topnews

സാദിഖലി തങ്ങള്‍ക്കെതിരെ ഇതേ നിലപാട് സ്വീകരിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകുമോ, സന്ദീപ് വാര്യര്‍ ചോദിക്കുന്നു

തിരുവനന്തപുരം; ഹൈന്ദവ സമ്മേളനത്തിലെ പ്രസംഗത്തെ തുടര്‍ന്ന് പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി വക്താവ് സന്ദീപ് വചസ്പതി. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ പേരില്‍ പിസി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്തത് മുസ്ലീം ലീഗിനെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഈ നടപടി കേരളത്തിലെ ക്രൈസ്തവ നേതൃത്വത്തെ ലക്ഷ്യം വെച്ചുള്ളതാണെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഹാഗിയ സോഫിയ വിഷയത്തില്‍ ക്രൈസ്തവ സമുദായത്തെ കുത്തിനോവിച്ചു കൊണ്ട് ലേഖനമെഴുതിയ സാദിഖലി തങ്ങള്‍ക്കെതിരെ ഇതേ നിലപാട് സ്വീകരിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകുമോ എന്നും സന്ദീപ് വാര്യര്‍ ചോദിച്ചു. പാലാ ബിഷപ്പിനെതിരെ നീങ്ങിയത് ഇതേ വര്‍ഗീയ ശക്തികളായിരുന്നു. ക്രൈസ്തവര്‍ അവരുടെ ആശങ്കകള്‍ തുറന്ന് പ്രകടിപ്പിക്കുന്നതിനെ മുളയിലേ നുള്ളുക എന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നതെന്നും സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു.

എല്ലാ ഞായാറാഴ്ചയും പുലര്‍ച്ചെ പള്ളിയില്‍ പോയി കുര്‍ബാന അര്‍പ്പിക്കുന്നതാണ് പിസി ജോര്‍ജിന്റെ പതിവെന്ന് എല്ലാവര്‍ക്കുമറിയാം. അത് തടസ്സപ്പെടുത്താനായി പുലര്‍ച്ചെയുള്ള അറസ്റ്റ് ആരുടെ ആവശ്യമാണെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു. അറസ്റ്റ് ചെയ്തത് മാദ്ധ്യമങ്ങള്‍ക്ക് ദൃശ്യപരതയുണ്ടാക്കി മതഭീകരവാദികളുടെ കയ്യടി നേടുക എന്ന ലക്ഷ്യത്തോടെയാണെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.

Karma News Network

Recent Posts

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

വെള്ളിയാഴ്ച അഞ്ച് സൈനികർ ലഡാക്കിലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായി പ്രതിരോധ ഉദ്യോഗസ്ഥരുടെ പ്രസ്താവന. ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽഎസി) ന്…

6 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

38 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

55 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago