readers breaking

ലോകത്തിലേ ഏറ്റവും വലിയ വാക്സിനേഷൻ ഈ കാവി പശുക്കളാണ്‌ നടത്തിയത്- സന്ദീപ് വചസ്പതി Sandeep Vachaspati

രാജ്യ വിരുദ്ധ കാർട്ടൂണിനു കേരള സർക്കാർ നിയന്ത്രണത്തിലുള്ള ലളിത കലാ അക്കാദമി അവാർഡ് നല്കിയ വിഷയത്തിൽ വ്യത്യസ്ഥ പ്രതികരണവുമായി സന്ദീപ് വചസ്പതി. ബ്രിട്ടൻ, അമേരിക്ക, ചൈന എന്നീ ഡോക്ടർമാരുടെ കോവിഡ് ഉച്ച കോടിയിൽ കാവി പുതച്ച് ഇരിക്കുന്ന പശുവിനെയാണ്‌ ഇന്ത്യൻ ഡോക്ടർ ആയി കാർട്ടൂണിൽ ഉള്ളത്. ഇടത് പക്ഷക്കാരനും മോദി വിരോധിയുമായ അനൂപ് രാധാകൃഷ്ണൻ ആണ്‌ ഇത് വരച്ചത്. ഇപ്പോൾ കാവി പുതച്ച പശു അപമാനമല്ല അഭിമാനമാണ്‌ എന്നാണ്‌ സന്ദീപ് വചസ്പതി പറയുന്നത്. ഈ ഒരു കാവി പശുമതി ചൈനയേ പോലും കീഴടക്കാൻ. ചൈനയുടേയും ബ്രിട്ടന്റെയും ഡോക്ടർമാർക്ക് തുല്യമാണ്‌ ഒരു കാവി പുതച്ച ഇന്ത്യൻ പശു എന്ന് പറയുന്ന കാർട്ടുണിസ്റ്റ് അവാർഡ് അർ ഹിക്കുന്നു. പശുവിന്റെയും കാവിയുടേയും ഇന്ത്യൻ മഹത്വം ആണിത് വ്യക്തമാക്കുന്നത്

ഇതേ കാവി പശുക്കൾ തന്നെയാണ് ലോകത്തേ ഏറ്റവും വലിയ വാക്സിനേഷൻ നടത്തിയത്.ആയിരം ചൈനാ തലയന്മാർക്ക് തുല്യം നിൽക്കാൻ ഒരു ഇന്ത്യൻ പശു മതി.സൂപ്പർ സോണിക് മിസൈൽ വികസിപ്പിച്ചതും ഈ കാവി പശുക്കൾ ആണ്‌ എന്നും അറിയണം. പശുവും കാവിയുംടേയും മഹത്വം വിവരിക്കുകയാണ്‌ വചസ്പതി. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം

2014 ൽ ന്യുയോർക്ക് ടൈംസിൽ സിംഗപ്പൂർ സ്വദേശിയായ ഹെങ് കിം സോങ് ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞരെ അവഹേളിക്കാൻ വരച്ച കാർട്ടൂൺ ആണ്ഇത്.. ഭാരതം ചൊവ്വ ദൗത്യം ആരംഭിച്ചതിനെ താറടിക്കാനായിരുന്നു അത്. ബഹിരാകാശ രംഗത്തെ യൂറോപ്യൻ ആധിപത്യത്തെ ചോദ്യം ചെയ്‌ത ഭാരതത്തെ വംശീയമായി അവഹേളിക്കുകയായിരുന്നു ലക്ഷ്യം. സായിപ്പന്മാരുടെ വർണ്ണ വെറിയൻ മനോഭാവത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നു. 4 വർഷങ്ങൾക്കിപ്പുറം ന്യുയോർക്ക് ടൈംസ്‌ നിരുപാധികം മാപ്പ് പറഞ്ഞ് കാർട്ടൂൺ പിൻവലിച്ചു.

7 വർഷങ്ങൾക്കിപ്പുറം സ്വന്തം രാജ്യത്തെ ശാസ്ത്ര സമൂഹത്തെ ഒന്നടങ്കം അവഹേളിച്ച വഷളത്തരത്തിന് സർക്കാർ അംഗീകാരം നൽകിയ കാർട്ടൂൺ ആണ്‌ഇത്.ഈ രണ്ട് ചിത്രത്തിലും രണ്ടിലും പശു കടന്നു വന്നത് യാദൃശ്ചികമല്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. (പുതിയ കാർട്ടൂണിന് മൗലികത ഇല്ലെന്ന് ഇതോടെ തെളിഞ്ഞു. അവാർഡ് നല്കിയവർക്ക് ഇതേപ്പറ്റി വലിയ വെളിവൊന്നും ഇല്ലെന്നും മനസിലായി.) ആഗോള തലത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ പശുവും കാവിയും മാത്രമേ ഉള്ളൂ എന്ന് സമ്മതിച്ചതിന് ഈ മഹാനെ അംഗീകരിക്കുകയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. പശു ദേശീയത എന്ന പരിഹാസം ആദരമായി കാണുകയാണ്.

ഈ നാടിന്റെ നട്ടെല്ല് പശുവും കാവിയും തന്നെയാണ്. അതിൽ നാണക്കേട് തോന്നാത്തിടത്തോളം ഈ ചിത്രീകരണം അഭിനന്ദനം അർഹിക്കുന്നു.
പശുവിനെ ആരാധിക്കുന്ന കാഷായം ധരിക്കുന്ന ഈ പ്രകൃതന്മാർ തന്നെയാണ് അറിവിന്റെ ഭണ്ഡാരമായ വേദങ്ങൾ സൃഷ്ടിച്ചത്. ലോകത്തിന് ശാന്തി മന്ത്രം ഓതി കൊടുത്തവരും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ലോകത്തിന് ഉപദേശിച്ചതും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ സംഭാവന ചെയ്തതും സൂപ്പർ സോണിക് മിസൈൽ വികസിപ്പിച്ചതും ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ ബഹിരാകാശ ദൗത്യങ്ങൾ വിജയകരമായി നടപ്പാക്കുന്നതും ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ പദ്ധതി നടപ്പാക്കുന്നതും എല്ലാം ഇതേ കാവി പശുക്കൾ തന്നെയാണ്.
വേട്ടയാടി കിട്ടിയ മൃഗങ്ങളെ ചുട്ടെങ്കിലും തിന്നണം എന്ന ബോധം മറ്റുള്ളവർക്ക് ഇല്ലാത്ത കാലത്താണ് ഇവർ വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളും രചിച്ചത്. ഇവർ തന്നെയാണ് ശസ്‌ത്രക്രിയ ലോകത്തിന് പരിചയപ്പെടുത്തിയതും. അതിനാൽ ഈ കാർട്ടൂൺ വരച്ച കൃതഹസ്തത അനുമോദനം അർഹിക്കുന്നു. ആയിരം കോഴിക്ക് അരക്കാട എന്നപോലെ ടൈയ്യും കോട്ടും കെട്ടി വരുന്ന ചൈനാ തലയന്മാർക്ക് തുല്യം നിൽക്കാൻ ഒരു ഇന്ത്യൻ പശു മതിയെന്ന അങ്ങയുടെ കണ്ടെത്തലിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
Karma News Editorial

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

8 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

9 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

10 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

10 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

11 hours ago