ടെലിവിഷന്‍ പ്രേക്ഷകര്‍ കാത്തിരുന്ന മലയാളം ബിഗ്ബോസ് സീസണ് നാല് ആരംഭിച്ചു. മോഡലിങ്ങ്, അഭിനയം, ടെലിവിഷന്‍ രംഗത്ത് നിന്നുള്ള മത്സരാര്‍ഥികളാണ് ഇക്കുറി ഷോയിലുള്ളത്. അവതാരകയും മോഡലുമായ ശാലിനി നായരും ഈ സീസണിലെ ശ്രദ്ധേയരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. തന്റെ കുടുംബത്തെയും വിവാഹ ജീവിതത്തെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തി കൊണ്ടാണ് ശാലിനിയുടെ ഇന്‍ട്രോ വീഡിയോ.
കഠിനാധ്വാനത്തിനു പകരം വെക്കാന്‍ ജീവിതത്തില്‍ മറ്റൊന്നുമില്ലെന്ന് വിശ്വസിക്കുന്ന ശാലിനി ഒരു സിംഗിള്‍ മദറാണ്. ഒറ്റയ്ക്ക് മകനെ വളര്‍ത്തുന്നതിനെ പറ്റിയും വിവാഹമോചനത്തെ കുറിച്ചുമൊക്കെ പറഞ്ഞാണ് ഉണ്ണിക്കുട്ടന് എന്ന് വിളിക്കുന്ന മകനെ താരം പരിചയപ്പെടുത്തിയത്. ‘ഞാനൊരു വിവാഹമോചിതയാണ്, സിംഗിള്‍ മദര്‍ ജീവിതം ആസ്വദിച്ച് വരികയാണ്. അതിന് സഹായിക്കുന്നത് മകന്റെ സപ്പോര്‍ട്ട് കാരണമാണ്. ചെരിപ്പിന്റെ വള്ളി പൊട്ടിയാല്‍ പോലും രണ്ടാഴ്ച കഴിഞ്ഞേ പറയുന്ന സ്വഭാവമാണ് അവന്റേത്. അത്ര പോലും തന്നെ ബുദ്ധിമുട്ടിക്കാറില്ല. അച്ഛനോടും അമ്മയോടും സഹജീവികളോടും സ്നേഹമുള്ള കുഞ്ഞാണ് എന്റെ ഉണ്ണിക്കുട്ടന്. സിംഗിള്‍ മദര്‍ അടിപൊളി ഫീലാണ്, മോനാണ് എന്റെ ശക്തി’ എന്നും മോനെ കുറിച്ച് ശാലിനി പറഞ്ഞു.
മകന് പുറമേ അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് ശാലിനിയുടെ കുടുംബം. വേദിയില്‍ വെച്ച് കുടുംബത്തോട് തന്റെ സന്തോഷം പങ്കുവെക്കാനുള്ള അവസരവും ശാലിനിയ്ക്ക് ലഭിച്ചിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് അനിയന് വിദേശത്തേക്ക് പോയെന്നും അവനെ പിരിഞ്ഞപ്പോള്‍ ഉണ്ടായ വേദനയെ കുറിച്ചുമൊക്കെ താരം വെളിപ്പെടുത്തി. അതേ സമയം ബിഗ് ബോസ് പോലൊരു വലിയ പ്ലാറ്റ്ഫോമിലേക്ക് അവസരം ലഭിച്ചതിനെ വലിയ പ്രതീക്ഷയോടെയും ആഹ്ലാദത്തോടെയുമാണ് താന്‍ കാണുന്നതെന്നും ശാലിനി പറയുന്നു. താന്‍ ഇവിടെ പൊളിക്കും എന്ന ഉറപ്പ് പറഞ്ഞ് കൊണ്ടാണ് താരം ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചത്.
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…