entertainment

വീട്ടുകാര്‍ തീരുമാനിച്ചുള്ള വിവാഹം ആണെങ്കില്‍ പ്രശ്‌നങ്ങള്‍ എന്തെങ്കിലും വന്നാല്‍ തിരിച്ചു ചോദിക്കാനുള്ള സ്‌പേസ് ഉണ്ട്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാന്തി കൃഷ്ണ. ദീര്‍ഘ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ എത്തിയപ്പോഴും കൈ നിറയെ ചിത്രങ്ങളാണ് നടിക്ക്. നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ രണ്ടാം വരവ്. 1981ല്‍ ഭരതന്‍ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലൂടെ ചെറു പ്രായത്തില്‍ തന്നെ ശാന്തി കൃഷ്ണ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്‍ ശ്രീനാഥുമായിട്ടായിരുന്നു നടിയുടെ ആദ്യ വിവാഹം. 1984ല്‍ ആണ് വിവാഹം നടന്നത്.1995ല്‍ ബന്ധം വേര്‍പെടുത്തി. തുടര്‍ന്ന് 1998ല്‍ സദാശിവന്‍ ബജോറിനെ വിവാഹം ചെയ്തു. ഈ ബന്ധം 2016ല്‍ അവസാനിച്ചു.

ഇപ്പോള്‍ സിനിമയ്ക്കപ്പുറം വ്യക്തി ജീവിത പ്രയാസങ്ങള്‍ തരണം ചെയ്യാനുള്ള കരുത്ത് തനിക്ക് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചും പ്രണയ വിവാഹവും വീട്ടുകാര്‍ തീരുമാനിച്ചുള്ള വിവാഹത്തിന്റെ വ്യത്യാസത്തെക്കുറിച്ചും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറന്നിരിക്കുകയാണ് ശാന്തി കൃഷ്ണ. ഇപ്പോള്‍ ഞാന്‍ സിനിമയില്‍ തിരികെ വന്നു എല്ലാ പ്രതിസന്ധികളെയും അതി ജീവിച്ചു കൊണ്ട് തിരികെ നില്‍ക്കുന്നതിന്റെ കാരണം എന്റെ കുടുംബമാണ്, അത് പോലെ എന്നെ സ്‌നേഹിക്കുന്നവര്‍ എനിക്കൊപ്പം ഉണ്ട്. എന്റെ ഗ്രൂപ്പ് ഓഫ് സുഹൃത്തുക്കള്‍ എനിക്കൊപ്പം ഉള്ളതുകൊണ്ടാണ് ഞാന്‍ എന്നെ തന്നെ റിഫ്രഷ് ചെയ്യുന്നത്.- ശാന്തി കൃഷ്ണ പറഞ്ഞു.

ശാന്തി കൃഷ്ണയുടെ കുറിപ്പ്, ‘പ്രണയ വിവാഹമാണോ വീട്ടുകാരുടെ തീരുമാനത്തോടെയുള്ള വിവാഹമാണോ എന്ന് നല്ലത് എന്ന് ചിലര്‍ ചോദിക്കുമ്‌ബോള്‍ ഞാന്‍ പറയും രണ്ടു വീട്ടുകാര്‍ തീരുമാനിച്ചുള്ള വിവാഹം ആണെങ്കില്‍ പ്രശ്‌നങ്ങള്‍ എന്തെങ്കിലും വന്നാല്‍ തിരിച്ചു ചോദിക്കാനുള്ള സ്‌പേസ് ഉണ്ട്. പ്രണയ വിവാഹത്തില്‍ അത് പറ്റില്ല. സ്വന്തം ജീവിതം തെരഞ്ഞെടുത്തു അതില്‍ പ്രതിസന്ധി തരണം ചെയ്യുന്നവര്‍ ഉണ്ടാകും. അത് അവരുടെ കരുത്താണ്. ഇപ്പോള്‍ ഞാന്‍ സിനിമയില്‍ തിരികെ വന്നു എല്ലാ പ്രതിസന്ധികളെയും അതി ജീവിച്ചു കൊണ്ട് തിരികെ നില്‍ക്കുന്നതിന്റെ കാരണം എന്റെ കുടുംബമാണ്, അത് പോലെ എന്നെ സ്‌നേഹിക്കുന്നവര്‍ എനിക്കൊപ്പം ഉണ്ട്. എന്റെ ഗ്രൂപ്പ് ഓഫ് സുഹൃത്തുക്കള്‍ എനിക്കൊപ്പം ഉള്ളതുകൊണ്ടാണ് ഞാന്‍ എന്നെ തന്നെ റിഫ്രഷ് ചെയ്യുന്നത്. പിന്നെ എന്റെ സിനിമ തുടക്കം കാലം മുതല്‍ കണ്ടു എന്നെ ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകരുടെ പിന്തുണ അത് ഏറ്റവും വലുതാണ്’.

Karma News Network

Recent Posts

നമ്പർ പ്ലേറ്റുമില്ല , സീറ്റ് ബെൽറ്റുമില്ല, ആകാശ് തില്ലങ്കേരിയുടെ നഗര സവാരി, നടപടിയെടുക്കാതെ മോട്ടോർ വാഹനവകുപ്പ്

വയനാട്: മോട്ടോര്‍‌ വാഹന നിയമം ലംഘിച്ച് ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം…

7 mins ago

എസ്‌‌എഫ്‌ഐയ്ക്ക് ക്ലാസെടുക്കാൻ വരരുത്, ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി

കോഴിക്കോട്: നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ ബിനോയ് വിശ്വം എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്. സിപിഐ സംസ്ഥാന…

27 mins ago

മമതയ്ക്ക് വീണ്ടും പ്രഹരം, ഇനി ആനന്ദബോസിന്റെ സമയം, ക്രുപ്രസിദ്ധ ഗുണ്ട ഷാജഹാനേ പൂട്ടാൻ സുപ്രീം കോടതി

ഇനി ആനന്ദബോസിന്റെ സമയമാണ്. കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ ഏറ്റുമുട്ടിയ സീനിയർ IPSകാരുടെ കസേര തെറിപ്പിച്ച നടപടിക്ക് പിന്നാലെ  ഗുണ്ടകൾക്കെതിരെ സുപ്രീം…

51 mins ago

ടി20 ലോകകപ്പ് 125 കോടി രൂപ ലഭിക്കുക സപ്പോർട്ട് സ്റ്റാഫ് ഉൾപ്പെടെ 42 പേർക്ക്

20-20 ലോകകപ്പ് 2024ലെ ടീം ഇന്ത്യയുടെ വിജയികൾക്കുള്ള സമ്മാനതുകയായ 125 കോടി രൂപ കളിച്ചവർക്ക് മാത്രമല്ല ടീമിൽ ഉണ്ടായിരുന്ന എല്ലാവർക്കും…

1 hour ago

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം, ആചാരലംഘനം എക്‌സിക്യൂട്ടീവ് ഓഫീസർ വക, പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

തിരുവനന്തപുരം: ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം. ക്ഷേത്രം…

2 hours ago

പാലക്കാട് ജോലിക്ക് പോകുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

പാലക്കാട് പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. തമിഴ്‌നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂര്‍ കോവിലില്‍ സുമതിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ…

2 hours ago