entertainment

‘ഇതെന്ത് തേങ്ങയാ പറയുന്നേ’, കര്‍ഷക സമരത്തെക്കുറിച്ച് സല്‍മാന്‍ ഖാനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി

ന്യൂഡല്‍ഹി: അരിയെത്രയെന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്ന മട്ടിലാണ് കര്‍ഷക സമരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സല്‍മാന്‍ ഖാന്റെ പ്രതികരണം. ബോളിവുഡിലെ മൂന്ന് ഖാന്മാരില്‍ ആദ്യമായാണ് ഒരാള്‍ വിഷയത്തില്‍ പ്രതികരിക്കുന്നത്. ഷാറൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ ആരും വിഷയത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. അക്ഷയ്കുമാര്‍, അജയ് ദേവ്ഗണ്‍, സുനില്‍ ഷെട്ടി തുടങ്ങിയ താരങ്ങള്‍ സര്‍ക്കാറിന് അനുകൂലമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

മാസങ്ങളായി തുടരുന്ന കര്‍ഷക സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ഇന്ത്യയിലെ സെലിബ്രിറ്റികളില്‍ നിന്നും ഉയരുന്നത്. മുംബൈയില്‍ ഒരു മ്യൂസിക് ലോഞ്ചിനെത്തിയ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞു.

ചോദ്യത്തില്‍ നിന്ന് തന്ത്രപരമായി ഒഴിഞ്ഞു മാറുകയായിരുന്നു സല്‍മാന്‍ ഖാന്‍. ‘ശരിയായ കാര്യം ചെയ്യണം. ഏറ്റവും ശരിയായ കാര്യം ചെയ്യണം. അതിശ്രേഷ്ഠമായ കാര്യം തന്നെ വേണം ചെയ്യാന്‍’ – എന്നായിരുന്നു സല്‍മാന്‍ ഖാന്റെ മറുപടി. ഇതെന്ത് നിലപാടാണ് എന്ന് മനസ്സിലാകാതെ അന്തംവിട്ടിരിക്കുകയാണ് ആരാധകര്‍. പലരും

പോപ് ഗായിക റിഹാന അടക്കമുള്ള അന്താരാഷ്ട്ര സെലിബ്രിറ്റികള്‍ സമരത്തിന് പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ അനുകൂല ട്വീറ്റുകളുമായി സിനിമാ-കായിക താരങ്ങള്‍ രംഗത്തെത്തി.

Karma News Network

Recent Posts

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

6 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

15 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

35 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

36 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

1 hour ago