തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്ക്കുന്ന നായികമാരാണ് സായി പല്ലവിയും ഐശ്വര്യ ലക്ഷ്മിയും. ഇരുവരും മലയാള സിനിമയിലൂടെ അരങ്ങേറി തെന്നിന്ത്യയില്‍ കൈ നിറയെ ചിത്രങ്ങളുമായി മിന്നി നില്‍ക്കുകയാണ്. ഇരുവരുടേതുമായി ധാരാളം ചിത്രങ്ങള്‍ ആണ് പുറത്തെത്താനുള്ളത്. ഇപ്പോള്‍ സായി പല്ലവിയും ഐശ്വര്യ ലക്ഷ്മിയും തമ്മിലുള്ള സൗഹൃദമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.
കഴിഞ്ഞ ദിവസമാണ് സായി പല്ലവിയുടെ തെലുങ്ക് ചിത്രത്തിന്റെ ഗാനം പുറത്തെത്തിയത്. ഗാന രംഗത്തിലെ സായി പല്ലവിയുടെ നൃത്തം പതിവുപോലെ തന്നെ ആരാധകര്‍ ഏറ്റെടുത്തു. പിന്നാലെ ഗാനം പങ്കുവെച്ച ആശ്വര്യ രംഗത്തെത്തി. ഗാനം പങ്കുവച്ചു കൊണ്ട് ഐശ്വര്യ കുറിച്ച വാക്കുകളും ഇതിന് സായി പല്ലവി നല്കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തെ ചര്‍ച്ചാവിഷയം.
‘സായ്, ഡാന്‍സ് കളിക്കാത്ത ഒരു എല്ലെങ്കിലുമുണ്ടോ ശരീരത്തില്‍? എന്നത്തെയും പോലെ മനോഹരമായിരിക്കുന്നു ഇതും. ഞാന്‍ ഇന്നലെ മുതല്‍ ആ പാട്ടും മൂളി നടക്കുകയാണ്’ എന്നായിരുന്നു ഐശ്വര്യ കുറിച്ചത്. തന്നെ ഈ സ്റ്റെപ്പുകള്‍ പഠിപ്പിക്കാമോ എന്നും ഐശ്വര്യ ചോദിക്കുന്നുണ്ട്.
ഇതിന് സായി പല്ലവി നല്കിയ മറുപടി ഇങ്ങനെയാണ്. അടുത്ത തവണ കാണുമ്പോള്‍ നമുക്ക് ഈ സ്റ്റെപ്പുകള്‍ ഒന്നിച്ചു കളിക്കാമെന്ന് സ്മൈലികള്‍ക്കൊപ്പം സായി പല്ലവി കുറിച്ചു. അതേസമയം, ലവ് സ്റ്റോറിയാണ് സായ് യുടെ പുതിയ ചിത്രം. നെറ്റ്ഫ്ളിക്സിന്റെ ആദ്യ തമിഴ് ആന്തോളജി ചിത്രമായ പാവ കഥൈകളില്‍ സായ് പല്ലവിയുടെ പ്രകടനം കൈയ്യടി നേടിയിരുന്നു.
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…