entertainment

മീനാക്ഷിയെ എടുത്ത് മഞ്ജു വാര്യര്‍, ദിലീപ് എവിടെയെന്ന് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ടെ നടിയാണ് മഞ്ജു വാര്യര്‍. സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു നായികയായി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ മഞ്ജു നായികയായി എത്തി. സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേരിനൊപ്പമെത്തി മഞ്ജു വാര്യരുടെ പേരും. ദിലൂപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട പറഞ്ഞ നടി വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരികെ എത്തി. ഇപ്പോഴും കൈ നിറയെ ചിത്രമാണ് താരത്തിന്.

മലയാള സിനിമയിലേക്കുള്ള മഞ്ജു വാര്യരുടെ മടങ്ങി വരവ് ആരാധകര്‍ വന്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ മടങ്ങി വരവ്. വന്‍ വിജയമായിരുന്നു ചിത്രം. പിന്നീട് പുറത്തെത്തിയ മഞ്ജുവിന്റെ ചിത്രങ്ങളും വന്‍ വിജയം നേടി. ഒടുവിലായി മഞ്ജുവിന്റേതായി പുറത്തെത്തിയ ചിത്രം ചതുര്‍മുഖമാണ്.

സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. സിനിമ വിശേഷങ്ങളും മറ്റും താരം പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മഞ്ജുവിന്റെയും മകള്‍ മീനാക്ഷിയുടെയും ഒരു പഴയ ചിത്രമാണ്. മഞ്ജു വാര്യര്‍ ഫാന്‍സ് പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. മീനാക്ഷിയുടെ കുട്ടിക്കാലത്ത് ഉള്ള ചിത്രമായിരുന്നു അത്. മകളെ എടുത്ത് മഞ്ജു നില്‍ക്കുന്നതാണ് ചിത്രത്തില്‍. അമ്മയുടെ കഴുത്തില്‍ സ്‌നേഹത്തോടെ ചുറ്റിപ്പിടിച്ചിരിക്കുകയാണ് കുട്ടി മീനാക്ഷി. ചിത്രം ഇതിനോടകം വന്‍ ഹിറ്റായി കഴിഞ്ഞു.

നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. അച്ഛന്‍ ദിലീപിനെ പോലെ തന്നെയുണ്ട് മീനാക്ഷി എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ദിലീപ് എവിടെ എന്ന ചോദ്യവുമായും നിരവധി പേര്‍ എത്തുന്നുണ്ട്. താരങ്ങളുടെ വിവാഹമോചനത്തിന് ശേഷം അച്ഛന്‍ ദിലീപിനോടൊപ്പമാണ് മീനാക്ഷി. ചെന്നൈയില്‍ എംബിബിഎസിനു പഠിക്കുകയാണ് താരപുത്രി.

Karma News Network

Recent Posts

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

13 mins ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

43 mins ago

തലസ്ഥാനത്ത് കോർപ്പറേഷൻ പ്രതിപക്ഷ നേതാവിന്റെ വീടാക്രമിച്ചു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരേ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗര തലസ്ഥാനത്തേ ബിജെപി നേതാവിന്റെ വീടിനു നേരേ ആക്രമണം.ബിജെപി നേതാവും നഗര…

1 hour ago

ജഡ്ജിമാർക്കും ശിക്ഷാ നിയമം ബാധകമാക്കാൻ കേസ് കൊടുത്തയാളേ ഊളൻപാറയിൽ പൂട്ടി

ജഡ്ജിമാരേയും മജിസ്ട്രേട്ട് മാരേയും കലക്ടർമാരേയും തെറ്റ് ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് വെച്ച്കേസെടുത്ത് ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് കേസ് കൊടുത്ത ആളേ…

2 hours ago

ഭഗവത്ഗീത, ജീവിതത്തിലെ എല്ലാ സമസ്യകള്‍ക്കുമുള്ള ഉത്തരം

ഭഗവത് ഗീതയെ പുകഴ്ത്തി ബംഗാൾ ഗവർണർ സിവി ആനന്ദബോസ് . ചിന്മയാനന്ദ സ്വാമിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭഗവദ് ഗീതയാണ് മനസില്‍ നിറയുന്നത്…

2 hours ago

എന്തിനു 34കോടി പിരിച്ചു,പരമാവധി ബ്ളഡ് മണി 1കോടി 15ലക്ഷം മാത്രം

സൗദിയിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിൽ 34 കോടി രൂപയിലധികം പിരിച്ചെടുത്തിട്ട് ഈ തുക എന്ത്…

3 hours ago