more

ക്വാറന്റിൻ തുടങ്ങിയിട്ട് ഒരുമാസം പിന്നിടുന്നു, തുറന്ന് പറഞ്ഞ് സംവൃത

കൊറോണ വൈറസ് ഭീതിയിൽ ആണ് ലോകം മുഴുവൻ. കൊറോണ വ്യാപനം തടയാനായി ലോക്ക് ഡൗൺ നിലവിൽ വന്നത്. ഇതോടെ സിനിമ താരങ്ങളും വീടുകളിൽ ഒതുങ്ങി കൂടുകയാണ്. ഒരുപാട് നാളുകൂടി ദീർഘ സമയം വീടുകളിൽ നിക്കാൻ പറ്റിയ സന്തോഷം ആശങ്കകൾക്ക് ഇടയിലും അവർക്കുണ്ട്. ഇപ്പൊൾ ക്വാറന്റിൻ തുടങ്ങിയിട്ട് ഒരു മാസം ആയെന്നു വെളിപ്പെടുത്തി രംഗത്ത് എത്തി ഇരിക്കുക ആണ് മലയാളികളുടെ പ്രിയപ്പെട്ട താരമായ സംവൃത സുനിൽ.

സംവൃതയുടെ വാക്കുകൾ ഇങ്ങനെ;

‘ക്വാറന്റിൻ തുടങ്ങിയിട്ട് ഒരുമാസം പിന്നിടുന്നു. സത്യത്തിൽ എനിക്ക് ഇതുവരെ വെറുതെ ഇരിക്കാൻ സമയം കിട്ടിയില്ല എന്നതാണ് സത്യം. ഈ സമയം മുഴുവൻ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സാധിച്ചത് തന്നെ വലിയ കാര്യം. സുഖവിവരങ്ങൾ തിരക്കിയവരോട്, ഞങ്ങൾ ഇവിടെ സുരക്ഷിതരാണ്. എല്ലാം വളരെ വേഗം ശരിയാകുമെന്ന് വിശ്വസിക്കുന്നു.’

കടന്നുപോയത് സംവൃതയുടെ രണ്ടാമത്തെ മകൻ രുദ്രയുടെ ആദ്യ വിഷു കൂടിയാണ്. കുറിപ്പിന്റെ കൂടെ വിഷു ആഘോഷിക്കുന്ന ചിത്രവും നടി ഇതിനൊപ്പം പങ്ക് വെച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 20ന് അണ് രുദ്ര ജനിച്ചത്.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. ദിലീപിന്റെ നായിക ആയിട്ട് ആയിരുന്നു സംവൃതയുടെ സിനിമ അരങ്ങേറ്റം. വിവാഹത്തിന് ശേഷം സിനിമ ഉപേക്ഷിച്ച നടി വിദേശത്ത് കഴിഞ്ഞ് വരിക ആയിരുന്നു. മകൻ വലുതായതോടെ വീണ്ടും അഭിനയ രംഗത്തേക്ക് സംവൃത തിരികെ എത്തി. സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിൽ ബിജു മേനോന്റെ നായിക ആയിട്ട് ആയിരുന്നു സംവൃത തിരികെ എത്തിയത്. കഴിഞ്ഞ വർഷം ആയിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്.

2012 ലായിരുന്നു സംവൃതയും അഖില്‍ ജയരാജും തമ്മിലുള്ള വിവാഹം നടന്നത്. അമേരിക്കയിൽ എന്‍ജീനിയറാണ് അഖിൽ. ഭർത്താവിന് ഒപ്പം സംവൃത അമേരിക്കയിൽ സ്ഥിര താമസം ആക്കുക ആയിരുന്നു.
2015 ഫെബ്രുവരി 21 നായിരുന്നു ഒരു ആണ്‍കുഞ്ഞ് ഇരുവര്‍ക്കും ജനിക്കുന്നത്. അഗസ്ത്യ എന്നായിരുന്നു കുഞ്ഞിന് പേരിട്ടത്.

Karma News Network

Recent Posts

കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി ആക്രമണം, പിന്നിൽ സീറ്റില്ലെന്ന് പറഞ്ഞതിലെ പ്രകോപനം

കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ കാറിലെത്തിയ സംഘം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ മർദിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ…

13 mins ago

മലയാളി നേഴ്സുമാർക്ക് ഇസ്രായേൽ ആദരം, ഹമാസ് ആക്രമണത്തിൽ നിന്ന് വൃദ്ധ ദമ്പതികളെ രക്ഷിച്ചു

ഹമാസ് നടത്തിയ ആക്രമണത്തിൽ ജീവൻ പണയപ്പെടുത്തി വൃദ്ധദമ്പതികളെ രക്ഷിച്ച രണ്ട് മലയാളി നേഴ്സമാരെ ഇസ്രായേൽ ആദരിച്ചു . കണ്ണൂർ കീഴപ്പള്ളി…

17 mins ago

പ്രശസ്ത ഗായകൻ ഹരിശ്രീ ജയരാജ് അന്തരിച്ചു

എറണാകുളം : ഗായകൻ ഹരിശ്രീ ജയരാജ് അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 54 വയസായിരുന്നു. ആലുവ അശോകപുരം സ്വദേശിയാണ് ഹരിശ്രീ ജയരാജ്.…

34 mins ago

തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു, സംഭവം കായംകുളത്ത്

ആലപ്പുഴ : ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു. കായംകുളത്താണ് സംഭവം. കൊയ്പള്ളി കാരാഴ്മയില്‍ ധര്‍മപാലന്റെ…

51 mins ago

എൽ.ഐ.സി ഹെൽത്ത് ഇൻഷുറൻസിലേക്ക്, വൻ വിപ്ലവത്തിനൊരുങ്ങി രാജ്യം, ചൂഷണത്തിനവസാനം

എൽ ഐ സി ഹെൽത്ത് ഇൻഷുറൻസ് ആരംഭിക്കുന്നു. ഇന്ന് നമുക്ക് അനേകം സ്വകാര്യ ഹെൽ ത്ത് ഇൻഷുറൻസും അവരുടെ ചൂഷണവും…

1 hour ago

ഒന്നര മണിക്കൂറിൽ 100 എംഎം മഴ, കൊച്ചിയിൽ മേഘവിസ്ഫോടനം

കൊച്ചി : കളമശേരിയിൽ മേഘവിസ്ഫോടനമെന്ന് കുസാറ്റ് അധികൃതർ. ഒന്നര മണിക്കൂറിൽ 100 എംഎം മഴ പെയ്തുവെന്ന് കുസാറ്റിലെ അസോഷ്യേറ്റ് പ്രഫസർ…

2 hours ago