trending

ഭാര്യ പിണങ്ങിപ്പോയ വിഷമത്തിൽ ജീവനൊടുക്കാൻ മദ്യത്തിൽ സയനൈഡ് കലർത്തിവെച്ചു, എടുത്തുകുടിച്ച സുഹൃത്തിന് ​മരണം

ജീവനൊടുക്കാൻ വേണ്ടി യുവാവ് സയനൈഡ് കലർത്തി വെച്ച മദ്യം സഹോദനും സുഹൃത്തും എടുത്തുകുടിച്ച സംഭവത്തിൽ ഒരു മരണം. സഹോദരന്റെ സുഹൃത്താണ് മരണപ്പെട്ടത്. മദ്യം കഴിച്ച സഹോദരനും ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. സേലം മുള്ളുവടി ഗേറ്റിനു സമീപത്താണ് സംഭവം.

മക്കാൻ സ്ട്രീറ്റിൽ താമസിക്കുന്ന വെള്ളിപ്പണിക്കാരനായ തസീർ ഹുസൈൻ എന്നയാളാണ് ആത്മഹത്യ ചെയ്യാനുറച്ച് മദ്യത്തിൽ സയനൈഡ് കലക്കി വെച്ചത്. ഇയാളുടെ കടുത്തമദ്യപാനവുമായി ബന്ധപ്പെട്ട് കുടുംബ വഴക്കുണ്ടാവുകയും ഭാര്യ വീടുവിട്ട് സ്വന്തം വീട്ടിലേക്കു പോവുകയും ചെയ്തിരുന്നു. ഇതിന്റെ വിഷമത്തിലാണ് തസീർ ഹുസൈൻ മദ്യത്തിൽ സയനൈഡ് കലർത്തി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്.

എന്നാൽ, തസീറിന്റെ സഹോദരൻ സദ്ദാം ഹുസൈൻ ഒളിപ്പിച്ചുവെച്ച ഈ മദ്യക്കുപ്പി കാണുകയും സുഹൃത്തായ അസയ്നെ വിളിച്ചുവരുത്തി ഇരുവരും ചേർന്ന് മദ്യപിക്കുകയുമായിരുന്നു. മദ്യം അകത്ത് ചെന്ന് അൽപസമയത്തിനുള്ളിൽ ഇരുവരും കുഴഞ്ഞുവീണു, വിവരമറിഞ്ഞ് പോലീസെത്തി ഇരുവരെയും സേലം ഗവൺമെന്റ് മെഡിക്കൽ കോളജിലേക്കു മാറ്റി.

ഇവിടെ വെച്ചാണ് അസയ്ൻ മരണപ്പെട്ടത്. സദ്ദാം ഹുസൈൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മദ്യത്തിൽ സയൈനഡ് കലർത്തിയ തസീർ ഹുസൈനെതിരെ പോലീസ് കേസെടുത്തു

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

3 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

4 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

4 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

4 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

5 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

6 hours ago