topnews

തൃശൂര്‍ പൂരം ഉപേക്ഷിച്ചു, ഭക്തർക്കു പ്രവേശനമില്ല…

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം വേണ്ടെന്ന് വെച്ചെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. പൂരവുമായി ബന്ധപ്പെട്ട ഒരു പരിപാടിയും ഈ വര്‍ഷം വേണ്ടെന്ന് തീരുമാനിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് പൂരം പരിപൂര്‍ണമായി ഉപേക്ഷിക്കുന്നത്. അസാധാരണമായ സാഹചര്യം ആയതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രിതല യോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തിന് അകത്ത് അഞ്ചുപേരെ മാത്രം പങ്കെടുപ്പിച്ച്‌ ചടങ്ങുകള്‍ നടത്തും. വെടിക്കെട്ടും, ചെറുപൂരങ്ങളും ഉപേക്ഷിച്ചെന്നും മന്ത്രി വ്യക്തമാക്കി.

1948ല്‍ മഹാത്മാഗാന്ധി കൊല്ലപ്പെട്ടപ്പോഴും ചൈനീസ് യുദ്ധ സമയത്തും മറ്റുചില പ്രാദേശിക തര്‍ക്കങ്ങളിലും പൂരം ചടങ്ങുകള്‍ മാത്രമായി നടത്തിയിട്ടുണ്ട്. എന്നാല്‍ അസാധാരണമായ ഘട്ടമായതിനാലാണ് പൂരം പരിപൂര്‍ണമായി ഉപേക്ഷിച്ചത്-മന്ത്രി പറഞ്ഞു.

എ സി മൊയ്തീന്‍, വി എസ് സുനില്‍ കുമാര്‍, സി രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് ദേവസ്വം പ്രതിനിധികളുമായി ചര്‍ച്ച നടന്നത്. ലോക്ക്ഡൗണ്‍ നീട്ടിയതോടെ പൂരത്തിനുള്ള ഒരുക്കങ്ങള്‍ പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വങ്ങള്‍ നിര്‍ത്തി വെച്ചിരുന്നു. മെയ് രണ്ടിനാണ് തൃശൂര്‍ പൂരം നടക്കേണ്ടിയിരുന്നത്. ഒരു ആനയുടെ എഴുന്നള്ളിപ്പും, പേരിന് മാത്രം മേളവുമായി നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

Karma News Network

Recent Posts

കഞ്ചിക്കോട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചരിഞ്ഞു, ക്രെയിന്‍ ഉപയോഗിച്ച് മാറ്റി

കഞ്ചിക്കോട്ട് ട്രെയിൻ തട്ടി വീണ്ടും കാട്ടാന ചരിഞ്ഞു. പന്നിമടയ്ക്ക് സമീപം രാത്രി 12 മണിക്കാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട…

25 mins ago

57കാരി പെട്ടെന്ന് മൂന്ന് വയസുകാരിയെ പോലെയായി, സ്വന്തം പേരു പോലും ഓർക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു, കനകലതയുടെ അവസാനനാളുകളിങ്ങനെ

നടി കനകലതയുടെ മരണവാർത്ത കേട്ട അമ്പരപ്പിലാണ് സിനിമാലോകവും പ്രേക്ഷകരും. കുറച്ചേറെ നാളുകളായി സിനിമയുടെ വെള്ളിവെളിച്ചത്തിൽ ഇല്ലെങ്കിലും മലയാള സിനിമയ്ക്ക് മറക്കാനാവാത്തൊരു…

1 hour ago

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു, സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്- ഭാമ

നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ഭാമ. സിനിമയിൽ സജീവമായിരിക്കെ ഭാമ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള…

2 hours ago

ആരും ഏറ്റെടുക്കാനില്ലാത്ത ആ കുഞ്ഞ് ശരീരം ഏറ്റുവാങ്ങിയപ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റാവുന്നു- ഹരീഷ് പേരടി

മൂന്ന് മണിക്കൂർ മാത്രം ജീവിച്ച്,സ്വന്തം അമ്മയുടെ കൈകളാൽ കൊച്ചി നഗരത്തിന്റെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതിലൂടെ കൊല്ലപ്പെട്ട കുഞ്ഞിന് അന്ത്യ കർമ്മങ്ങൾ ചെയ്യാൻ…

2 hours ago

ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്, ജനവിധി തേടുന്നത് അമിത് ഷാ അടക്കമുള്ള പ്രമുഖർ

ന്യൂഡൽഹി: ഇന്ന് രാജ്യത്ത് മൂന്നാംഘട്ട വോട്ടെടുപ്പ്. 12 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 94 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന്…

3 hours ago

മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം : കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…

11 hours ago