മലയാളികളുടെ രണ്ട് ദിവസത്തെ കാത്തിരിപ്പിന് ഒടുവിലായിരുന്നു മലമ്പുഴ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചത്. അതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ് വാവ സുരേഷ് ആശുപത്രിയിലായത്. പിന്നീട് അദ്ദേഹവും ജീവിതത്തിലേക്ക് തിരികെ എത്തി. ഇപ്പോള്‍ ഇരു സംഭവങ്ങളെയും കുറിച്ച് എഴുത്തുകാരി ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
വാവ സുരേഷും ബാബുവും രക്ഷപ്പെട്ടു എന്നറിയുന്നതു വരെ അവരുടെ ജീവനു വേണ്ടി പരിശ്രമിച്ച മനുഷ്യാധ്വാനത്തിനു മുന്നില്‍ കൈ കൂപ്പുന്നു. ഒന്നിനും ധൈര്യമില്ലാത്തതിനാല്‍, നിങ്ങള്‍ രക്ഷപ്പെട്ടു എന്നറിയുന്നതു വരെ ‘വേണ്ടാത്തിടത്തൊക്കെ ചെന്നു തലവെച്ചു കൊടുക്കുന്നവരെ’ന്നു നിങ്ങളെ പഴിക്കുകയും നിങ്ങളെ ഓര്‍ത്തു വേദനിക്കുകയും ചെയ്യുകയാണ്.-ശാരദക്കുട്ടി കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം, അപകടകരമായ ജീവിതം ചിലര്‍ക്കൊരു ലഹരിയാണ്. നിരോധിത മേഖലകളിലേക്കവര് വീണ്ടും വീണ്ടും ചാടിക്കയറും. അപാരമായ മന:സാന്നിധ്യവും ഇവരെ ചിലപ്പോള്‍ സഹായിച്ചേക്കും. വാവ സുരേഷും ബാബുവും രക്ഷപ്പെട്ടു എന്നറിയുന്നതു വരെ അവരുടെ ജീവനു വേണ്ടി പരിശ്രമിച്ച മനുഷ്യാധ്വാനത്തിനു മുന്നില്‍ കൈ കൂപ്പുന്നു.
ഒന്നിനും ധൈര്യമില്ലാത്തതിനാല്‍, നിങ്ങള്‍ രക്ഷപ്പെട്ടു എന്നറിയുന്നതു വരെ ‘വേണ്ടാത്തിടത്തൊക്കെ ചെന്നു തലവെച്ചു കൊടുക്കുന്നവരെ’ന്നു നിങ്ങളെ പഴിക്കുകയും നിങ്ങളെ ഓര്‍ത്തു വേദനിക്കുകയും ചെയ്യുകയാണ്.
പ്രലോഭനീയമായ പ്രകൃതിശക്തികള്‍, അപകടം നിറഞ്ഞവ കൂടിയാണ്. അവ ‘ അരുത്’ എന്നു വിലക്കിയാല്‍ കൈകൂപ്പി തിരിഞ്ഞു നടക്കാനുള്ള വിനയ ഭാവവും മനുഷ്യനിലുണ്ടാകണം. ബാബു കടന്നുപോന്നിടത്തോളമില്ലെങ്കിലും, ശ്വാസം നിലച്ചു പോകുമെന്ന തരത്തിലൊരു വിമ്മിട്ടം അനുഭവിച്ച പലരിലൊരാളെന്ന നിലയില്‍ ദീര്ഘമായൊന്നു ശ്വസിച്ചു ഇപ്പോള്‍ ???? ബാബുവിനെ രക്ഷപ്പെടുത്തിയവര്‍ കുറെ കൂടി വലിയ മനുഷ്യര്‍ തന്നെ.
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…