entertainment

നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത എല്ലാമാണ് ഞാന്‍…, പുത്തന്‍ ചിത്രങ്ങളുമായി സനുഷ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സനുഷ സന്തോഷ്. ബാലതാരമായി എത്തി ഇപ്പോള്‍ നായികയായി തിളങ്ങി നില്‍ക്കുകയാണ് സനുഷ. മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളില്‍ താരം എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ സജീവമായ നടി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. പ്രിന്റഡ് ബ്ലാക്ക് സ്ലീവ്‌ലെസ് ടീ ഷര്‍ട്ട് ധരിച്ചുകൊണ്ടുള്ള തന്റെ രണ്ട് ചിത്രങ്ങളാണ് സനുഷ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പോസ്റ്റ് ചെയ്തത്.

ചിത്രങ്ങള്‍ക്ക് ഒപ്പം ഒരു കുറിപ്പും സനുഷ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങള്‍ക്കൊപ്പം’നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത എല്ലാമാണ് ഞാന്‍…’ എന്ന് തുടങ്ങുന്ന ഒരു കുറിപ്പും നടി നല്‍കിയിട്ടുണ്ട്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കീഴിലായി കമന്റുകളുമായി എത്തുന്നത്.

ഇതിലൊരാള്‍ ‘ബ്യൂട്ടിഫുള്‍ സനു’ എന്ന് കമന്റ് ചെയ്തിരിക്കുന്നതും കാണാം. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, വിഷുവിന്റെ സമയത്ത്, നടി തന്റെ അമ്മയുടെ സാരി ധരിച്ചുനില്‍ക്കുന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അമ്മ കാണാതെ ടീ ഷര്‍ട്ട് ‘ബ്ലൗസാക്കി’ മാറ്റിക്കൊണ്ടായിരുന്നു സനുഷയുടെ സാരി വേഷം.

കാശി എന്ന ചിത്രത്തിലൂടെ ബാലതാരമായി സനുഷ തമിഴിലുമെത്തി കാഴ്ച എന്ന സിനിമയിലെ ബാലതാര വേഷം സനുഷക്ക് ഒരുപാട് കൈയടി നേടിക്കൊടുത്തു. 2009 ല്‍ റെനിഗുണ്ട എന്ന സിനിമയിലൂടെ സനുഷ നായികയായി അരങ്ങേറി

ആദ്യ ചിത്രം തമിഴിലായിരുന്നു. മലയാളത്തില്‍ മിസ്റ്റര്‍ മരുമകനിലൂടെ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച സനുഷ പിന്നീട് തമിഴില്‍ നിരവധി ചിത്രങ്ങള്‍ ചെയ്തു. ഇപ്പോള്‍ കുറേ കാലമായി സനുഷയെ സിനിമകളിലൊന്നും കാണാറില്ല. 2016ന് ശേഷം മലയാളത്തില്‍ അഭിനയിച്ചിട്ടില്ല. ഒരു മുറൈ വന്ത് പാര്‍ത്ഥായ ആണ് സനുഷയുടേതായി ഏറ്റവും ഒടുവില്‍ വന്ന മലയാള സിനിമ. സനുഷയുടെ സഹോദരന്‍ സനൂപും സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ മലയാള സിനിമയില്‍ നിന്ന് സനുഷ ഒരു ഇടവേളയെടുത്തിരിക്കുകയാണ്.

Karma News Network

Recent Posts

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

4 mins ago

മാതാപിതാക്കൾ കാറിനുള്ളിൽ മറന്നുവെച്ചു, 3-വയസുകാരിക്ക് ദാരുണ മരണം

മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്നു വയസുകാരി മരിച്ചു. രാജസ്ഥാനിലെ കോട്ടയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു ദാരുണ സംഭവം ഉണ്ടായത്. വിവാഹം…

8 mins ago

എയർ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ വീണ്ടും റദ്ദാക്കി, പ്രതിഷേധം

കണ്ണൂർ : എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ഇതോടെ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് വ്യാഴാഴ്ച…

36 mins ago

കൈവിരലിനു പകരം നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ; ഡോക്ടർക്ക് സസ്‌പെൻഷൻ

കോഴിക്കോട്∙ കയ്യിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പിഴവു സംഭവിച്ചെന്ന പരാതിയിൽ…

40 mins ago

ഇക്കയെ ഇസ്ലാമിസ്റ്റ് വർഗ്ഗീയവാദിയാക്കി ഇൻ്റർവ്യൂ കൊടുത്തത് ഇക്കയുടെ സുഹൃത്ത്, എന്നിട്ടും പഴി സംഘികൾക്ക്

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഇതുവരെ നേരിട്ടിട്ടില്ലാത്ത ആരോപണങ്ങൾ ആണ് ഇന്ന് നേരിടുന്നത്. എന്നാൽ ഇതിനും പിന്നിൽ സംഘികൾ ആണെന്നാണ് ഉയരുന്ന…

1 hour ago

വിവാഹംകൂടാൻ പോയ മാതാപിതാക്കൾ മൂന്നുവയസ്സുകാരിയെ കാറിൽവച്ച് മറന്നു; കുട്ടി മരിച്ച നിലയിൽ

കോട്ട∙ രാജസ്ഥാനിലെ കോട്ടയിൽ വിവാഹംകൂടാൻ പോയ മാതാപിതാക്കൾ മൂന്നുവയസ്സുകാരിയെ കാറിൽവച്ച് മറന്നു. മണിക്കൂറുകൾക്കുശേഷം തിരിച്ചെത്തിയപ്പോൾ കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പ്രദീപ്…

1 hour ago