മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് സംവൃത സുനിൽ.കരിയറിൽ തിളങ്ങി നിൽക്കവെയാണ് നടിയുടെ വിവാഹം.തുടർന്ന് അഭിനയത്തിൽ നിന്നും പിന്മാറിയ സംവൃത അടുത്തിടെ ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് എത്തി.രണ്ടാം വരവിലും മികച്ച സ്വീകാര്യതയാണ് സംവൃതയ്ക്ക് ആരാധകർ നൽകിയത്. കഴിഞ്ഞ ദിവസമായിരുന്ന സംവൃതയുടെ പിറന്നാൾ.
ഭർത്താവ് അഖിലിനോടൊപ്പം വിദേശത്ത് താമസമാക്കി. പിന്നീട് പഴയ ചിത്രങ്ങളിൽ മാത്രമായിരുന്നു സംവൃതയെ പ്രേക്ഷകർ കണ്ടത്.
സോഷ്യൽ മീഡിയയിൽ സംവൃത പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, മക്കളെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം. “ഇത്രനാളും അഗസ്ത്യയെ ഒറ്റക്കുട്ടിയായി കൊഞ്ചിച്ചു വളർത്തിയിട്ട് പുതിയ കുഞ്ഞു വരുമ്പോൾ എന്തു സംഭവിക്കുമെന്ന് എനിക്ക് ടെൻഷനുണ്ടായിരുന്നു. ഇവിടെ ആറാം മാസത്തെ സ്കാനിംഗിൽ തന്നെ കുട്ടി ആണോ പെണ്ണോ എന്നു പറയും. ആൺ കുട്ടിയാണെന്നറിഞ്ഞപ്പോൾ അഗസ്ത്യ വളരെ ആവേശത്തിലായിരുന്നു. അവനാണ് രുദ്രയെ രൂറു എന്നു വിളിച്ചു തുടങ്ങിയത്. ഇപ്പോൾ രുദ്രയുടെ ഡയപ്പർ മാറ്റാനും കാര്യങ്ങൾ ചെയ്യാനുമെല്ലാം സഹായിക്കും. സ്നേഹം വന്നാൽ പിന്നെ ഉമ്മ വച്ചു ശരിയാക്കും.
2015 ഫെബ്രുവരി 21 നായിരുന്നു മകൻ അഗസ്ത്യയുടെ ജനനം. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന സംവൃത 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്.
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന് യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…