entertainment

കൂടെ പഠിച്ച പല പെൺകുട്ടികളോടും ക്രഷ് തോന്നിയിട്ടുണ്ട്, പക്ഷേ എല്ലാം വൺസൈഡ് ആയിരുന്നു- സന്തോഷ് വർക്കി

മോഹൻലാലിന്റെ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിന്റെ റിലീസ് ദിവസം പുറത്തുവന്ന ഒരു ആരാധകന്റെ വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. ആറാട്ട് എന്ന ചിത്രത്തെ കുറിച്ച് ആവേശത്തോടെ ഒരാൾ തന്റെ അഭിപ്രായം പറയുന്നതിന്റെ വീഡിയോയായിരുന്നു അത്. ‘ആറാട്ടി’നെ കുറിച്ച് ഓരോരുത്തരും പറയുന്നത് ശ്രദ്ധിച്ച് കേൾക്കുകയും ചെയ്യുന്ന ആളെ ഓഡിയൻസ് റെസ്‍പോൺസ് വീഡിയോയിൽ നിറഞ്ഞു കാണാമായിരുന്നു. മോഹൻലാൽ ആറാടുകയാണ് എന്ന് പറഞ്ഞ് ട്രോളുകളിലും നിറഞ്ഞ സന്തോഷ് വർക്കി എന്ന ആരാധകൻ ഇപ്പോൾ താരമാണ്.

എന്നെ ക്കുറിച്ച് എല്ലാവരും നെഗറ്റീവ് ആയി പറയുന്നത് എന്റെ ലൗ അഫയർസിനെ ക്കുറിച്ച് ആണ്. ഞാൻ സിനിമാ നടിമാരുടെ പുറകെ മാത്രമല്ല പോയിട്ടുള്ളത്. എനിക്ക് എൻറെ കൂടെ പഠിച്ച പല പിള്ളേരോടും ക്രഷ് തോന്നിയിട്ടുണ്ട്. അവരോട് പറയുകയും ചെയ്തു പക്ഷേ എല്ലാം വൺസൈഡ് ആയിരുന്നു. ബേസിക്കലി എനിക്ക് വലിയ ഗ്ലാമർ ഇല്ലാത്തതു കൊണ്ടായിരിക്കും അവർക്ക് എന്നെ ഇഷ്ടപ്പെടാത്തത്. അല്ലാതെ സിനിമ നടിമാരോട് മാത്രമല്ല എനിക്ക് ഇഷ്ടം തോന്നിയിട്ടുള്ളത്.

സിനിമ നടിമാരെ ആകുമ്പോ എന്നിൽ അവരെ അറിയാം എനിക്ക് വേറെ പെണ്ണുങ്ങളുമായി ബന്ധമില്ല. എനിക്ക് അവരെ കുറിച്ച് അറിയാം അതു കൊണ്ടാണ് ഇവരുടെ പുറകെ പോകുന്നത്. അല്ലാതെ വേറൊന്നും അല്ല വേറൊന്നും ഉദ്ദേശിച്ചിട്ടുമല്ല നിത്യ മേനോന്റെ കേസ് എടുക്കുകയാണെങ്കിൽ ബാക്കി പല നടിമാരോടും എൻറെ ഇഷ്ടങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ട്. അവർ അപ്പോൾ താല്പര്യമില്ല എന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും ബന്ധത്തിൽ ആണോ എന്നോ പറയാറുണ്ട്. എന്നാൽ നിത്യാമേനോൻ കേസിൽ അങ്ങനെയല്ല. ആറു വർഷങ്ങൾക്ക് ശേഷമാണ് നിത്യാമേനോൻ താൽപര്യമില്ല എന്ന് പറയുന്നത്.

ഞാൻ അവരെ എത്ര തവണ ഫോൺ വിളിച്ചിട്ടുണ്ട്. അവരുടെ പാരൻസിനെ വിളിച്ചിട്ടുണ്ട് അവർക്ക് പറയാവുന്നതേ ഉള്ളൂ പക്ഷെ അവർ പറഞ്ഞില്ല. എനിക്ക് നടിമാരോട് മാത്രമല്ല ക്രഷ് തോന്നിയിട്ടുള്ളത് ഞാൻ പഠിക്കുന്ന സമയത്ത് പല പെൺകുട്ടികളോടും എനിക്ക് ക്രഷ് തോന്നിയിട്ടുണ്ട്. അവർ ഇഷ്ടമല്ലന്ന് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

Karma News Network

Recent Posts

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

23 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

27 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

56 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

58 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

1 hour ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

1 hour ago