kerala

നിങ്ങള്‍ മഹാരാജാവല്ല ,മുഖ്യമന്ത്രിയാണ്, നിയമസഭയില്‍ മുഖ്യനെ വാരിയലക്കി വി ഡി സതീശൻ

നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ വാക്‌പോര് .എസ്.എഫ്.ഐയുടെ അതിക്രമങ്ങള്‍ക്കെതിരായ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചശേഷം പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു കൂട്ടയടി . താങ്കള്‍ മഹാരാജാവല്ല, മുഖ്യമന്ത്രിയാണ് എന്ന് വി.ഡി. സതീശന്‍ മുഖ്യമന്ത്രിയോട് പറഞ്ഞപ്പോള്‍ താന്‍ മഹാരാജാവല്ല, ജനങ്ങളുടെ ദാസനാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

‘നിങ്ങള്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്. നവകേരളസദസ്സില്‍ യാത്ര ചെയ്തപ്പോള്‍ നിങ്ങള്‍ക്ക് തോന്നി നിങ്ങള്‍ മഹാരാജാവാണെന്ന്. നിങ്ങളോട് ഞങ്ങള്‍ പറയുന്നു, നിങ്ങള്‍ മഹാരാജാവല്ല, നിങ്ങള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്.’ -വി.ഡി. സതീശന്‍ പറഞ്ഞു.

പ്രതിപക്ഷനേതാവിന്റെ പ്രസംഗത്തില്‍ ഇടപെട്ടുകൊണ്ട് മുഖ്യമന്ത്രി ഇതിന് മറുപടി പറഞ്ഞു. ‘ഞാന്‍ മഹാരാജാവൊന്നുമല്ല, ഞാന്‍ ജനങ്ങളുടെ ദാസനാണ്. എല്ലാ കാലത്തും ജനങ്ങളോടൊപ്പമാണ്. ജനങ്ങളുടെ കൂടെയാണ് നിന്നിട്ടുള്ളത്. ജനങ്ങള്‍ക്കുവേണ്ടി എന്തും ചെയ്യും. ജനങ്ങള്‍ക്കുവേണ്ടിയാണ്. ജനങ്ങളുടെ കൂടെയാണ്. ജനങ്ങളുടെ ദാസനാണ്.’ -മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷവും മഹാരാജാവല്ല എന്ന് പ്രതിപക്ഷനേതാവ് വീണ്ടും മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ചു. ‘നിങ്ങള്… അധികാരം കയ്യില്‍ വന്നപ്പോള്‍ അമിതമായ അധികാരം ഉപയോഗിച്ച് പാവപ്പെട്ട കുഞ്ഞുങ്ങളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയവരെ വരെ ന്യായീകരിച്ചപ്പൊ, നിങ്ങള്‍ ആ കുട്ടികളെ മുഴുവന്‍ മര്‍ദ്ദിച്ചപ്പോള്‍, നിങ്ങള്‍ വിചാരിച്ചു നിങ്ങള്‍ മഹാരാജാവാണെന്ന്. നിങ്ങള്‍ മഹാരാജാവല്ല. നിങ്ങള്‍ മഹാരാജാവല്ല എന്നാണ് കേരളം നിങ്ങളെ ഓര്‍മ്മപ്പെടുത്തിയത്.’ -സതീശന്‍ പറഞ്ഞു.
നവകേരള സദസ് യാത്രയ്ക്കിടെ ഏറെ വിവാദമായ ‘രക്ഷാപ്രവര്‍ത്തന’ പരാമര്‍ശം നിയമസഭയില്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി. കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിനെ ‘രക്ഷാപ്രവര്‍ത്തനം’ എന്ന് സിപിഎം പറഞ്ഞതു കൊണ്ടാണ് തിരഞ്ഞെടുപ്പിൽ തോറ്റതെന്നാണ് പ്രതിപക്ഷ അംഗം സഭയിൽ പറഞ്ഞത്. വാഹനത്തിനു മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് രക്ഷാപ്രവര്‍ത്തനം തന്നെയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.‘‘ഞാന്‍ കണ്ട കാര്യം അന്നും പറഞ്ഞു, ഇന്നും പറയുന്നു, നാളെയും പറയും. ബസിനു മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് എങ്ങനെ കുറ്റമാകും. പിന്നീട് അവിടെ എന്തു സംഭവിച്ചുവെന്ന് ഞാൻ കാണുന്നില്ലല്ലോ’’– മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎമ്മുകാർ തല്ലിച്ചതച്ചതിനെ ‘രക്ഷാപ്രവര്‍ത്തനം’ എന്ന് മുഖ്യമന്ത്രി വീണ്ടും ന്യായീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. നിങ്ങള്‍ തിരുത്തില്ലെന്നു തെളിഞ്ഞെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കാര്യവട്ടം ക്യാംപസില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെഎസ്‌യു നേതാവിന്റെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവനയെ ചൊല്ലി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മില്‍ വാക്‌പോരുണ്ടായി.

മുഖ്യമന്ത്രിയുടെ പ്രസംഗം പദവിക്കു നിരക്കാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ‘‘നിങ്ങള്‍ നവകേരള സദസിനായി യാത്ര ചെയ്തപ്പോള്‍ നിങ്ങള്‍ക്കു തോന്നി, ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയല്ല മറിച്ച് മഹാരാജാവാണെന്ന്. നിങ്ങള്‍ മഹാരാജാവല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണ്’’ – സതീശന്‍ പറഞ്ഞു. ഇതോടെ മറുപടിയുമായി മുഖ്യമന്ത്രി എഴുന്നേറ്റു. ‘‘ഞാന്‍ മഹാരാജാവല്ല. ജനങ്ങളുടെ ദാസനാണ്. എല്ലാ കാലത്തും ജനങ്ങളുടെ ഒപ്പമാണ്. ജനങ്ങളുടെ കൂടെയാണ്. അവര്‍ക്കു വേണ്ടി എന്തും ചെയ്യും.’’- മുഖ്യമന്ത്രി പറഞ്ഞു.

‘‘അമിതമായ അധികാരം കൈയില്‍ വന്നപ്പോള്‍ അതുപയോഗിച്ച് പാവപ്പെട്ട കുഞ്ഞുങ്ങളെ തല്ലിക്കൊന്നു കെട്ടിത്തൂക്കിയവനെ വരെ ന്യായീകരിച്ചപ്പോള്‍ നിങ്ങള്‍ വിചാരിച്ചു മഹാരാജാവ് ആണെന്ന്. എന്നാല്‍ നിങ്ങള്‍ മഹാരാജാവല്ലെന്നാണ് കേരളം ഓര്‍മിപ്പിക്കുന്നത്’’– പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. ഇതോടെ സഭയില്‍ ബഹളം മൂർച്ഛിച്ചു. പ്രതിപക്ഷം വാക്കൗട്ട് ചെയ്യുന്നുണ്ടോ എന്നു സ്പീക്കര്‍ വിളിച്ചു ചോദിച്ചു.

പ്രതിപക്ഷ നേതാവിന്റെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രി എം.ബി.രാജേഷ് ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ ചിത്രം എസ്എഫ്‌ഐക്കാരാണ് തകര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് ശരിയല്ല. പ്രതിമ തകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്ന് പൊലീസ് റിപ്പോര്‍ട്ടിലുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് നിരന്തരം ചെയറിനെ ഭീഷണിപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് സ്പീക്കര്‍ക്കു മുന്നില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചു.

Karma News Network

Recent Posts

തൃശൂരിൽ ഒന്നര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ

തൃശൂർ ചിറമനേങ്ങാട് നെല്ലിക്കുന്നിൽ ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു – ജിഷ…

13 mins ago

അഗ്നിരക്ഷാ നിലയത്തിൽ ഡ്യൂട്ടിക്കിടെ മദ്യപാനം, രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

പത്തനംതിട്ട : ഡ്യൂട്ടിക്കിടെ മദ്യപിച്ച കോന്നി അഗ്നിശമന സേന നിലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ കോട്ടയം റീജ്യനല്‍ ഫയര്‍ ഓഫിസര്‍ സസ്പെന്‍ഡ്…

27 mins ago

കോപ്പ അമേരിക്ക, ബ്രസീലിന് കണ്ണീരോടെ മടക്കം, ഉറുഗ്വേ സെമിയിൽ

കോപ്പ അമേരിക്കയിൽ ബ്രസീലിന് കണ്ണീരോടെ മടക്കം. ക്വാർട്ടർ ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ഉറുഗ്വേ 4-2 ന് ബ്രസീലിനെ തോൽപ്പിച്ചു. നിശ്ചിത…

32 mins ago

PSC അംഗത്വത്തിന് കോഴ, 22 ലക്ഷം കൈപ്പറ്റി CPM നേതാവ്, ഡീൽ ഉറപ്പിച്ചത് 60 ലക്ഷത്തിന്

തിരുവനന്തപുരം: പി.എസ്.സി. അംഗമാക്കാമെന്ന് വാഗ്ദാനംചെയ്ത് സി.പി.എം. നേതാവ് കോഴവാങ്ങിയതായി പാർട്ടിക്കുള്ളിൽ പരാതി. എരിയാസെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, കോഴിക്കോട്ടെ യുവജന നേതാവിനെതിരേയാണ്…

60 mins ago

ടിവി റിമോർട്ടിന്റെ പേരിൽ അമ്മയുമായി വഴക്ക്, ഏഴാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ടിവിയുടെ റിമോർട്ട് നൽകാത്തതിന് അമ്മയുമായി വഴക്കിട്ട ഏഴാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കരിപ്പോലിൽ തങ്കച്ചന്റെയും സിന്ധുവിന്റെയും…

1 hour ago

പഠിക്കാനായി ശാസിച്ചു, പ്ലസ്‍ വണ്‍ വിദ്യാർത്ഥി അധ്യാപകനെ കുത്തിക്കൊന്നു

ശിവസാഗർ : പ്ലസ്‍ വണ്‍ വിദ്യാർത്ഥി ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ വിദ്യാർത്ഥി കുത്തിക്കൊന്നു. ശിവസാഗർ ജില്ലയിലെ ലഖിമി നഗറിലുള്ള സ്വകാര്യ കോച്ചിങ്…

1 hour ago