topnews

പഞ്ചാബിൽ പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിച്ച് കർഷക നേതാവ്

പഞ്ചാബിൽ പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിച്ച് കർഷക നേതാവ് ഗുർനാം സിംഗ് ചദുനി. പുതിയ രാഷ്ട്രീയ സംഘടനയായ സംയുക്ത സംഘർഷ് പാർട്ടിയും അദ്ദേഹം പ്രഖ്യാപിച്ചു. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ സംയുക്ത സംഘർഷ് പാർട്ടി എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ഗുർനാം സിംഗ് ചദുനി പറഞ്ഞു.

മിക്ക രാഷ്ട്രീയ പാർട്ടികളും പണമുള്ളവരാണ്, രാജ്യത്ത് മുതലാളിത്തം തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുന്നു, പണക്കാരനും ദരിദ്രനും തമ്മിൽ വലിയ അന്തരമുണ്ട്. പാവങ്ങൾക്ക് പണമുള്ളവരാണ് നയങ്ങൾ നിർമ്മിക്കുന്നതെന്നും ഗുർനാം സിംഗ് പറഞ്ഞു. “ഞങ്ങളുടെ പാർട്ടി ജാതിക്കും മതത്തിനും അതീതമായിരിക്കും. ഈ പാർട്ടി എല്ലാ മതക്കാർക്കും എല്ലാ ജാതിക്കാർക്കും ഗ്രാമീണ, നഗര തൊഴിലാളികൾക്കും കർഷകർക്കും വേണ്ടിയുള്ളതായിരിക്കും” ചദുനി കൂട്ടിച്ചേർത്തു.

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ ഒരു വർഷം നീണ്ട കർഷക പ്രതിഷേധത്തിൽ നിന്ന് ഉയർന്നുവന്ന ആദ്യത്തെ രാഷ്ട്രീയ സംഘടനയാണ് സംയുക്ത് സംഘർഷ് പാർട്ടി. സംയുക്ത് കിസാൻ മോർച്ചയുടെ അഞ്ചംഗ സമിതിയിൽ ഗുർനാം സിംഗ് ചധുനിയും യുധവീർ സിംഗ്, അശോക് ധാവ്‌ലെ, ബൽബീർ സിംഗ് രാജേവൽ, ശിവ് കുമാർ കാക്ക എന്നിവരും ഉൾപ്പെട്ടിരുന്നു.

Karma News Editorial

Recent Posts

ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു

തൃശൂര്‍: ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. കീമാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമന്‍ കെ എസ്(55) ആണ് മരിച്ചത്. ഒല്ലൂര്‍…

6 mins ago

20 കാരൻ അമ്മയെയും അനുജനെയും കഴുത്തറുത്ത് കൊന്നു, പിന്നിൽ പഠിക്കാത്തതിന് വഴക്കുപറഞ്ഞതിലെ വൈരാഗ്യം

ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായ നിതേഷാണ്…

33 mins ago

നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു, ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…

45 mins ago

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

1 hour ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

1 hour ago

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

2 hours ago