kerala

ആനാര്‍ക്കലി ഷൂട്ട് കാലത്ത് പറഞ്ഞതൊക്കെ വിഴുങ്ങി സെല്‍ഫ് ഗോളടിച്ച് പൃഥ്വിരാജ്; ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരണവുമായി സന്ദീപ് വാര്യര്‍

ലക്ഷദ്വീപിലെ ജനങ്ങളെ പരിപൂര്‍ണമായി വിശ്വാസത്തിലെടുത്ത് അവരുടെ കൂടി പിന്തുണയോടെയായിരിക്കും ദ്വീപിലെ വികസന പദ്ധതികള്‍ മുന്നോട്ട് പോവുകയെന്ന് സന്ദീപ് ജി വാര്യര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ആണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ലക്ഷദ്വീപ് സംഭവം വിവാദമായതോടെ കേരളത്തിലെ സകല മതേതര , അമാനവ , പുരോഗമന , സാഹിത്യ സാംസ്‌കാരിക കൂട്ടരുടെയും ഇരട്ടത്താപ്പ് പുറത്തായെന്ന് പറയുകയാണ് സന്ദീപ്. അനാര്‍ക്കലി ഷൂട്ട് ചെയ്ത കാലത്ത് പറഞ്ഞതൊക്കെ വിഴുങ്ങി സെല്‍ഫ് ഗോളടിച്ച പ്രിഥ്വിരാജ് വസ്തുതകള്‍ മനസ്സിലാക്കി പ്രതികരിച്ചിരുന്നെങ്കില്‍ നന്നായേനെയെന്ന് പ്രതികരിക്കുകയാണ് സന്ദീപ് വാര്യര്‍.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ലക്ഷദ്വീപ് വിഷയത്തില്‍ , ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ മിക്കതും അര്‍ത്ഥശൂന്യമാണ് . എന്നാല്‍ ലക്ഷദ്വീപിലെ ജനങ്ങളെ പരിപൂര്‍ണമായി വിശ്വാസത്തിലെടുത്ത് അവരുടെ കൂടി പിന്തുണയോടെയായിരിക്കും ദ്വീപിലെ വികസന പദ്ധതികള്‍ മുന്നോട്ട് പോവുക . ദീപിലുള്ളവരും നമ്മളെപ്പോലെ തന്നെ ഇന്ത്യാക്കാരാണ് . ദ്വീപ് നിവാസികള്‍ക്ക് പരാതികള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത് ചര്‍ച്ച ചെയ്യാനും കഴിയാവുന്നത്ര പരിഹരിക്കാനും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് ഒരു മടിയും ഉണ്ടാവില്ല . ഉറച്ച ശക്തമായ പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് ഉറച്ച , ശക്തമായ പുതിയ ലക്ഷദ്വീപും വേണം . ദ്വീപ് നിവാസികളെ പരിഭ്രാന്തരാക്കി മതധ്രുവീകരണം ഉണ്ടാക്കാനുള്ള ചില ഗൂഢ ശക്തികളുടെ സംഘടിത നീക്കത്തെ ജാഗ്രതയോടെ കാണണം.

മലയാളികളുടെ അഭിമാനമായിരുന്ന പദ്മവിഭൂഷണ്‍ വര്‍ഗീസ് കുര്യന്‍ രൂപം നല്‍കിയ അമുല്‍ എന്ന മഹത്തായ സഹകരണ സ്ഥാപനത്തെ പോലും ബഹിഷ്‌കരിക്കാന്‍ ചില ക്ഷുദ്ര ശക്തികള്‍ ആഹ്വാനം നല്‍കിയിരിക്കുകയാണ് . എത്ര നികൃഷ്ടമായ കള്ളപ്രചരണമാണ് ഇക്കൂട്ടര്‍ നടത്തുന്നത് ? ബേപ്പൂരിനെ ഒഴിവാക്കി പകരം മംഗലാപുരം പോര്‍ട്ട് എന്ന നുണപ്രചരണത്തിനെതിരെ ലക്ഷദ്വീപ് എംപി തന്നെ രംഗത്ത് വന്നിട്ടുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ പണം അനുവദിക്കാന്‍ തയ്യാറായിട്ടും കേരളം വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല എന്ന വസ്തുത മറച്ചു വച്ചുകൊണ്ടാണ് ഈ കള്ള പ്രചരണം . നിയമ നിര്‍മ്മാണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പൊതുജനങ്ങളുടെ അഭിപ്രായവും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ തേടുന്നുണ്ട്. അഭിപ്രായ വ്യത്യാസമുളള കാര്യങ്ങളില്‍ തുറന്ന ചര്‍ച്ചയും സമവായവും സാധ്യവുമാണ്. എന്നിട്ടും ഇതിനെ മതധ്രുവീകരണത്തിനുള്ള സാധ്യതയായി കോണ്‍ഗ്രസും സിപിഎമ്മും ലീഗും ഉപയോഗിക്കുകയാണ് . ഉദ്യോഗസ്ഥ ഭരണത്തേക്കാള്‍ എന്തുകൊണ്ടും ജനങ്ങളോട് പ്രതിബദ്ധതയുള്ള രാഷ്ട്രീയ നേതൃത്വം തന്നെയാണ് ഒരു ജനാധിപത്യ രാജ്യത്ത് ഭരിക്കേണ്ടത്. അതു കൊണ്ട് ലക്ഷദ്വീപില്‍ ഒരു രാഷ്ട്രീയക്കാരന്‍ ഭരണത്തലവനായി വരുന്നതിനെ എതിര്‍ക്കേണ്ടതില്ല .

എന്തായാലും വിവാദം കൊണ്ട് ഗുണമുണ്ടായി . കേരളത്തിലെ സകല മതേതര , അമാനവ , പുരോഗമന , സാഹിത്യ സാംസ്‌കാരിക കൂട്ടരുടെയും ഇരട്ടത്താപ്പ് പുറത്തായി. അനാര്‍ക്കലി ഷൂട്ട് ചെയ്ത കാലത്ത് പറഞ്ഞതൊക്കെ വിഴുങ്ങി സെല്‍ഫ് ഗോളടിച്ച പ്രിഥ്വിരാജ് വസ്തുതകള്‍ മനസ്സിലാക്കി പ്രതികരിച്ചിരുന്നെങ്കില്‍ നന്നായേനെ. ദയവു ചെയ്ത് ലക്ഷദ്വീപ് നിവാസികളെ അപരവല്‍ക്കരിക്കുന്ന പ്രചരണങ്ങള്‍ ആരും നടത്തരുത് . ലക്ഷദ്വീപും ഇന്ത്യയാണ്. ലക്ഷദ്വീപ് നിവാസികളും ഇന്ത്യക്കാരാണ്. ലക്ഷദ്വീപും ആന്‍ഡമാനും ഇന്ത്യയുടെ മുക്കാന്‍ കഴിയാത്ത വീമാനവാഹിനികളാണ് . ചൈന ശ്രീലങ്കയിലും ജിബൂട്ടിയിലും ഗ്വാദറിലും കയറി ഇരിക്കുന്നുണ്ട്. ലക്ഷദ്വീപ് ശത്രുക്കളുടെ കണ്ണിലെ കരടാണ്. സ്ട്രാറ്റജിക് ലൊക്കേഷനാണ് . അവിടെ അസ്വസ്ഥത ഉണ്ടാകേണ്ടത് ശത്രുവിന്റെ ആവശ്യമാണ് .അതുകൊണ്ട് പ്രതികരണങ്ങളില്‍ അവധാനത കാണിക്കുക , എല്ലാവരും .

Karma News Network

Recent Posts

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

16 mins ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

45 mins ago

മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…

1 hour ago

യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടം, മലയാളിക്ക് ദാരുണാന്ത്യം

യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…

2 hours ago

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു, ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…

2 hours ago

നമ്മുടെ മോൾക്ക് ആശങ്ക! എല്ലാവരും കെട്ടിപിടിക്കുന്നു,പിന്നെ അവർ കരയുന്നു,പ്രിയനേ 150കോടി ജനമാണ്‌ നിന്നെ കെട്ടിപിടിച്ചത്!

എന്റെ ഡാർലിങ്ങ്...നിന്നെ കെട്ടി പുണർന്നത് ഞാൻ മാത്രമല്ല 150കോടി ഇന്ത്യൻ ജനങ്ങളാണ്‌. ഇന്ത്യ ടി20 ലോകകപ്പ് കിരീടം ഉയർത്തിയതിനു പിന്നാലെ…

3 hours ago