entertainment

ഭാഗ്യലക്ഷ്മി നൽകിയ പരാതി, സംവിധായകൻ ശാന്തിവിള ദിനേശിന് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു

കൊച്ചി: ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മി നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ ശാന്തിവിള ദിനേശിന് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. യൂട്യൂബ് വീഡിയോയിലൂടെ ശാന്തിവിള ദിനേശ് ഭാഗ്യലക്ഷ്മിക്കെതിരെ നടത്തിയ പരാമർശങ്ങളാണ് പരാതിക്ക് ആധാരം. ഇയാൾക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.

ഇയാൾക്കെതിരെ കേസെടുത്തത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത് എന്ന വിവരമാണ് ആദ്യം പുറത്ത് വന്നിരുന്നത്. എന്നാൽ അങ്ങനെയല്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഹൈടെക് സെൽ ശുപാർശയനുസരിച്ചാണ് ശാന്തിവിള ദിനേശനെതിരായ കേസെന്നാണ് മ്യൂസിയം പൊലീസിന്‍റെ വിശദീകരണം. അതേസമയം വിവാദ യൂട്യൂബർ വിജയ് പി നായരെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ച ഇയാളുടെ യൂട്യൂബ് ചാനലും പൂട്ടി. ഭാഗ്യലക്ഷമി അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഏഴാം തിയതിയിലേക്ക് മാറ്റി. ലോഡ്ജിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതിന് ശേഷമാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്.

കേരള പൊലീസ് ആക്റ്റിലെ വകുപ്പുകൾക്ക് പുറമെ ഐടി ആക്റ്റ് 67, 67എ വകുപ്പുകൾ പ്രകാരമാണ് നടപടികൾ പുരോഗമിക്കുന്നത്. പത്തുമണിയോടെ ഇയാൾ വീഡിയോ ചിത്രീകരിച്ച തമ്പാനൂരിലെ ലോഡ്ജ് മുറിയിലെത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. ഇന്ന് രാവിലെയോടെയാണ് വിജയ് പി നായരുടെ ചാനൽ യൂടൂബിൽ നിന്ന് അപ്രത്യക്ഷമായത്.

Karma News Network

Recent Posts

ബന്തടുക്കയിൽ യുവാവിനെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോട് ജില്ലയിലെ ബന്തടുക്കയിലെ ഓവുചാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക മംഗലത്ത് വീട്ടില്‍ രതീഷ് (40) ആണ് മരിച്ചത്.…

10 mins ago

മാദ്ധ്യമങ്ങളിൽ ആസൂത്രിതമായ വാർത്തകൾ വരുന്നു, ബാർ കോഴ ശബ്​ദ​രേഖയിൽ എക്സൈസ് മന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം : മദ്യനയത്തിലെ ഇളവുകൾക്കായി കോടികൾ പിരിച്ചുനൽകാൻ നിർ‌ദ്ദേശിക്കുന്ന ശബ്ദ സന്ദേശം പുറത്ത് വന്ന സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് എക്സൈസ്…

30 mins ago

ദിയ കൃഷ്ണയ്ക്ക് വിവാഹം സെപ്തംബറിലുണ്ടാകും- സിന്ധു കൃഷ്ണ

കൃഷ്ണ കുമാറും ഭാര്യ സിന്ധുവും നാല് മക്കളും ഉള്‍പ്പെടുന്ന താര കുടുംബത്തിന് ധാരാളം ആരാധകരുണ്ട്. മൂത്ത ആളായ അഹാനയെ പ്രേക്ഷകര്‍ക്ക്…

42 mins ago

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, പ്രതി സലീം പിടിയിലായി

കാഞ്ഞങ്ങാട് പടന്നക്കാട് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി സലീം പിടിയിൽ. ആന്ധ്രപ്രദേശിൽ നിന്നാണ് പ്രതി പിടിയിലായത്. കാഞ്ഞങ്ങാട് പിള്ളേരുപടിയിൽ…

58 mins ago

മകൾക്ക് ആദ്യക്ഷരം കുറിക്കാൻ ഹരിഹരപുര ക്ഷേത്രത്തിലെത്തി ഋഷഭ് ഷെട്ടി

കാന്താര എന്ന വമ്പൻ ഹിറ്റിന്റെ സംവിധായകൻ എന്ന നിലയില്‍ രാജ്യമൊട്ടാകെ ഋഷഭ് ഷെട്ടി ശ്രദ്ധയകാര്‍ഷിച്ചിരുന്നു. ഋഷഭ് ഷെട്ടിയുടെ വിശേഷങ്ങൾ സോഷ്യൽ…

1 hour ago

236 കിലോ ചന്ദനവുമായി രണ്ട് പേർ പിടിയിൽ , സംഭവം പട്ടാമ്പിയിൽ

പട്ടാമ്പി : 236 കിലോ ചന്ദനവുമായി രണ്ട് പേർ അറസ്റ്റിൽ. മരുതൂരിൽ നിന്ന് ഇവരെ ഒറ്റപ്പാലം വനം വകുപ്പ് അറസ്റ്റ്…

1 hour ago