national

കുഡോസ് ടീം ഇന്ത്യ…ഇന്ത്യന്‍ ടീമിന് അഭിനന്ദനമറിയിച്ച്‌ സന്ദീപ് ജി വാര്യര്‍

ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ അവിസ്മരണീയ വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനമറിയിച്ച്‌ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍. ടെസ്റ്റ് ക്രിക്കറ്റിന്‍്റെ ഒരു പാട് സുന്ദരമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച പരമ്ബരയായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം……………………..

വിരാട് കോലിയില്ല, ജസ് പ്രീത് ബുമ്രയില്ല, ഷാമിയില്ല, ജഡേജയില്ല
കൈമുതലായുള്ളത് രഹാനെയെന്ന വളരെ ശാന്തനായ ഒരു നായകന്‍്റെ ആത്മവിശ്വാസവും ഒരു പിടി കളിക്കാരുടെ പോരാട്ട വീര്യവും ..അതു മതിയായിരുന്നു ടീം ഇന്ത്യക്ക് കങ്കാരുക്കളുടെ മണ്ണില്‍ വെന്നിക്കൊടി പാറിക്കാന്‍.ബ്രിസ്ബെയ്നിലെ കലാശ ദിനം ഇന്ത്യയുടെ മുഖത്തിന് പ്രസന്നതയും ഊര്‍ജവും നല്‍കിയ ശുഭ്മാന്‍ ഗില്ലിനും പൂജാരയ്ക്കും നിറഞ്ഞ കൈയടി.

എന്നാല്‍ അതിലേറെ പ്രശംസയും ആശ്ലേഷവും അര്‍ഹിക്കുന്ന രണ്ടു പേര്‍, അത് ഋഷഭ് പന്തും വാഷിങ്ടണ്‍ സുന്ദറുമാണ്. ഒരു പക്ഷേ സമനിലയിലേക്ക് പോകാമായിരുന്ന ടെസ്റ്റിനെ വിജയത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തിയത് ഇരുവരുടെയും ഇന്നിങ്സുകളാണ്. 55 പന്തില്‍ 53 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ ഇന്ത്യ സ്വന്തമാക്കിയത്. അശ്രദ്ധയുടെയും ഉത്തരവാദിത്വമില്ലായ്മയുടെയും പേരില്‍ ഏറെ പഴി കേട്ട താരമാണ് ഋഷഭ് പന്ത് . എന്നാല്‍ 89 റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ വിജയ സോപാനത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു പന്ത് . അവസാന നിമിഷം 2 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയെങ്കിലും പന്ത് അപ്പോഴേക്കും ഇന്ത്യയെ വിജയത്തോട് അടുപ്പിച്ചിരുന്നു.

വരും കാല ഇന്ത്യയെ ദുര്‍ഘട സന്ധിയില്‍ കരകയറ്റാന്‍ ഈ മിടുക്കന്‍ പന്തിനാ കുമെന്ന് ഉറപ്പിക്കാം. ഗാബയില്‍ പ്രശംസയര്‍ഹിക്കുന്ന മറ്റൊരാളാണ് മുഹമ്മദ് സിറാജ്. കരിയറില്‍ ആദ്യമായി അഞ്ചു വിക്കറ്റ് സ്വന്തമാക്കിയ സിറാജിന്‍്റെ മികവാണ് രണ്ടാം ഇന്നിങ്സില്‍ ഓസീസ് ചെറിയ സ്കോറിലൊതുങ്ങിയത്. സ്വന്തം പിതാവിന്‍്റെ മരണം വരുത്തി വച്ച വേദനയ്ക്കു നടുവില്‍ നിന്നാണ് സിറാജ് ഭാരതത്തിനായി ഈ നേട്ടം കൈവരിച്ചത്. ഇന്ത്യന്‍ ബൗളിങ്ങിന്‍്റെ പതാക വഹിക്കാന്‍ ഈ ചെറുപ്പക്കാരനാകും. അഭിനന്ദനങ്ങള്‍ സിറാജ്.

ഈ വിജയവും മത്തുപിടിപ്പിക്കാതെ ടീമിന്‍്റെ സ്പിരിറ്റിനൊപ്പം തോളു ചേര്‍ത്തുവച്ച്‌ മുന്നില്‍ നിന്നു നയിച്ച രഹാനെ, നീ ഇന്ത്യയുടെ സൗഭാഗ്യമാണ്. ഈ ടെസ്റ്റ് വിജയവും പരമ്ബര നേട്ടവും എക്കാലവും ഓര്‍ത്തു വയ്ക്കാം.. ടെസ്റ്റ് ക്രിക്കറ്റിന്‍്റെ ഒരു പാട് സുന്ദരമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച പരമ്ബരയായിരുന്നു ഇത്. ഓസീസിനെ അവരുടെ നാട്ടില്‍ ചെന്ന് നാം പരാജയപ്പെടുത്തിയിരിക്കുന്നു. ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി നമുക്ക് തന്നെ സൂക്ഷിക്കാം..
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടവും നമുക്ക് സ്വപനം കാണാം.

കുഡോസ് ടീം ഇന്ത്യ…

പൊളിച്ചു മക്കളേ ….

Karma News Network

Recent Posts

റേവ് പാര്‍ട്ടിക്കിടെ ലഹരിവേട്ട, പിടിയിലായതിൽ നടിമാരും മോഡലുകളും

ബെംഗളൂരു : ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആര്‍. ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെ ലഹരിവേട്ട. പാര്‍ട്ടി നടന്ന ഫാംഹൗസില്‍നിന്ന് എം.ഡി.എം.എ.യും…

13 mins ago

മതം മാറണമെന്നത് പപ്പ തന്നെ തീരുമാനിച്ചതാണ്, കൃസ്ത്യാനിയെ കിട്ടിയൊള്ളോ എന്നായിരുന്നു അമ്മയുടെ ചോദ്യം- പാർവതി ഷോൺ

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് എന്ന വിശേഷണം അന്നും ഇന്നും നടൻ ജ​ഗതി ശ്രീകുമാറിന് സ്വന്തമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ജഗതിയുടെ…

29 mins ago

തൂണിൽ ചാരിനിന്ന വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, കെഎസ്‌ഇബിയുടെ വീഴ്ച

കോഴിക്കോട് : വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്‌ഇബിക്കെതിരെ ആരോപണവുമായി നാട്ടുകാർ. പുതിയോട്ടിൽ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ്…

46 mins ago

ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ മലയാളി സൈനികന് ദാരുണാന്ത്യം

മേഘാലയ ചിറാപുഞ്ചിയിലെ വെള്ളചാട്ടത്തിൽ കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം. അത്തോളി കുനിയിൽകടവ് മരക്കാടത്ത് പരേതനായ ഗോപാലൻ്റെ മകൻ ഹവിൽദാർ…

1 hour ago

കുടുംബപ്രശ്‌നം, കാറിടിച്ചു കയറ്റി ഭാര്യവീട് തകർത്തു, വീട്ടുകാർക്ക് മർദനം

മയ്യിൽ : യുവാവ് കാറിടിച്ചു കയറ്റി ഭാര്യവീട് തകർത്തു. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി പൊറോളത്തിന് സമീപം ആണ് സംഭവം.ഇരിക്കൂറിലെ കെ.ആർ.…

1 hour ago

ഇവളെന്റെ ഭാര്യയാണ്, അമ്മയല്ല, മോശം കമന്റുകള്‍ ബാധിക്കില്ല- ടിടി ഫാമിലി

സോഷ്യൽ മീഡിയയിലെ താരങ്ങളായ ടിടി കുടുംബത്തിലെ ഷെമിയ്ക്കും ഷെഫിക്കും ആരാധകരേറെയാണ്. ഇരുവരും തമ്മിലുള്ള പ്രായ വിത്യാസത്തിന്റെപേരിൽ നിരവധി ബോഡി ഷെയിമിങ്ങുകളും…

2 hours ago