entertainment

ജനിച്ചു വളര്‍ന്ന വീട് വിട്ട് പോകേണ്ട അവസ്ഥ അനുഭവിച്ചവര്‍ എത്ര പേരുണ്ടിവിടെ, ജീവിതത്തില്‍ സംഭവിച്ചത് അഭിനയിക്കേണ്ടി വന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് സാജന്‍ സൂര്യ. 1999ല്‍ തന്റെ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം ഇതിനോടകം നൂറില്‍ അധികം സീരിയലുകളില്‍ അഭിനയിച്ചു കഴിഞ്ഞു. നായകനും വില്ലനുമൊക്കെയായി ഇപ്പോഴും അഭിനയം തുടരുകയാണ് സാജന്‍. ഇപ്പോള്‍ താന്‍ അഭിനയിച്ച സീരിയലിലെ ഒരു രംഗം തന്റെ വ്യക്തി ജീവിതവുമായി എത്രത്തോളം സാമ്യമുണ്ടെന്ന് പറയുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.

സാജന്‍ സൂര്യയുടെ കുറിപ്പ്, ജനിച്ചു വളര്‍ന്ന വീട് വിട്ട് പോകേണ്ട അവസ്ഥ അനുഭവിച്ചവര്‍ എത്ര പേരുണ്ടിവിടെ? ജീവിത സാഹചര്യത്തിനനുസരിച്ചും, കല്യാണം കഴിഞ്ഞ് മാറിത്താമസിക്കുന്നവരും അല്ലാതെ ബാല്യം കൗമാരം യവ്വനം വരെ ചിലവഴിച്ച വീട് എന്നന്നേക്കുമായി നഷ്ടപ്പെട്ടവര്‍ക്ക് മാത്രേ അതിന്റെ വേദന അറിയൂ. മാളൂന് ഒരു വയസ്സാകുന്നതിനു മുന്നേ എനിക്കും ആ വീട് നഷ്ടപ്പെട്ടു.

ഓര്‍മ്മകളെ കുറിച്ചു പറഞ്ഞാല്‍ ബാലിശമാകോ ?? വലിയ പറമ്പ് , മുറ്റത്തെ ടാങ്കില്‍ നിറയെ ഗപ്പികളും ഒരു കുഞ്ഞന്‍ ആമയും ,മഴ പെയ്താല്‍ കൈയ്യെത്തി കോരാവുന്ന കിണര്‍ അതിലെ മധുരമുള്ള വെള്ളം ,കരിക്ക് കുടിക്കാന്‍ മാത്രം അച്ഛന്‍ നട്ട ഗൗരിഗാത്ര തെങ്ങ്(ആ ചെന്തെങ്ങിന്റെ കരിക്കിന്‍ രുചി പിന്നെങ്ങും കിട്ടിയിട്ടില്ല) നിറയെ കോഴികളും കുറേ കാലം ഞാന്‍ വളര്‍ത്തിയ മുയലുകളും എന്റെ മുറിയും കീ കൊടുക്കുന്ന ഘടികാരത്തില്‍ ബാലരമയില്‍നിന്നും കിട്ടിയ മായാവിയുടെ ഒട്ടിപ്പോ സ്റ്റിക്കറും ?? എഴുതിയാ കുറേ ഉണ്ട്.

അഗ്‌നിക്കിരയാക്കി തിരുനെല്ലിയില്‍ ഒഴുക്കിയതുകൊണ്ട് അച്ഛനുറങ്ങുന്ന മണ്ണെന്ന സ്ഥിരം Senti ഇല്ല. അച്ഛന്റെ ഓര്‍മ്മകള്‍ സാനിധ്യം അവിടുണ്ടായിരുന്നു. ത്രിസന്ധ്യനേരത്ത് എല്ലാം കെട്ടിപ്പെറുക്കി ഇറങ്ങിയപ്പാ കടം മുഴുവന്‍ തീര്‍ന്നെന്ന ആശ്വാസമായിരുന്നു ഗേറ്റ് കടക്കുവോളം. കാറില്‍ കയറി ഒന്നൂടൊന്ന് വീടിലേക്ക് നോക്കിയപ്പോ തലച്ചോറില്‍ നിന്നൊരു കൊള്ളിയാന്‍ ഹൃദയത്തിലേക്ക് തുളച്ചു കയറി . എന്നെ സമാധാനിപ്പിക്കാന്‍ മോളെ ചേര്‍ത്ത് പിടിച്ച് ഭാര്യ എന്തൊക്കേ ചെയ്തു. ഇപ്പോ ഇത് എഴുതാന്‍ കാരണം എന്റെ ജീവിതത്തില്‍ സംഭവിച്ച അതേ സാഹചര്യം അഭിനയിക്കേണ്ടി വന്നു ജീവിതനൗകയില്‍. അന്നൊരു പഴയ മാരുതിയില്‍ ആയിരുന്നെങ്കില്‍ ഇന്ന് ബിലേറോയില്‍ ആയിരുന്നു ജയകൃഷ്ണനും കുടുംബവും വീടുവിട്ടിറങ്ങിയത് എന്ന് മാത്രം. ജീവിതനൗക ഇത്തരത്തില്‍ ജീവിതത്തോട് അടുത്തുനില്‍ക്കുന്ന ഒത്തിരി മുഹൂര്‍ത്തങ്ങള്‍ നല്കി.

Karma News Network

Recent Posts

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

6 mins ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

15 mins ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

45 mins ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

60 mins ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

1 hour ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

2 hours ago