environment

മരങ്ങളുടെ ‘അമ്മ സാലുമരട തിമ്മ ഇനി പരിസ്ഥിതി അംബാസഡര്‍.

 

ബെംഗളൂരു/ പരിസ്ഥിതി പ്രവര്‍ത്തകയും പത്മശ്രീ ജേതാവുമായ സാലുമരട തിമ്മക്ക് കര്‍ണാടക സര്‍ക്കാര്‍ പരിസ്ഥിതി അംബാസഡര്‍ പദവി നൽകുന്നു. പരിസ്ഥിതി അംബാസഡറാവുന്ന സാലുമരട തിമ്മക്കക്ക് മന്ത്രിമാര്‍ക്ക് തുല്യമായ പദവിയായി രിക്കും ഇതോടെ ലഭിക്കുക. തിമ്മക്കയുടെ 111ാം ജന്മദിനച്ചടങ്ങിനിടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും.

ജന്മദിനച്ചടങ്ങിൽ ചടങ്ങില്‍ നാഷണല്‍ ഗ്രീനറി അവാര്‍ഡ് ബസവരാജ് ബൊമ്മെ തിമ്മക്ക് സമ്മാനിച്ചു.പൊതു ജനങ്ങൾക്കിടയിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയാണ് പരിസ്ഥിതി അംബാസഡറെ നിയോഗിക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. തിമ്മക്കയുടെ ജന്മദേശത്ത് 10 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനും സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പുതുതലമുറയിലേക്ക് എത്തിക്കാന്‍ പ്രത്യേക വെബ്‌സൈറ്റും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. പബ്ലിക് റിലേഷന്‍സ് വകുപ്പിനാണ് ഇതിന്റെ ചുമതല. ഇതിനുപുറമേ തിമ്മക്കയെക്കുറിച്ച് വെബ് സിരീസ് നിര്‍മിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

1910ല്‍ തുമകുരുവിലെ ഗുബ്ബിയില്‍ ജനിച്ച തിമ്മക്ക, ഭര്‍ത്താവിനൊപ്പം ഹുളികല്‍ കുണ്ടൂര്‍ പാതയില്‍ 45 കിലോമീറ്ററിലായി 385 ആല്‍മരങ്ങള്‍ നട്ടുപരിപാലിച്ചതോടെ യാണ് സാലുമരട തിമ്മക്ക ശ്രദ്ധേ നേടുന്നത്. പിന്നീട് വിവിധ ഭാഗങ്ങളിലായി 8000ത്തോളം മറ്റ് മരങ്ങളും അവർ നട്ടുവളര്‍ത്തുകയുണ്ടായി. ഔദ്യോഗിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത തിമ്മക്ക പാറമടലിലെ തൊഴിലാളിയായായിരുന്നു.

കിലോമീറ്ററുകളോളം വെള്ളവുമായി സഞ്ചരിച്ച് വൃക്ഷത്തൈകള്‍ നനയ്ക്കുന്ന തിമ്മക്ക ഒരുകാലത്ത് ഹുളികല്‍ കുണ്ടൂര്‍ പാതയിലെ സ്ഥിരം കാഴ്ചയായിരുന്നു എന്നതാണ് ശ്രദ്ധേയമായി എടുത്ത് പറയേണ്ടത്. കഴിഞ്ഞമാസം ബെംഗളൂരു കെംപെഗൗഡ ലേഔട്ടില്‍ തിമ്മക്കയ്ക്ക് വീടുവെക്കാന്‍ സര്‍ക്കാര്‍ സ്ഥലം അനുവദിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ഇവിടെ ഇവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നത്.

Karma News Network

Recent Posts

മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം : കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…

2 hours ago

നടി കനകലത അന്തരിച്ചു

കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ്…

2 hours ago

മൂന്ന് പവന്റെ സ്വർണമാലയ്ക്ക് വേണ്ടി യുവാവ് അമ്മയെ കൊലപ്പെടുത്തി, മകൻ അറസ്റ്റിൽ

കൊച്ചി: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ…

3 hours ago

കെജ്‌രിവാളിന് കുരുക്ക് മുറുകുന്നു, നിരോധിത സം​ഘടനയിൽനിന്ന് പണം കൈപ്പറ്റി, NIA അന്വേഷണം നിർദേശിച്ച് ലഫ്. ​ഗവർണർ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…

3 hours ago

ബലാൽസംഗ കേസിലെ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു, തലശ്ശേരി സബ്ജയിലേക്ക് മാറ്റി

തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…

4 hours ago

ബോച്ചേ മോദിയേ കാണും, പണം കൊടുക്കാതെ മോചനം, വിജയിച്ചാൽ 34കോടി റഹീമിന്‌

ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്‌…

5 hours ago