ഞെട്ടിക്കുന്ന യോ​ഗാഭ്യാസവുമായി സംയുക്ത വർമ, വീഡിയോ വൈറൽ

മലയാളികളുടെ എക്കാലത്തെയും പ്രിയനായികമാരിൽ ഒരാളായ സംയുക്ത വർമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ആരാധകർക്കിടയിൽ ചർച്ചയാകുകയാണ്. യോഗാ വിദഗ്ധയായ സംയുക്ത യോഗ ചെയ്യുന്നതിൻ്റെ ചിത്രങ്ങളൊക്കെ നേരത്തേ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമായിരുന്നു. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുന്ന സംയുക്ത പൊതു വേദികളിലും പരസ്യചിത്രങ്ങളിലുമെല്ലാം സ്ഥിരം സാന്നിധ്യം കൂടിയാണ്. സംയുക്ത യോഗ പരിശീലിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.സിമ്പിളാണെന്ന് തോന്നുമെങ്കിലും കഠിനമായ യോ​ഗ മുറയാണ് സംയുക്ത ചെയ്യുന്നത്.

‘അഷ്ടാംഗ വിന്യാസ പ്രാഥമിക ശ്രേണി: ഉർധവ ധനുരാസനത്തിലേക്ക് മടങ്ങുക’, വീഡിയോ പങ്കുവെച്ച് സംയുക്ത വർമ്മ കുറിക്കുന്നു. ഏകദേശം 15 വർഷത്തോളമായി യോ​ഗ അഭ്യസിക്കുന്നയാളാണ് സംയുക്ത. മൈസൂരിൽ നിന്ന് താരം യോ​ഗയിൽ പരിശീലനം നേടിയിട്ടുണ്ട്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായാണ് സംയുക്ത സിനിമയിലെത്തിയത്. പിന്നീട് പതിനെട്ടോളം ചിത്രങ്ങളിൽ അഭിനയിച്ചു. 2002ലായിരുന്നു സംയുക്തയുടെ വിവാഹം.