entertainment

അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ ആയില്ല, മനസ്സിനെ തളര്‍ത്തിയ വേര്‍പാടിനെ കുറിച്ച് സാന്ത്വനത്തിലെ സേതു

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ പരമ്പരയാണ് സാന്ത്വനം. ഒരു സാധരണ കുടുംബത്തില്‍ നടക്കുന്ന സന്തോഷങ്ങളും പ്രശ്‌നങ്ങളുമാണ് കുടുംബവിളക്കിലുമുള്ളത്. കുടുംബ പ്രേക്ഷകര്‍ക്ക് ഇടയില്‍ മാത്രമല്ല യൂത്തിനിടയിലും സാന്ത്വനം പരമ്പരയ്ക്ക് ആരാധകരുണ്ട്. നടി ചിപ്പി രഞ്ജിത്താണ് സീരിയല്‍ നിര്‍മ്മിക്കുന്നത്. പരമ്പരയില്‍ ചിപ്പി ഒരു പ്രധാന വേഷത്തിലുമെത്തുന്നുണ്ട്.

പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ബിജേഷ് ആവനൂര്‍. സേതു എന്ന പേരിലൂടെയാണ് നടനെ േ്രപക്ഷകര്‍ക്ക് ഇടയില്‍ അറിയപ്പെടുന്നത്. സീരിയലിനെ വളരെ പോസിറ്റീവായിട്ടുളള ഒരു കഥാപാത്രമാണിത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബിജേഷ്. സീരിയലിലെ വിശേഷങ്ങളും മറ്റും താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത നടന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. തന്നെ ഏറ്റവും കുടുതല്‍ തളര്‍ത്തിയ വേര്‍പാടിനെ കുറിച്ചാണ് താരം പറയുന്നത്. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു പിതാവിന്റെ വിയോഗം

ഏറ്റവു കൂടുതല്‍ സ്‌നേഹിച്ച അമ്മാവന്റെ ഹൃദയസ്പര്‍ശിയായ ഓര്‍മകളാണ് താരം പങ്കുവെയ്ക്കുന്നത്. മാമന്‍ എന്റെ ജീവിതത്തില്‍ ഒരു നൊമ്പരമായി മാറി. എന്നാണ് ബിജേഷ് കുറിപ്പില്‍ പറയുന്നത്. കയ്യെത്തി പിടിച്ചിരുന്ന ഓരോ ചില്ലകളും ഒടിഞ്ഞു പോയ്‌കൊണ്ടിരിക്കുന്നുവെന്നും നടന്‍ ഉളളിലെ വേദന പങ്കുവെച്ച് കൊണ്ട് പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…കയ്യെത്തി പിടിച്ചിരുന്ന ഓരോ ചില്ലകളും ഒടിഞ്ഞു പോയ്‌കൊണ്ടിരിക്കുന്നു. ശാസിച്ചും, സ്‌നേഹിച്ചും,ലാളിച്ചും,ഉപദേശിച്ചുമൊക്കെ ഒരിക്കല്‍ വളര്‍ത്തി കൊണ്ട് വന്നു. എപ്പോളോ തന്നോളം വളര്‍ന്നു എന്ന് തോന്നിയപ്പോള്‍ കൂട്ടിനു വിളിച്ചു. പിന്നീടെപ്പോളോ തന്നേക്കാള്‍ ആയെന്നു തോന്നിക്കാണും അപ്പോള്‍ പണ്ട് അങ്ങോട്ട് കൊടുത്ത ബഹുമാനം ഇങ്ങോട്ടും തന്നു (അതെന്തിനാണെന്നറിയില്ല ഇപ്പോളും ).

ആ ബഹുമാനത്തോടൊപ്പം എവിടെയോ അധികാരത്തില്‍ പറഞ്ഞിരുന്ന വാക്കുകള്‍ അളന്നു മുറിച്ചു പറഞ്ഞു തുടങ്ങി (അതും എന്തിനാണെന്നറിയില്ല. എനിക്ക് സ്‌നേഹക്കൂടുതല്‍ കൊണ്ടുള്ള ആ അധികാര സ്വരം പലപ്പോളും ഇഷ്ട്ടമായിരുന്നു.). ശരീരം സ്വന്തം മനസ്സിനൊപ്പം എത്തുന്നില്ലെന്നുള്ള തിരിച്ചറിവില്‍ നിന്നാവണം അപേക്ഷയുടെ ഭാക്ഷയും കടന്നെത്തിയത്…ഒടുവില്‍ പിരിഞ്ഞു പോകും നേരം ഹോസ്പിറ്റലില്‍ നിന്നും വീട്ടിലേക്കു തിരികെ പോകണം എന്നുള്ള ആഗ്രഹവും പറഞ്ഞു… (സാധിച്ചു കൊടുക്കാന്‍ ആയില്ല ). മാമന്‍ (അമ്മയുടെ സഹോദരന്‍ )എന്റെ ജീവിതത്തില്‍ ഒരു നൊമ്പരമായി മാറി. അച്ഛന് പിറകെ ഇന്നലെ 7 pm നു സമാധാനത്തിന്റെ ലോകത്തേക്ക് പോയി. എന്റെ കൈകള്‍ക്ക് ഭാരമേറുന്നു… ബിജേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു,

Karma News Network

Recent Posts

മോദിയുടെ സർപ്രൈസ്!അടുത്ത കേരള ബിജെപി പ്രസിഡന്റ്, കേരളം പിടിക്കാൻ സുരേഷ് ഗോപിക്ക് ഒപ്പം മുൻ ഡിജിപി ടി.പി സെൻകുമാർ

സെൻ കുമാർ കളത്തിൽ ഇറങ്ങി. മുസ്ളീം ന്യൂനപക്ഷത്തിനു കേരളത്തിലെ ഇടത് വലത് മുന്നണികൾ അധിക പരിഗണന നല്കുന്നതിനെതിരേ മുൻ ഡി…

17 mins ago

പ്രണയപ്പക, നടുറോഡിൽ പെൺകുട്ടിയെ സ്പാനറുകൊണ്ട് അടിച്ചുകൊന്നു

മുംബൈ : മുംബൈ വസായിയില്‍ യുവാവ് പെണ്‍കുട്ടിയെ അടിച്ചുകൊന്നു. പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിനായിരുന്നു അരുംകൊല. വസായി നഗരത്തില്‍ ആളുകള്‍ കാണ്‍കെയാണ്…

41 mins ago

കോടതിയിൽ കരഞ്ഞ് ഐ.എസ്ഭീകരൻ പോയി ജയിലിൽ കിടക്കാൻ ജഡ്ജി

ഐ എസ് ഭീകരനു കോടതിയിൽ നിന്നും കനത്ത് പ്രഹരം. തനിക്ക് പല കേസുകളിലും വകുപ്പുകളിലുമായി കിട്ടിയ ശിക്ഷകൾ ഒന്നിച്ച് കണന്നാക്കി…

57 mins ago

ബാറിന് സമീപം യുവാവ് മരിച്ച നിലയിൽ, ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിൽ പതിഞ്ഞു

ആലപ്പുഴ : ബാറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല തൃപ്പെരുംതുറ ‘കാർത്തിക’യിൽ രാജേഷ് (46)ആണ് മരിച്ചത്. രാജേഷ്…

1 hour ago

ജിയോ പണിമുടക്കി, ഇന്‍റർനെറ്റ് കിട്ടാതെ വലഞ്ഞ്‌ ഉപയോക്താക്കള്‍

ന്യൂഡൽഹി : പ്രമുഖ ടെലികോം ദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്കിലുണ്ടായ തടസ്സം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. ഇത്തരം തടസ്സങ്ങൾ തത്സമയം…

2 hours ago

യു.പി സ്ത്രീകൾ വേശ്യകൾ എന്നാക്ഷേപിച്ച കഴുക്കോൽ ഹമീദിനെ പൂട്ടി മാഹി പോലീസ്, 4കൊല്ലം തടവ്

യു.പി സംസ്ഥാനത്തെ സ്ത്രീകളേ അപമാനിച്ച ഹമീദ് കിടഞ്ഞി എന്ന കഴുക്കോൽ ഹമീദിനെ 4 വർഷത്തേക്ക് കഠിന തടവിനു വിധിച്ചു. UP…

2 hours ago