Premium

സിപിഎംകാർ ഇടപെട്ട് വീട് പൊളിച്ചു, പാർട്ടിക്കാര് അല്ലെന്ന് പറഞ്ഞ് പാസ്സായ വീട് നൽകിയില്ല, നരകയാതന അനുഭവിച്ച് 80 വയസ്സുള്ള ഒരു അമ്മ

മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ മണ്ഡലത്തിൽ അവിവാഹിതയായ 80 വയസോളമുള്ള സ്ത്രീയും, അവരുടെ സഹോദരിയുടെ മാനസീക അസുഖ ബാധിതനായ മകനും നരകിക്കുന്ന കാഴ്ച്ചയാണ് അധികാരികളുടെ അടിയന്തിര ശ്രദ്ധയക്കായി മുന്നോട്ടുവെക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക താല്പര്യം എടുത്ത് ഇവർക്ക് വീട് അനുവദിച്ചിരുന്നു. വീട് പണിയാൻ മാലൂർ പഞ്ചായത്ത് തീരുമാനിച്ചു. തുടർന്ന് സി.പി.എം നേതാക്കൾ ഉള്ള വിട് പൊളിക്കാൻ ഇവരോട് പറഞ്ഞു. തുടർന്ന് ഈ വൃദ്ധ സ്ത്രീയും മാനസീക രോഗ ബാധിതനായ സഹോദരനും താമസിക്കുന്ന വീട് 2019ൽ പൊളിച്ചു. വീട് പൊളിച്ച ശേഷം ആണ്‌ വേദനാജനകമായ ആ സംഭവം നടന്നത്. സി.പി.എം ബ്രാഞ്ച് സിക്രട്ടറി ഇവർ പാർട്ടിക്കാരല്ലെന്ന റിപോർട്ട് നല്കി. തുടർന്ന് ഇവർക്ക് വീട് മുടങ്ങി. കണ്ണൂരിലെ ഇതുവരെ സി.പി.എം മാത്രം ഭരിച്ചിട്ടുള്ള മാലൂർ പഞ്ചായത്തിലെ പാർട്ടി ഗ്രാമത്തിൽ നിന്നുള്ള മനുഷ്യത്വം മരവിക്കുന്ന ഈ സംഭവത്തിൽ ഉടൻ സ്ഥലം എം എൽ എ ശൈലജ ടീച്ചർ ഇടപെടണം. പാർട്ടിക്കാർ ഇടപെട്ട് പൊളിച്ച വീടും, മുഖ്യമന്ത്രി അനുവദിച്ച വീടും ഉടൻ ഇവർക്ക് പണിത് നല്കണം. പാർട്ടി ഗ്രാമത്തിൽ സഖാക്കൾക്ക് മാത്രം സർക്കാർ സഹായം എന്ന നിലപാട് ശൈലജ ടീച്ചറേ പോലുള്ളവർ തിരുത്തണം

മാലൂർ പഞ്ചായത്ത് എന്നും ഒരു പാർട്ടി ഗ്രാമമാണ്‌. അവിടെ ശാരദ എന്ന വൃദ്ധ സ്ത്രീയും, 45 വയസുള്ള പ്രേമ രാജനും പാരമ്പര്യമായി കിട്ടിയ വസ്തുവിലാണ്‌ താമസം.വർഷങ്ങളായ നരകയാതന. പാർട്ടിക്കാർ അല്ലാത്തതിനാൽ പതിറ്റാണ്ടുകളായി ഇവർക്ക് പഞ്ചായത്ത് വീട് നല്കുന്നില്ല. അങ്ങിനെയാണിവർ മുഖ്യമന്ത്രിക്ക് അപേക്ഷ നല്കിയത്. മാലൂർ പാർട്ടി ഗ്രാമത്തിൽ ഒരാൾക്ക് വീടില്ലെന്ന് കേട്റ്റപ്പോൾ മുഖ്യമന്ത്രിയുടെ മനസും വേദനിച്ചു. ഒന്നും നോക്കാതെ വീട് പണിത് നല്കാൻ പഞ്ചായത്തിനോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. പാർട്ടിക്കാരുടെ തലക്കു മുകളിലൂടെ വന്ന ഈ അനുമതിയിൽ പാർട്ടിക്കാർ നെറ്റി ചുളിച്ചു. എന്നാൽ ഈ വൃദ്ധക്കിട്ടും മാനസീക രോഗിക്കിട്ടും ഒരു പണി കൊടുക്കാൻ ചില പാർട്ടി കുബുദ്ധികൾ തീരുമാനിക്കുകയായിരുന്നു. അങ്ങിനെയാണ്‌ വീട് വയ്ക്കാം എന്ന് പറഞ്ഞ് പാർട്ടി നേതാക്കൾ തന്നെ ഉള്ള വീട് പൊളിപ്പിച്ചത്. വീട് പൊളിച്ച് കഴിഞ്ഞപ്പോൾ പൊളിക്കാൻ വരെ ഒപ്പം ഉണ്ടായിരുന്ന പാർട്ടിക്കാരുടെ മനസ് മാറി. പിന്നെ വീട് തരില്ലെന്നായി. അതിനായി അവർ കണ്ടെത്തിയ കാരണം ഇങ്ങിനെ..ശാരദയ്ക്ക് 13 സെന്റ് ഭൂമിയുണ്ട്. മാനസീക രോഗിയായ പ്രേമ രാജനു 27 സെന്റ് ഭൂമിയും ഉണ്ട്.

ഈ രണ്ട് ഭൂമിയും കൂടി കൂട്ടിയാൽ 40 സെന്റ് ഭൂമി വരും. 25 സെന്റിൽ കൂടിയാൽ വീട് തരുവാൻ പറ്റില്ലെന്നാണ്‌ പാർട്ടിയുടേയും പഞ്ചായത്തിന്റെയും നിലപാട്. എന്നാൽ വീടിനു അപേക്ഷിച്ചത് ശാരദ എന്ന വയോധികയാണ്‌. തനിക്ക് 13 സെന്റേ ഉള്ളു എന്നും തനിക്കാണ്‌ മുഖ്യമന്ത്രി വീട് അനുവദിച്ചത് എന്നും ഇവർ ചൂണ്ടിക്കാട്ടിയപ്പോൾ പാർട്ടിക്കാരും പഞ്ചായത്ത് കാരും പറയുന്നത് പ്രേമ രാജനും കൂടി താമസിക്കാനുള്ള വീടായതിനാൽ പറ്റില്ലെന്നാണ്‌. അതായത് 13 സെന്റ് ഉള്ള ശാരദക്ക് വീട് നല്കില്ല. അവരുടെ കൂടെ മനോരോഗിയായ അനുജത്തിയുടെ മകൻ പ്രേമരാജൻ താമസിക്കുന്നതാണ്‌ കാരണം. ഇവനേ ഞാൻ എവിടെ കൊണ്ടുപോയി കളയാനാണ്‌ എന്നും ഇവനേ നോക്കാൻ ഞാനല്ലാതെ മറ്റാരും ഇല്ലെന്നും ഈ വയോധിക കരഞ്ഞ് കൊണ്ട് പറയുന്നു. പാർട്ടിക്കാർ പറഞ്ഞാൽ ഒരു ആലംബ ഹീനനേ വീട്ടിൽ നിന്നും പുറത്താക്കാൻ പറ്റുമോ… ഒരാൾ സർക്കാർ ഫണ്ടിൽ വീട് പണിതാൽ ആരെയൊക്കെ അവിടെ താമസിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് പാർട്ടിക്കാരാണോ..ഇതാണോ പാർട്ടി ഗ്രാമങ്ങളിലേ നിയമങ്ങൾ.

Karma News Network

Recent Posts

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

22 mins ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

39 mins ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

1 hour ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

2 hours ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

2 hours ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

2 hours ago