Categories: keralatopnews

പോടാ പുല്ലേ എന്ന് വിമര്‍ശകരെ വിളിച്ച്, കൂളായ് ആ തടിയന്‍ കാറ് ആരാധകരില്‍ നിന്നും വാങ്ങും

സമകാലിക സംഭവങ്ങളിലെല്ലാം തന്റേതായ അഭിപ്രായം രേഖപ്പെടുത്താറുള്ള വ്യക്തിയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. 2018ലെ പ്രളയത്തിന്റെ സമയത്തെല്ലാം അദ്ദേഹം ദുരിദാശ്വാസ ക്യാംപുകളില്‍ സഹായഹസ്തവുമായി സജീവമായിരുന്നു. ഇപ്പോഴിതാ, കേരളത്തില്‍ നിന്നുള്ള വനിതാ എംപിയ്ക്ക് കാര്‍ വാങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിരിവു നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ അദ്ദേഹം തന്റെ നിലപാടും അഭിപ്രായവും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഒരു പ്രമുഖ എംപിയ്ക്ക് അവരോട് സ്‌നേഹവും ബഹുമാനവും ഉള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു കുഞ്ഞു സംഭാവനയെടുത്ത് ഒരു സാധാരണ കാറ് വാങ്ങിച്ചു കൊടുക്കുവാന്‍ ശ്രമിക്കുന്നു. ഈ വാര്‍ത്തയില്‍ ഇത്ര വിവാദമാക്കുവാന്‍ എന്തിരിക്കുന്നു. ആരേയും സംഭാവന നല്കുവാന്‍ നിര്‍ബന്ധിച്ചിട്ടുമില്ല’ സന്തോഷ് പറഞ്ഞു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ.

പണ്ഡിറ്റിന്‌ടെ രാഷ്ട്രീയ നിരീക്ഷണം..

കുറച്ചു ദിവസമായ് തീ4ത്തും അനാവശ്യമെന്ന് പറയാവുന്ന ഒരു രാഷ്ട്രീയ വിവാദം social media യില് പലയിടത്തും കാണുന്നു.

ഒരു പ്രമുഖ MP ക്ക് അവരോട് സ്‌നേഹവും ബഹുമാനവും ഉള്ള പാ4ട്ടി പ്രവ4ത്തകര്‍ ഒരു കുഞ്ഞു സംഭാവനയെടുത്ത് ഒരു സാധാരണ കാറ് വാങ്ങിച്ചു കൊടുക്കുവാ9 ശ്രമിക്കുന്നു. ഈ വാ4ത്തയില് ഇത്ര വിവാദമാക്കുവാ9 എന്തിരിക്കുന്നു. ആരേയും സംഭാവന നല്കുവാ9 നി4ബന്ധിച്ചിട്ടുമില്ല.

ലക്ഷങ്ങളോ കോടികളോ ആസ്തിയുള്ളവര്‍ക്ക് അതൊരു വിഷയമാവാനിടയില്ല. എന്നാല്‍ പാവപ്പെട്ട വീട്ടില് നിന്ന് ഒരാള്‍ ജനപ്രതിനിധിയായി വരുമ്പോള്‍ സ്ഥിതി മാറുകയാണ്. ”ലോകസഭാംഗങ്ങള്‍ക്ക് എന്തുമാത്രം ആനുകൂല്യമുണ്ട്, പിന്നെയെന്തിനു സുഹൃത്തുക്കള്‍ പിരിവെടുത്തു കാറു വാങ്ങണം” എന്നാണ് ചര്‍ച്ച. അതിലൊന്നും കാര്യമില്ല. അവരുടെ ആരാധകര് സ്‌നേഹം കൊണ്ടാണ് സ്വന്തം കൈയ്യിലെ പണം കൊണ്ട് വാങ്ങി കൊടുക്കുന്നത്.

പല കോടീശ്വരന്മാരായ ജനപ്രതിനിധികളും ചികിത്സയ്ക്കു കോടികളാണ് പൊതു ഖജനാവില്‍ നിന്നും കൈപറ്റുന്നത്. അതൊന്നും ആ4ക്കും ചര്‍ച്ച ചെയ്യേണ്ടേ.?

ജനങ്ങളുടെ പണം എങ്ങനെ ചെലവഴിക്കുന്നു എന്നതില്‍ ആര്‍ക്കും ഒരു ധാര്‍മികരോഷവും കണ്ടില്ല. നേതാക്കന്മാര്‍ വന്‍കിട മുതലാളിമാരില്‍ നിന്ന് ആനുകൂല്യം പറ്റുന്നതോ അവര്‍ക്കു സൗജന്യം അനുവദിക്കുന്നതോ ആരുടെയും ഉറക്കം കെടുത്തുന്നില്ല. അട്ടിമറി വിജയം നേടിയ കരുത്തയായ ഒരു പാവപ്പെട്ട എം പിക്ക് നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കാറു വാങ്ങാന്‍ സഹപ്രവര്‍ത്തകര്‍ തീരുമാനിക്കുന്നു. അതിനു ആരേയും നിര്‍ബന്ധിക്കാതെ അവരുടെ ആരാധകരില് നിന്നും പണം കണ്ടെത്താന്‍ ശ്രമിക്കുന്നു. അത് വലിയ മഹാ പാപം ആകുന്നതെങ്ങിനെ ?

തങ്ങളുടെ ജനപ്രതിനിധിക്ക് എന്തുവിധം സൗകര്യമൊരുക്കണമെന്ന് സഹപ്രവര്‍ത്തകരോ ജനങ്ങളോ ചിന്തിച്ചാല്‍ അതു തെറ്റാവുന്നതെങ്ങനെ?

എന്തെങ്കിലും അഴിമതി കാണിച്ചതായോ എം പി എന്ന നിലയില്‍ കിട്ടുന്ന സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്തതായോ ആരും പരാതി ഉന്നയിച്ചു കണ്ടില്ല. വായ്പയെടുത്തു കാറു വാങ്ങാമല്ലോ എന്നാണ് കണ്ടെത്തല്‍. കൊള്ളാം. കാറിനുള്ള പണം എം പി കടമെടുക്കണം. മറ്റു എം പിമാരെല്ലാം എംപി യെന്ന നിലയില്‍ ലോണെടുത്താണോ കാറു വാങ്ങിയതെന്നുകൂടി പറഞ്ഞാല്‍ നന്ന്.

സര്‍ക്കാര്‍ സഹായം ലഭിക്കുന്നതോ ലോണ്‍ കിട്ടുന്നതോ ആയ ഒരു കാര്യത്തിനും ഇനി ആരും പിരിവുമായി വരില്ലെന്നു കരുതാമോ?
ഇവിടെ പല സര്‍ക്കാര്‍ സഹായങ്ങളും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടും നില നില്കുമ്പോഴും പല മഹാത്മാരും ബക്കറ്റ് പിരിവുമായ് വരുന്നൂ. ഇത് തെറ്റാണെന്കില് അതും തെറ്റല്ലേ ? ഇതിലൊക്കെ ഇനിയെന്കിലും വ്യക്തത വരുത്തണം.

ദുരുപയോഗത്തെയും അഴിമതിയെയുമാണ് എതിര്‍ക്കേണ്ടത്. പല കോടീശ്വര9മാരായ MP, MLA മാ4ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ മൗനം പാലിച്ചവര്‍ക്ക് ഇപ്പോളുള്ള നാവനക്കവും അസഹിഷ്ണുതയും എന്തുകൊണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളു. അതിനു കൂട്ടു നില്‍ക്കാന്‍ കഴിയില്ല.

പിരിവെടുത്തു കാറു നല്‍കിയും വീടു നല്‍കിയും നേതാക്കളെ സഹായിച്ച കഥകളിലേക്കും വേണ്ടിവന്നാല്‍ ആലോചന നീട്ടാം. അപ്പോഴൊന്നും ഉണ്ടാവാത്ത ധാര്‍മികബോധം വിടര്‍ന്നു പന്തലിക്കുന്നതു കാണാന്‍ ചന്തമുണ്ട്. ഓരോ MP. മാരും ഒരു പ്രത്യേക പാര്‍ട്ടിയുടെ നേതാവു മാത്രമല്ല കേരളത്തിന്റെ കൂടി എം പി കൂടിയാണ് എന്ന സത്യം ഒരുത്തനും മറക്കരുത്.

ഈ വിഷയത്തില് കാര്‍ വാങ്ങിച്ചു കൊടുക്കുവാന്‍ മനസ്സ് കാണിച്ച പ്രവ4ത്തക4ക്ക് കട്ട സപ്പോ4ട്ട്.

(വാല് കഷ്ണം…. ശ്ശെ…ഇങ്ങനെ ഒരു അവസ്ഥ എനിക്കാണ് ഉണ്ടായതെന്കില്, അതായത് എന്‌ടെ ആരാധകര് ചേ4ന്ന് പണപിരിവ് നടത്തി ഒരു കോടിയുടെ കാ4 സമ്മാനമായ് തന്നാല് ആര് എന്ത് പറഞ്ഞ് വിവാദങ്ങള് ഉണ്ടാക്കിയാലും ഞാന്‍ മൈന്‍ഡ് ചെയ്യില്ല.. ‘പോടാ പുല്ലെ’ എന്നു വിമ4ശകരെ മനസ്സാ വിളിച്ച് ,കൂളായ് ആ തടിയ9 കാറ് ആരാധകരില് നിന്നും വാങ്ങും. എന്നിട്ട് വിവാദം ഉണ്ടാക്കിയവന്‌ടെ മുന്നിലൂടെ പത്ത് തവണ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചു കളിക്കും. എന്നിട്ട് വിമ4ശകരെ നോക്കി ഒരു മാതിരി ആക്കിയ ചിരിയും ചിരിക്കും… അല്ല പിന്നെ)

Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ..ചിലപ്പോള് നിങ്ങളും, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും..ഒടുവില് പണ്ഡിറ്റ് വരും, എല്ലാം ശരിയാക്കും)

Karma News Network

Recent Posts

മകൻ സൂപ്പർ സ്റ്റാർ, എന്നിട്ടും അച്ഛൻ ഇപ്പോഴും മാർക്കറ്റിൽ ജോലിക്ക് പോവുന്നു- വിഷ്ണു ഉണ്ണികൃഷ്ണൻ

തൊഴിലാളി ദിനത്തിൽ അച്ഛനെക്കുറിച്ചുള്ള കുറിപ്പുമായി നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. താൻ കണ്ടിട്ടുള്ളതിൽ വച്ച്‌ ഏറ്റവും ആത്മാർത്ഥതയുള്ള തൊഴിലാളി തന്റെ അച്ഛനാണ്…

10 mins ago

സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി

തിരുവനന്തപുരം നെയ്യാറ്റിൻ കരയില്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂര്‍ സ്വദേശി തോമസ് സാഗരം…

41 mins ago

ബാം​ഗാളിലെ പാർട്ടി ​ഗുണ്ടകളെ ഒതുക്കി ​ഗവർണർ ഡോ.സിവി ആനന്ദ ബോസ്

ബം​ഗാളിലെ പാർട്ടി ​ഗുണ്ടകൾ നടത്തുന്ന ക്രൂരതകൾ വിവരിച്ച് ഡോ സി വി ആനന്ദബോസ് കർമ്മ ന്യൂസിൽ. സന്ദേശ് ​ഗേലിയടക്കമുള്ള പാർട്ടി…

1 hour ago

കൊടുംചൂട് തുടരുന്നു, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്.…

2 hours ago

നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി, രണ്ട് മരണം

ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് മത്സ്യവുമായി…

2 hours ago

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന , വയനാട്ടിൽ തുടരാൻ താത്പര്യം, സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…

10 hours ago