entertainment

ഞാന്‍ പിന്മാറുന്നു, നിരപരാധിത്വം തെളിയുന്നത് വരെ സംവിധാനത്തിനില്ലെന്ന് സനല്‍ കുമാര്‍ ശശിധരന്‍

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സനൽ കുമാർ ശശിധരൻ. അവാർഡ് സിനിമകൾ സംവിധാനം ചെയ്യുന്ന സംവിധായകൻ ആയിരുന്നു ഇദ്ദേഹം. എന്നാൽ മലയാളികൾക്ക് ഉണ്ടായിരുന്ന ബഹുമാനം എല്ലാം കളഞ്ഞു കുളിക്കുന്ന രീതിയിൽ ആയിരുന്നു ഇദ്ദേഹത്തിൻറെ കഴിഞ്ഞ കുറെ മാസങ്ങൾ ആയുള്ള പ്രവർത്തികൾ. ഇദ്ദേഹവും മഞ്ജു വാര്യരും ഒരു സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചിരുന്നു. അതിനിടയിൽ ഇദ്ദേഹം മഞ്ജു വാര്യർക്ക് പ്രണയാഭ്യാർഥന നടത്തിയിരുന്നു.

എന്നാൽ മഞ്ജു വാര്യർ അത് നിരസിക്കുകയായിരുന്നു. പിന്നീട് ഇയാൾ പലതരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റുകൾ വഴി താരത്തെ വെറുപ്പിച്ചു കൊണ്ടിരുന്നു. താരത്തെ പിന്നാലെ നടന്ന ശല്യം ചെയ്യുകയും ചെയ്തു. പിന്നീട് മഞ്ജു വാര്യർ നൽകിയ പരാതിയിൽ ആയിരുന്നു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇപ്പോൾ വളരെ ഞെട്ടിപ്പിക്കുന്ന ഒരു നിലപാട് പ്രഖ്യാപിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് സനൽകുമാർ ശശിധരൻ. താൻ നിരപരാധിയാണ് എന്നും നിരപരാധിത്വം തെളിയുന്നത് വരെ സംവിധാനം മേഖലയിൽ നിന്നും പിന്മാറുകയാണ് എന്നുമാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇദ്ദേഹം ഏറ്റവും അവസാനമായി സംവിധാനം ചെയ്ത ചിത്രമാണ് വഴക്ക്. ഈ സിനിമ ഇപ്പോൾ ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും എന്ന് അറിയിച്ചതിനൊപ്പം ആണ് ഇദ്ദേഹം ഈ തീരുമാനവും അറിയിച്ചത്. ഇതിനു മുൻപ് താൻ മരിച്ചാൽ ഇതുതന്നെ അവസാനത്തെ സിനിമയായിരിക്കും എന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പറയുന്നു. അതേസമയം നിരവധി ആളുകൾ ആണ് ഇപ്പോൾ ഇദ്ദേഹത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്. നിങ്ങൾ എന്ത് പട്ടിഷോ ആണ് ഈ കാണിക്കുന്നത് എന്നാണ് മലയാളികൾ ചോദിക്കുന്നത്. വേറെ പണിയൊന്നുമില്ലേ മനുഷ്യാ എന്നാണ് മറ്റൊരു വിഭാഗം ആളുകൾ ചോദിക്കുന്നത്. ഒരുപാട് നല്ല സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ഒരു വ്യക്തി എന്തിനാണ് ഇങ്ങനെ കോമാളികളെ പോലെ പെരുമാറുന്നത് എന്നാണ് മറ്റൊരു കൂട്ടം ആളുകൾ ചോദിക്കുന്നത്.

നിരവധി അവാർഡ് സിനിമകളാണ് ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. ഈ സിനിമകൾക്ക് എല്ലാം തന്നെ കേരള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചിട്ടും ഉണ്ട്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിനോട് മലയാളികൾക്ക് എല്ലാവർക്കും തന്നെ ഒരു പ്രത്യേക ബഹുമാനം ഉണ്ടായിരുന്നു.

Karma News Network

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

4 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

4 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

4 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

5 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

5 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

6 hours ago