിക്കുന്ന വ്യക്തി കൂടിയാണ് സായ് പല്ലവി. സൗന്ദര്യ വർദ്ധക വസ്തുക്കളുടെ മോഡലാകാൻ താൽപര്യമില്ലെന്ന് പറഞ്ഞ് രംഗത്തുവന്നത് നിലപാടുകളുടെ ഭാഗമായിരുന്നു. സിനിമ പോലെ തന്നെ നടിയുടെ നിലപാടുകൾക്കും പൂർണ്ണ പിന്തുണയാണ് ലഭിക്കുന്നത്.