മലയാളികളുടെ പ്രിയപ്പെട്ട നാടിയാണ് സംവൃത സുനില്‍.കരിയറില്‍ തിളങ്ങി നില്‍ക്കവെയാണ് നടിയുടെ വിവാഹം.തുടര്‍ന്ന് അഭിനയത്തില്‍ നിന്നും പിന്മാറിയ സംവൃത അടുത്തിടെ ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് എത്തി.രണ്ടാം വരവിലും മികച്ച സ്വീകാര്യതയാണ് സംവൃതയ്ക്ക് ആരാധകര്‍ നല്‍കിയത്.കഴിഞ്ഞ ദിവസമായിരുന്ന സംവൃതയുടെ പിറന്നാള്‍.പിറന്നാളിന് പിന്നാലെ വിവാഹ വാര്‍ഷികവും എത്തിയിരിക്കുകയാണ്.
സംവൃതയും അഖിലും 2012 നവംബര്‍ ഒന്നിനായിരുന്നു വിവാഹിതര്‍ ആയത്.സോഷ്യല്‍ മീഡിയകളില്‍ സജീവമായ നടി തന്റെ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.സംവൃതയും അഖിലും ഒന്നിച്ചുള്ള പല ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.വിവാഹത്തിന് ശേഷം അഖിലിനൊപ്പം അമേരിക്കയിലായിരുന്നു സംവൃത താമസിച്ചിരുന്നത്.വിവാഹ ശേഷം ഭര്‍ത്താവിനെ കുറിച്ചും പുതിയ ജീവിതത്തെ കുറിച്ചും സംവൃത നേരത്തെ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ശ്രദ്ധേയമാവുകയാണ്.
വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്ക്കണമെന്നതിനെക്കുറിച്ച് താന്‍ നേരത്തെ ചിന്തിച്ചിരുന്നുവെന്ന് താരം പറയുകയാണ്.കുടുംബ ജീവിതം ആസ്വദിക്കുന്നതിന് വേണ്ടിയായിരുന്നു അങ്ങനെ തീരുമാനിച്ചത്.അത് നല്ലതായിരുന്നുവെന്ന് പിന്നീട് തോന്നിയിരുന്നു.ഭര്‍ത്താവും തന്റെ വീട്ടുകാരുമാണ് സിനിമയിലെ തിരിച്ചുവരവിനായി സഹായിച്ചതെന്നും തിരിച്ചെത്താനായതില്‍ സന്തുഷ്ടയാണ് താന്‍.-സംവൃത നേരത്തെ പറഞ്ഞിരുന്നു.
പുതിയ ലോകത്തെ ജീവിതം ആസ്വദിക്കുകയായിരുന്നു.ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് യുഎസ്.പാചകം പഠിച്ചത് വിവാഹ ശേഷമായിരുന്നു.നേരത്തെ പാചക പരീക്ഷണങ്ങളൊന്നും നടത്തിയിരുന്നില്ല.ചെയ്ത് പഠിക്കുകയായിരുന്നു.പതിയെ പാചകത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.ഒരുപാട് യാത്രകളും നടത്തിയിരുന്നു ആ സമയത്ത്. സിനിമകള്‍ കണ്ടാസ്വദിക്കാനും സമയം ലഭിച്ചിരുന്നു.താരപരിവേഷമൊന്നുമില്ലാത്ത ജീവിതമാണ് യുഎസില്‍.പുതിയ വീട് വാങ്ങി,വീട്ടുജോലികള്‍ എല്ലാം ഒറ്റയ്ക്ക് ചെയ്യുന്ന സാധാരണക്കാരിയായ വീട്ടമ്മയാണ് ഇവിടെ.നാട്ടിലെത്തുമ്പോഴാണ് സിനിമാതാരമായിരുന്നുവെന്ന് ഓര്‍ക്കുന്നത്.സിനിമയിലെ സുഹൃത്തുക്കളുമായുള്ള ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്.ചോക്ലേറ്റ് സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് രാജുവിനും ജയേട്ടനുമൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചത് മനോഹരമായ അനുഭവമായിരുന്നു.രസകരമായ അനുഭവങ്ങളായിരുന്നു ആ സെറ്റിലേത്.-സംവൃത പറഞ്ഞിരുന്നു.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…