മലയാളികളുടെ എക്കാലത്തെയും പ്രിയനായികമാരിൽ ഒരാളായ സംയുക്ത വർമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ആരാധകർക്കിടയിൽ ചർച്ചയാകുകയാണ്. യോഗാ വിദഗ്ധയായ സംയുക്ത യോഗ ചെയ്യുന്നതിൻ്റെ ചിത്രങ്ങളൊക്കെ നേരത്തേ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമായിരുന്നു. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുന്ന സംയുക്ത പൊതു വേദികളിലും പരസ്യചിത്രങ്ങളിലുമെല്ലാം സ്ഥിരം സാന്നിധ്യം കൂടിയാണ്.
‘അഷ്ടാംഗ വിന്യാസ പ്രാഥമിക ശ്രേണി: ഉർധവ ധനുരാസനത്തിലേക്ക് മടങ്ങുക’, വീഡിയോ പങ്കുവെച്ച് സംയുക്ത വർമ്മ കുറിക്കുന്നു. ഏകദേശം 15 വർഷത്തോളമായി യോഗ അഭ്യസിക്കുന്നയാളാണ് സംയുക്ത. മൈസൂരിൽ നിന്ന് താരം യോഗയിൽ പരിശീലനം നേടിയിട്ടുണ്ട്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായാണ് സംയുക്ത സിനിമയിലെത്തിയത്. പിന്നീട് പതിനെട്ടോളം ചിത്രങ്ങളിൽ അഭിനയിച്ചു. 2002ലായിരുന്നു സംയുക്തയുടെ വിവാഹം.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…